Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഇറ്റലിയുടെ അഴുക്കുചാലും വേശ്യകളുടെ മക്കൾ എന്നുമെല്ലാം കളിയാക്കിയ നേപ്പിൾസിനെ വിശുദ്ധനാക്കിയ ദൈവം! 1990ൽ സ്വന്തം തട്ടകമായ സാൻ പോളോ സ്റ്റേഡിയത്തിൽ അർജന്റീനയെ ഇറ്റലിക്കെതിരെ ജയിപ്പിച്ചതോടെ തേടിയെത്തിയത് ചെകുത്താൻ പരിവേഷം; ഒരു രാത്രിയിൽ നിറഞ്ഞ കണ്ണുകളോടെ നാപോളി വിട്ട ഇതിഹാസം; ഡീഗോയുടെ മരണത്തിൽ ഒരു നാട് മുഴുവൻ പൊട്ടിക്കരയുമ്പോൾ

ഇറ്റലിയുടെ അഴുക്കുചാലും വേശ്യകളുടെ മക്കൾ എന്നുമെല്ലാം കളിയാക്കിയ നേപ്പിൾസിനെ വിശുദ്ധനാക്കിയ ദൈവം! 1990ൽ സ്വന്തം തട്ടകമായ സാൻ പോളോ സ്റ്റേഡിയത്തിൽ അർജന്റീനയെ ഇറ്റലിക്കെതിരെ ജയിപ്പിച്ചതോടെ തേടിയെത്തിയത് ചെകുത്താൻ പരിവേഷം; ഒരു രാത്രിയിൽ നിറഞ്ഞ കണ്ണുകളോടെ നാപോളി വിട്ട ഇതിഹാസം; ഡീഗോയുടെ മരണത്തിൽ ഒരു നാട് മുഴുവൻ പൊട്ടിക്കരയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ർജന്റീന ജൂനിയർസിലായിരുന്നു മറഡോണയുടെ തുടക്കം. അർജന്റീനിയൻ വമ്പൻ ടീമുകളിൽ ഒന്നായ ബൊക്കാ ജൂനിയേഴ്‌സിൽ ഒരൊറ്റ സീസൺ. പിന്നീട് സ്‌പെയിനിൽ ബാഴ്‌സലോണയ്ക്ക് വേണ്ടിയും കളിച്ചു. അതിന് ശേഷം ഫുട്‌ബോളർ എത്തിയത് നേപ്പിൾസിലായിരുന്നു. എത്തിയതായിരുന്നില്ല എത്തിച്ചതായിരുന്നു. ക്ലബ് ഫുട്‌ബോളിൽ നിരാശനായിരുന്ന മറഡോണയ്ക്ക് വേണ്ടി കരുക്കൾ നീക്കിയത് നാപോളി പ്രസിഡന്റ് കോർണാഡോ ഫെർലൈനോ ആയിരുന്നു.

ഫെർലൈനോ ബാഴ്?സയിൽ പറന്നിറങ്ങി. ആഗമന ഉദ്ദേശം മറച്ചുവെച്ചില്ല. മറഡോണയെ അടുത്ത സീസണിൽ നാപോളി കുപ്പായത്തിൽ ഇറ്റലിയിലെത്തിക്കുക എന്ന വെല്ലുവിളി ഫെൻലൈനോ ഏറ്റെടുത്തു. കടുത്ത ദാരിദ്ര്യവും വിവാദങ്ങളും പിന്തുടർന്ന നാപോളി സ്വപ്‌ന വിലയ്ക്ക് മറഡോണയെ സ്വന്തമാക്കി. തുടക്കം നന്നായില്ല. എന്നാൽ നേപ്പിൾസുകാർക്ക് അതിരുവിട്ട ഉന്മാദവും പ്രതിക്ഷയും നൽകി മറഡോണ പന്തിന് പിന്നാലെ കുതിക്കാൻ തുങ്ങി. സ്പാനിഷ് ലീഗിൽ നിന്ന് പറിച്ചു നട്ട മറഡോണയ്ക്ക് ഇറ്റലിയിലെ കടുത്ത ഡിഫൻസിവ് ശൈലി വശമുണ്ടായിരുന്നില്ല. പതിയെ ആ പാഠങ്ങൾ പഠിച്ചെടുത്തു. അസാമാന്യ ബോഡി ബാലൻസുള്ള പ്രതിരോധനിരയെ ദ്രുതഗതിയിൽ മറികടക്കാൻ സ്പീഡ് വർധിപ്പിച്ചു. മറഡോണ ഗോളുകൾ സ്‌കോർ ചെയ്തു തുടങ്ങിയിരുന്നു. പിന്നെ നാപാളിയുടെ കാലമായിരുന്നു

സമ്പന്നമായ മിലാനും, യുവന്റസും അടങ്ങിയിരുന്ന നോർത്ത് പ്രദേശവും, കീഴാളമാർ എന്ന് വിശ്വസിച്ച നാപോളി അടങ്ങുന്ന സൗത്ത് പ്രദേശവും എന്നിങ്ങനെ രണ്ട് ചേരിയായി ഇറ്റലി മാറിയിരുന്നു. . നാപോളിയെപ്പോലെ പരിഹാസങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന ഒരു ക്ലബും അന്നുണ്ടായിരുന്നില്ല. മറഡോണയുടെ രണ്ടാം സീസണിൽ യുവന്റസുമായുള്ള ആ മത്സരം നാപോളിക്കെതിരെയുള്ള വംശീയാധിക്ഷേപത്തി?െന്റ പോർവിളിയായി. 'നേപ്പിൾസ് ഇറ്റലിയുടെ അഴുക്കുചാൽ', 'കള്ളന്മാർ', 'വേശ്യകളുടെ മക്കൾ' എന്നിങ്ങനെയുള്ള പോസ്റ്ററുകൾ സ്?റ്റേഡിയത്തിൽ നിരന്നു. 'Napoli Shit' Napoli Cholera' എന്ന ചാറ്റുകളും എങ്ങും അലയടിച്ചു.

