Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പത്താം വയസ്സിൽ ലോകം ചുറ്റി ചരിത്രം കുറിച്ചു; 50 രൂപയുമായി തുടങ്ങിയ വർഷങ്ങൾ നീണ്ട യാത്രയിലൂടെ മൊയ്തു സഞ്ചരിച്ചത് 43 രാജ്യങ്ങൾ; നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള മൊയ്തു വിസയും പാസ്‌പോർട്ടും ഇല്ലാതെ മൊയ്തു നുഴഞ്ഞു കയറിയത് 24 രാജ്യങ്ങളിൽ; ഇറാഖിന്റെ ചാരസംഘടനയിലും അംഗമായി; മൊയ്തു കിഴിശ്ശേരി ഓർമ്മയാകുമ്പോൾ

പത്താം വയസ്സിൽ ലോകം ചുറ്റി ചരിത്രം കുറിച്ചു; 50 രൂപയുമായി തുടങ്ങിയ വർഷങ്ങൾ നീണ്ട യാത്രയിലൂടെ മൊയ്തു സഞ്ചരിച്ചത് 43 രാജ്യങ്ങൾ; നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള മൊയ്തു വിസയും പാസ്‌പോർട്ടും ഇല്ലാതെ മൊയ്തു നുഴഞ്ഞു കയറിയത് 24 രാജ്യങ്ങളിൽ; ഇറാഖിന്റെ ചാരസംഘടനയിലും അംഗമായി; മൊയ്തു കിഴിശ്ശേരി ഓർമ്മയാകുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: തന്റെ 10-ാംവയസ്സിൽ ലോകം ചുറ്റാനിറങ്ങി ചരിത്രം കുറിച്ച മൊയ്തു കിഴിശ്ശേരി മരിച്ചു. 50 രൂപയുമായി തുടങ്ങിയ വർഷങ്ങൾ നീണ്ട യാത്രയിലൂടെ മൊയ്തു സഞ്ചരിച്ചത് 43 രാജ്യങ്ങൾ. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് മരണപ്പെട്ട മൊയ്തു.

നിരവധി ലോക രാജ്യങ്ങൾ സന്ദശിച്ച് പ്രശസ്തി നേടിയ ഇദ്ദേഹം ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1959ൽ ഇല്ല്യൻ അഹമ്മദ്കുട്ടി ഹാജിയുടേയും കദിയക്കുട്ടിയുടേയും പന്ത്രണ്ടു മക്കളിൽ ഏഴാമത്തെ പുത്രനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ ജനിച്ചു. സഫിയയാണ് ഭാര്യ.

മൊയ്തു - സഫിയ ദമ്പതികൾക്ക് നാദിർഷാൻ, സജ്ന എന്നീ രണ്ടുമക്കളാണുള്ളത്. നാലാം ക്ലാസ്സുവരെ മാത്രമാണു ഔപചാരിക വിദ്യാഭ്യാസം. വിസയും പാസ്‌പോർട്ടും ഇല്ലാതെ മൊയ്തു 24 രാജ്യങ്ങളിലേക്കാണ് നുഴഞ്ഞുകയറിയത്. ദൂർ കെ മുസാഫിർ, തുർക്കിയിലേക്കൊരു സാഹസികയാത്ര, സൂഫികളുടെ നാട്ടിൽ, ലിവിങ് ഓൺ ദ എഡ്ജ്, ദർദേ ജൂദാഈ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

തുർക്കിയിലെ ഇസ്താംബൂളിലെയും ഇറാഖിലെ ബാഗ്ദാദിലെയും യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി, ഇറാനിലെ വാർത്താ ഏജൻസിയായ ഇർനയുടെയും തുർക്കിയിലെ മില്ലി ഗസത്ത പത്രത്തിന്റെയും ലേഖകൻ, ഇറാഖിന്റെ ചാരസംഘടനയിലെ അംഗം, തുർക്കി, സിറിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസ്റ്റ് ഗൈഡ്, ജൂഡോ അഭ്യാസി, കാലിഗ്രാഫി കലാകാരൻ... എല്ലാമായിരുന്നു മൊയ്തു കിഴിശ്ശേരി.1976 മുതലാണ് അദ്ദേഹം ലോകസഞ്ചാരം തുടങ്ങിയത്.

യാത്രകൾക്കിടയിൽ ഇറാനിൽ സൈനിക സേവനം, ഇറാഖിൽ ചാരവൃത്തി, അഫ്ഗാൻ മലനിരകളിൽ ഗറില്ലാ പോരാളികളോപ്പം ഗറില്ലാ പോരാട്ടങ്ങൾ എന്നിവയിലെല്ലാം മൊയ്തു പങ്കാളിയായി. ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാൻസൈനികനായി സേവമനുഷ്ഠിച്ച മൊയ്തു, 1980-81ൽ ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടറുമായിരുന്നു. പിന്നീട് ഇറാഖിന്റെ ചാരസംഘടനയിലും മൊയ്തു പ്രവത്തിച്ചു.

ആദ്യം നാടുവിട്ട് വാഗ അതിർത്തിയിൽ നിന്ന് പിടിക്കപ്പെട്ടിട്ടും പിന്തിരിയാതെ സേനയുടെ കണ്ണ് വെട്ടിച്ചാണ് പാക്കിസ്ഥാനിലെത്തിയത്. കുറെ കാലം അവിടെ കഴിഞ്ഞ ശേഷം ബലൂചിസ്ഥാൻ മരുഭൂമിയിലൂടെ അന്തമായ അലച്ചിലിനൊടുവിൽ കാബൂളിലെത്തി. ദാരിദ്ര്യത്തോട് മല്ലടിച്ച് കഴിയുമ്പോഴും ലഹരിക്കയത്തിൽ മുങ്ങിത്താഴുന്ന ഒരു കൂട്ടം പാവങ്ങളെ കണ്ടറിഞ്ഞ ശേഷം അവിടം വിടുന്നു.

താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും കറങ്ങി വീണ്ടും കാബൂൾ വഴി കാണ്ടഹാറിൽ. പിന്നെ പാക്കിസ്ഥാനിലേക്ക് തന്നെ. 28 ദിവസത്തെ ജയിൽവാസവും കഴിഞ്ഞ് ഇറാനിലെത്തുമ്പോൾ ആഭ്യന്തര കലാപത്തിന്റെയും ഇറാഖുമായുള്ള യുദ്ധത്തിന്റെയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP