സിറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പ്; വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ സഭ നേരിട്ട കാലത്തെ മുന്നണിപ്പോരാളി; ആത്മീയ ജീവിതത്തിലും എഴുത്തും വായനയും ഹരമാക്കിയ പ്രതിഭ; മാർ ജോസഫ് പവ്വത്തിലിന്റെ കബറടക്കം ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം ബുധനാഴ്ച രാവിലെ പത്തിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ചൊവ്വാഴ്ച പുലർച്ചെ ആറിന് ഭൗതിക ശരീരം ചങ്ങനാശേരി ആർച്ച്ബിഷപ് ഹൗസിൽ എത്തിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ ഒൻപതോടെ ഭൗതിക ശരീരം വിലാപയാത്രയായി സെന്റ് മേരീസ് മെത്രാപൊലീത്തൻ പള്ളിയിൽ കൊണ്ടുവരും. ഇവിടെ പൊതുദർശനത്തിന് അവസരമുണ്ടാകും.
ബുധനാഴ്ച രാവിലെ ഒൻപതിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പത്തിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാകും ശുശ്രൂഷകൾ നടക്കുക.
സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ബനഡിക്ട് മാർപാപ്പ 'സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും.
സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്തു. കർഷകർക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി.
യുവാക്കൾക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളർന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പായിരുന്നു മാർ ജോസഫ് പൗവത്തിൽ.
ചങ്ങനാശേരി അതിരൂപതയിൽ നിന്നു വിഭജിച്ച് 1977ൽ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാൻ മാർ ജോസഫ് പവ്വത്തിലായിരുന്നു. തുടർന്നുള്ള എട്ടുവർഷക്കാലം 1985 വരെ രൂപതയെ മാർ ജോസഫ് പവ്വത്തിൽ നയിച്ചു.
കന്യാകുമാരി മുതൽ ഏറ്റുമാനൂർ വരെയും ആലപ്പുഴ മുതൽ രാമക്കൽമേടു വരെയും ചങ്ങനാശേരി അതിരൂപത വിസ്തൃതമായിരുന്ന കാലത്താണ് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മാർ ജോസഫ് പവ്വത്തിലിന്റെ കാലത്ത് ആത്മീയ, ഭൗതിക മേഖലകളിൽ രൂപത വൻ വളർച്ചയാണ് കൈവരിച്ചത്. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പവ്വത്തിൽ നിയമിതനായി.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണർവുമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന പണ്ഡിതനായ ആചാര്യനിൽനിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തിൽ വായിച്ചവർ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല.
പത്തിലേറെ ദിനപത്രങ്ങൾ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാൽ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങൾക്ക് അടിവരയിട്ടും കോളങ്ങളിൽ കള്ളികൾ തിരിച്ചും വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകൾ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനർവിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂർപ്പിച്ച പെൻസിലുകളുമുണ്ടായിരുന്നു.
അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളിൽ അതിലെ നെല്ലും പതിരും വേർതിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി.
ഇമ്പമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങൾ, വിരലുകൾ അടയാളപ്പെടുത്തിയ വാചകങ്ങൾ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
മാർ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും എന്നും കരുത്തും കാതലും മൂർച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകർക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.
പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക മാത്രമല്ല കാലോചിതമായ പ്രബോധനങ്ങൾ രചിച്ച് വിശ്വാസികളെ ബോധവത്കരിക്കാനും എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതോജ്ജ്വലമായ പ്രഭാഷണങ്ങൾക്കുള്ള ആഴമേറിയ വിജ്ഞാനം പിതാവ് ആർജിച്ചിരുന്നത് ഈ വായനയിലൂടെയാണ്. ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലും ആഴമേറിയ വായനയും ജ്ഞാനവും പിതാവിനുണ്ടായിരുന്നു. ഇരുപതിലേറെ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
പത്രപ്രവർത്തനം പാഠപുസ്തകത്തിലൂടെ പരിശീലിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ കരുത്തും ശക്തിയും ആധികാരികതയും ആധികാരികമായി അറിയുന്ന ചിന്തകനായിരുന്നു മാർ പവ്വത്തിൽ. പത്രവായനയിലും ലേഖനമെഴുത്തിലും പുസ്തകരചനയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മാധ്യമ ധർമം.
കമ്യൂണിക്കേഷൻ അഥവാ ആശയവിനിമയം വ്യക്തി-സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിന്താഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന ഉപാധിയാണെന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി എസ്ബി കോളജിൽ പ്രഫസറായിരുന്ന പിതാവ് അടിവരയിട്ടു പറഞ്ഞിരുന്നു. മുൻപൊരു അഭിമുഖത്തിൽ പിതാവ് കമ്യൂണിസത്തെ വിലയിരുത്തിയതിങ്ങനെ: 'അടിച്ചമർത്തലിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും അധികാരത്തിലെത്തിയത്. കാൾ മാക്സ് കുറിച്ചതുപോലെ വർഗസമരത്തിലൂടെയാണ്.' ഇതേ നിലപാടാണ് വർഗീയതയോടും വർഗീയതയുടെ തിമിരം ബാധിച്ച പാർട്ടികളോടും പുലർത്തിയിരുന്നത്.
Stories you may Like
- 'സീറോ മലബാർ സഭയുടെ കിരീടം', മാർ ജോസഫ് പവ്വത്തിൽ എന്ന ഇടയശ്രേഷ്ഠൻ
- ചങ്ങനാശ്ശേരി ആർച്ച് മുൻ ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു
- മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച
- പിജെയുടെ അമിത പുത്ര വാൽസല്യം പാർട്ടിയെ പിളർത്തുമോ?
- യേശുവിനെ തൂക്കിവിറ്റ് സജിത്ത് ജോസഫും കുട്ടരും കോടികൾ നേടിയത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- 'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
- ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
- കർണാടകയുടെ എല്ലാമേഖലയിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം; 115 മുതൽ 127 സീറ്റുവരെ നേടും; ബിജെപി.ക്ക് 68 മുതൽ 80 വരെ സീറ്റുകൾ; ജെഡിഎസിന് 23 മുതൽ 35 സീറ്റുകൾ വരെ; കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി - സി വോട്ടർ പ്രവചനം; ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് സീ ന്യൂസ് - മാട്രിസ് സർവെ
- കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവതിയുടെ തിരിച്ചുവരവ്; സസ്പെൻഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ന് ബുള്ളറ്റിൻ വായിച്ച് വീണ്ടും 24 ന്യൂസിന്റെ അവതാരകയായി; ഗംഭീര റീഎൻട്രിയെന്ന് വിജയം ആഘോഷിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; പുനഃ പ്രവേശനം ബിഎംഎസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നെന്നും വാദം
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- അപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും
- രാത്രി 11.30 വരെ അയ്യപ്പന്മാരെ ശുശ്രൂഷിച്ച് ഡ്യൂട്ടിയിൽ; വീട്ടിലേക്ക് പോയ ഡോക്ടറെ വിളിച്ചു നോക്കിയത് സഹപ്രവർത്തക; ഫോണിൽ കിട്ടാതെ വന്നപ്പോൾ നേരിട്ട് താമസ സ്ഥലത്ത് നോക്കി; പരിസരവാസികൾ വീടിന്റെ പിൻവാതിൽ തകർത്തപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഗണേശിനെ: ജീവിതം മടുത്തുവെന്ന് ആത്മഹത്യാക്കുറിപ്പ്
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- പതിനാറുകാരിയെ വീട്ടിൽ കെട്ടിയിട്ടു പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: പ്രതിക്ക് 49 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി
- കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