വന്യമായ മനക്കരുത്തും അതിനോട് കിടപിടിക്കുന്ന ശാരീരിക ക്ഷമതയുമായി മറഡോണ പോരാടി, ബോക്?സിന്റെ വലത്തേ മൂലയോട് ചേർന്ന് ഫ്രീ കിക്ക് വീണുകിട്ടി അവസരം മുതലാക്കി സുന്ദരമായ ചിപ്പിലൂടെ ആ ഫ്രീകിക്ക് അയാൾ ഗോളാക്കി. ഫൈനൽ വിസിൽ ! നാപോളിക്ക് ഒരു ഗോളിന്റെ ഐതിഹാസിക വിജയം. ഫുട്‌ബോൾ അതിജീവത്തിെന്റ കഥ പറഞ്ഞ ദിവസം. മറഡോണയിലൂടെ നാപോളി അതിജീവിച്ചത് വംശീയ അധിക്ഷേപങ്ങളെയാണ്. മറഡോണ അവരുടെ താരമായി. പിന്നീട് പല കിരീടങ്ങൾ ആ കൊച്ചു ക്ലബ്ബിനെ തേടിയെത്തി. അതിനിടയിൽ അർജന്റീനക്കായി ലോകകിരീടം ഉയർത്തിയതോടെ ഡിഗോ വാഴ്‌ത്തപ്പെട്ടവനായി.

1987 സീസണിൽ പ്രബലരായ മിലാനെയും, യുവന്റസിനെയും നാപോളി കീഴടക്കി. ചരിത്രത്തിൽ ആദ്യമായി കീരിടധാരണം. അതിനിടയിലാണ് ഇറ്റലിയിലെ ക്രിമിനൽ സംഘമായ കാമമോറയുമായി മറഡോണയ്ക്ക് ബന്ധമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്, അത് വലിയ വിവാദങ്ങളിലേക്ക് വഴി തെളിച്ചു. 1989ൽ യുവേഫ കപ്പ് വിജയിച്ചതോടെ ഏറ്റവും മികച്ചവർ തങ്ങളെന്ന് നേപ്പിൾസ് ജനത സ്വയം വാഴ്?ത്തി. 1990ൽ മറഡോണയുടെ 16 ഗോളിന്റെ കൈയൊപ്പോടെ നാപോളിക്ക് ചരിത്രത്തിൽ രണ്ടാമത്തെ ഇറ്റാലിയൻ കീരീടം.

1990ലെ ലോകകപ്പ് ഇറ്റലിയിലായിരുന്നു. സെമിയിൽ ഇറ്റലിയും അർജന്റീനയും നേർക്കു നേർ. മത്സരം 1-1ൽ നിന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക്. മൂന്നാമത്തെ കിക്ക് എടുത്ത മറഡോണയ്ക്ക് ഇക്കുറി പിഴച്ചില്ല. ആ ഉന്മാദത്തിൽ അയാൾ മറ്റൊന്നും വക വെച്ചില്ല. അർജന്റീനിയൻ വിജയം ആഘോഷിക്കുന്നത്? നാപ്പോളിയുടെ സ്വന്തം തട്ടകമായ സാൻ പോളോ സ്റ്റേഡിയത്തിൽ ആണെന്ന് പോലും മറഡോണ മറന്നു. അർജന്റീന ഫൈനലിൽ, ഇറ്റലി പുറത്ത്?. പിന്നീടുള്ള പത്രങ്ങളിൽ Maradona is Devil, The Lucifer Lives in Napoli എന്ന തല വാചകങ്ങൾ പ്രത്യക്ഷപെട്ടു. ഇറ്റലിക്കാർക്ക്? അയാൾ വഞ്ചകനായി മാറി.

പിന്നീട് മയക്കുമരുന്ന് കേസിൽ അകപ്പെട്ട് മറഡോണയ്ക്ക് ഇറ്റലി വിടേണ്ട അവസ്ഥ വന്നു. ഒരു രാത്രിയിൽ നിറഞ്ഞ കണ്ണുകളോടെ അയാൾ നാപോളി വിട്ടു. സ്വീകരിച്ചത് പതിനായിരങ്ങൾ ആണെങ്കിൽ യാത്ര അയയ്ക്കാൻ ആരുമുണ്ടായില്ല. അങ്ങനെ ഫുട്‌ബോളിലെ ദൈവം ചെകുത്താനെ പോലെ ഇറ്റലി വിട്ടു. പക്ഷേ നേപ്പിൾസുകാർക്ക് ഇന്നും മറഡോണ വിശുദ്ധനാണ്. അതുകൊണ്ടാണ് മരണമറിഞ്ഞ് ആ ജനത തെരുവിൽ കണ്ണീരുമായി ഇറങ്ങിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP