Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മനോഹർ പരീക്കർ വിടവാങ്ങി; ഉറി ഭീകരാക്രമണത്തിന് ഇന്ത്യ പകരം വീട്ടിയപ്പോൾ സൈന്യത്തിന്റെ കാവലാളായ മുൻ പ്രതിരോധ മന്ത്രിയുടെ വിയോഗം കാൻസർ രോഗബാധയെ തുടർന്ന്; ഗോവൻ മുഖ്യമന്ത്രിയായിരിക്കെ ചികിത്സയിൽ ആയെങ്കിലും ജോലിക്ക് കൃത്യമായെത്തിയ നേതാവിന്റെ വിയോഗം വീട്ടിൽവച്ച്; കുറച്ചുനാളായി ചികിത്സയിൽ കഴിഞ്ഞ പരീക്കർ വിടവാങ്ങുന്നത് പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന്; ദേശീയ രാഷ്ട്രീയ തലത്തിലും വലിയ നഷ്ടമായി കക്ഷികൾക്ക് അതീതനായി പ്രവർത്തിച്ച നേതാവിന്റെ അന്ത്യയാത്ര

മനോഹർ പരീക്കർ വിടവാങ്ങി; ഉറി ഭീകരാക്രമണത്തിന് ഇന്ത്യ പകരം വീട്ടിയപ്പോൾ സൈന്യത്തിന്റെ കാവലാളായ മുൻ പ്രതിരോധ മന്ത്രിയുടെ വിയോഗം കാൻസർ രോഗബാധയെ തുടർന്ന്; ഗോവൻ മുഖ്യമന്ത്രിയായിരിക്കെ ചികിത്സയിൽ ആയെങ്കിലും ജോലിക്ക് കൃത്യമായെത്തിയ നേതാവിന്റെ വിയോഗം വീട്ടിൽവച്ച്; കുറച്ചുനാളായി ചികിത്സയിൽ കഴിഞ്ഞ പരീക്കർ വിടവാങ്ങുന്നത് പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന്; ദേശീയ രാഷ്ട്രീയ തലത്തിലും വലിയ നഷ്ടമായി കക്ഷികൾക്ക് അതീതനായി പ്രവർത്തിച്ച നേതാവിന്റെ അന്ത്യയാത്ര

ന്യൂസ് ഡെസ്‌ക്‌

പനാജി: കുറേ നാളായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബിജെപി നേതാവും ഗോവൻ മുഖ്യന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. കുറച്ചുനാളായി പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന് കേന്ദ്രസർക്കാർ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ട കേന്ദ്ര് പ്രതിരോധ മന്ത്രിയായിരുന്നു മനോഹർ പരീക്കർ. ഇദ്ദേഹം. കേന്ദ്ര മന്ത്രിയായിരിക്കെയാണ് പരീക്കറിന്റെ നേതൃത്വത്തിൽ പ്രതിരോധ മന്ത്രിയായിരിക്കെ ഇന്ത്യ ഒന്നാം സർജിക്കൽ സ്‌ട്രൈക്ക് ഉറി ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനിയായ പ്രതിരോധ മന്ത്രിയെന്ന നിലയിൽ അന്ന ആ ആക്രമണം ചർച്ചചെയ്യപ്പെട്ടു. പിന്നീട് രാഷ്ട്രീയ ചിത്രങ്ങൾ മാറുകയും പരീക്കർ ഗോവൻ പ്രധാനമന്ത്രിയായി എത്തുകയും ചെയ്തു.

ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ നഷ്ടമായാണ് പരീക്കറിന്റെ വേർപാടിനെ രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്. പരീക്കർ രാഷ്ട്രീയ കക്ഷിഭേദമെന്യേ ശക്തമായി നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു. ഉറിയിൽ ഇന്ത്യൻ സേനാ ക്യാമ്പിന് നേരെ പാക് ഭീകരർ ആക്രമണം അഴിച്ചുവിട്ടപ്പോൾ ശക്തമായി തിരിച്ചടി നൽകാൻ നിലപാട് സ്വീകരിച്ച നേതാവു കൂടിയായിരുന്നു അദ്ദേഹം. കുറച്ചുനാളായി പാൻക്രിയാസിൽ ബാധിച്ച അർബുദ ബാധ മൂലം ചികിത്സയിലായിരുന്നു. വളരെ കഷ്ടപ്പാടോടെ ആണ് ഗോവൻ മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം തുടർന്നത്.

നരേന്ദ്ര മോദി മന്ത്രിസഭയിൽ 3 വർഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രി എന്ന നിലയിലും ഗോവൻ മുഖ്യമന്ത്രി ആയതോടെ പ്രസിദ്ധനായി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ഗോവ മെഡിക്കൽ കോളേജൽ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലും ഡൽഹിയിലും പലപ്പോഴായി അദ്ദേഹം അസുഖത്തിന് ചികിത്സ തേടിയിരുന്നു. പക്ഷേ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹത്തെ തേടിയെത്തി. കുറച്ചുനാളായി വലിയ വിഷമത്തിലായിരുന്നു അദ്ദേഹത്തിന്റെ കാര്യങ്ങൾ. പരീക്കർ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് ബിജെപിയും അടുത്തവരും ട്വീറ്റുകളിലൂടെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്ന് വൈകീട്ട് പനജിയിലെ വസതിയിലായിരുന്നു അന്ത്യം.

പാൻക്രിയാസിൽ രോഗം ബാധിച്ചതിനെ തുടർന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികിൽസയിലായിരുന്നു പരീക്കർ. ചികിൽസാകാലത്തും നിയമസഭയിൽ എത്താനും ജോലികൾ ചെയ്യാനും എത്തിയിരുന്ന അദ്ദേഹം അങ്ങനെ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയുമായി.

2014 മുതൽ 2017 വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ മുഖ്യമന്ത്രിയുമായി. ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994ൽ നിയമസഭാംഗമായി. രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005ൽ ഭരണം നഷ്ടപ്പെട്ടു.

2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത് എത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ച് നിയമസഭാംഗമായി. പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവർ മക്കളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP