Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ വിദ്യാസാഗറുമായി വിവാഹം; ദൃശ്യത്തിലൂടെ മീന സൂപ്പർഹിറ്റ് നായികയായപ്പോൾ സന്തോഷിച്ച ഭർത്താവ്; കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ശ്വാസകോശത്തെ തകർത്തു; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാൻ വൈകി; വിദ്യാസാഗർ അകാലത്തിൽ മടങ്ങിയതോടെ മീനയും മകളും തനിച്ചായി

സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ വിദ്യാസാഗറുമായി വിവാഹം; ദൃശ്യത്തിലൂടെ മീന സൂപ്പർഹിറ്റ് നായികയായപ്പോൾ സന്തോഷിച്ച ഭർത്താവ്; കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ശ്വാസകോശത്തെ തകർത്തു; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ദാതാവിനെ കിട്ടാൻ വൈകി; വിദ്യാസാഗർ അകാലത്തിൽ മടങ്ങിയതോടെ മീനയും മകളും തനിച്ചായി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തെന്നിന്ത്യൻ സിനമാ പ്രേക്ഷകർക്ക് പ്രത്യേകിച്ചു മലയാളികൾക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നടി മീന. മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായിക. മോഹൻലാലിനൊപ്പം അഭിനയിച്ചാൽ പടം ഹിറ്റാകുമെന്ന് ഉറപ്പിക്കുന്നവർ. ഇങ്ങനെയുള്ള മീനയെ ഇന്ന് മലയാൡകൾ അടക്കമുള്ള സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലാണ്. മീനയുടെ ഭർത്താവ് വിദ്യാസാഗർ അകാലത്തിൽ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാ ലോകം.

കോവിഡ് നിരവധി പേരുടെ ജീവൻ എടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒടുവിലത്തേതാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റേതും. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്.

കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.

മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് പേരുണ്ടായിരുന്നുവെന്നും ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ. വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയിൽ നിന്നും അൽപ്പം ബ്രേക്കെടുത്തിരുന്നു. പിന്നീട് ദൃശ്യം എന്ന സൂപ്പർഹിറ്റുമായി തിരിച്ചു വന്നു. ഈ സിനിമയിലെ ഭാര്യയുടെ മടങ്ങി വരവിൽ സന്തോഷിച്ച ഭർത്താവായിരുന്നു വിദ്യാസാഗർ.

ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഈയിടെ മലയാളത്തിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രത്തിൽ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

മീനയുടെ കുടുംബത്തിൽ സംഭവിച്ച ദുരന്തം അറിഞ്ഞ് തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരാണ് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുകയും മീനയ്ക്കും മകൾക്കും ആശ്വാസം പകരുകയും ചെയ്യുന്നത്. ഈ വേദന സഹിക്കാൻ ഇവർക്ക് ഈശ്വരൻ കരുത്തു നൽകട്ടെ എന്നാണ് എല്ലാവരും ആശ്വാസവാക്കായി പറയുന്നത്. സംസ്‌കാരം ജൂൺ 29 ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഭർത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു മീനയുടെ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP