Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മേഘാലയ സ്പീക്കർ അന്തരിച്ചു; മുൻ മുഖ്യമന്ത്രി കൂടിയായ ദോങ്കുപർ റോയി ഖാസി സമുദായത്തിൽ നിന്നുള്ള പ്രമുഖനേതാവ്; അന്ത്യം ഗുരുഗ്രാമിൽ

മേഘാലയ സ്പീക്കർ അന്തരിച്ചു; മുൻ മുഖ്യമന്ത്രി കൂടിയായ ദോങ്കുപർ റോയി ഖാസി സമുദായത്തിൽ നിന്നുള്ള പ്രമുഖനേതാവ്; അന്ത്യം ഗുരുഗ്രാമിൽ

മറുനാടൻ മലയാളി ബ്യൂറോ

ഷില്ലോംഗ്: മേഘാലയ സ്പീക്കറും മുൻ മുഖ്യമന്ത്രിയുമായ ദോങ്കുപർ റോയി (64) അന്തരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകും.

ഖാസി സമുദായത്തിൽ നിന്നുള്ള നേതാവായ ദോങ്കുപർ റോയ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ പ്രധാനിയാണ്. 1988-ൽ ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട റോയി, 2008-09 കാലത്താണ് മേഘാലയ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. യുണൈറ്റഡ് ഡ്രമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് കൂടിയായിരുന്നു റോയി. കഴിഞ്ഞ വർഷം മാർച്ചിലാണ് റോയ് മേഘാലയ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP