Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടാളക്കാരനാകാൻ കൊതിച്ച അക്ഷയ് സൈനിക സർവ്വീസിൽ പ്രവേശിക്കുന്നത് ആറ് വർഷങ്ങൾക്ക് മുമ്പ്; ഓണത്തിന് വീട്ടിൽ വന്നു മടങ്ങിയ അക്ഷയ് വീരമൃത്യു വരിച്ചത് വീണ്ടും നാട്ടിലേക്ക് വരാനിരിക്കവേ; ശ്രീനഗറിൽ നിന്ന് അഹമ്മദാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ച വിവരം വീട്ടുകാരെ സന്തോഷത്തോടെ വിളിച്ചറിയിച്ചതിന് പിന്നാലെ എത്തിയത് ദുരന്തവാർത്ത; വീരമൃത്യു ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യവേ; കുപ്വാരയിൽ കുഴിബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന് നാളെ ജന്മനാട് വിട നൽകും

പട്ടാളക്കാരനാകാൻ കൊതിച്ച അക്ഷയ് സൈനിക സർവ്വീസിൽ പ്രവേശിക്കുന്നത് ആറ് വർഷങ്ങൾക്ക് മുമ്പ്; ഓണത്തിന് വീട്ടിൽ വന്നു മടങ്ങിയ അക്ഷയ് വീരമൃത്യു വരിച്ചത് വീണ്ടും നാട്ടിലേക്ക് വരാനിരിക്കവേ; ശ്രീനഗറിൽ നിന്ന് അഹമ്മദാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ച വിവരം വീട്ടുകാരെ സന്തോഷത്തോടെ വിളിച്ചറിയിച്ചതിന് പിന്നാലെ എത്തിയത് ദുരന്തവാർത്ത; വീരമൃത്യു ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യവേ; കുപ്വാരയിൽ കുഴിബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന് നാളെ ജന്മനാട് വിട നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാശ്മിരിലെ കുപ് വാരയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന് ജന്മനാട് നാളെ വിട നൽകും. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്‌ച്ച രാത്രിയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അക്ഷയുടെ മൃതദേഹം ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും നാളെ പൊതുദർശനത്തിന് വെച്ച ശേഷം 12 മണിയോടെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

ജമ്മു കാശ്മീരിലെ കുപ്പ് വാരയിൽ വെച്ച് ഉണ്ടായ കുഴിബോബ് ആക്രമണത്തിലാണ് തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് രക്തസാക്ഷിയായത്. തിങ്കളാഴ്‌ച്ച രാത്രി 12.30 ഓടെയാണ് ആക്രമണം നടന്നത്. ആർമി സപ്ളേകോർ വിഭാഗത്തിലെ ഡ്രൈവറായ അക്ഷയ് ഔദ്യോഗികാവിശ്യത്തിനായി യാത്ര ചെയ്യവേയാണ് അപകടത്തിൽ പെട്ടത് അക്ഷയ് സഞ്ചരിച്ച വാഹനം കുഴിബോംബ് പൊട്ടി തകരുകയാിരുന്നു. അക്ഷയ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

രാഷ്ട്രീയ റെയ്ഫിൾസിലെ ജവാനായ അക്ഷയ് 6 വർഷങ്ങൾക്ക് മുൻപാണ് സൈനിക സർവ്വീസിൽ പ്രവേശിക്കുന്നത്. രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അക്ഷയ്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് സൈനിക സർവീസിൽ കയറുന്നതും. രാഷ്ട്രീയ റെയ്ഫിൾസിലെ ജവാനായിരുന്ന അക്ഷയ് അടുത്തിടെ നാട്ടിലേക്ക് വരാനിരിക്കവെയാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീനഗറിൽ നിന്ന് അഹമ്മദബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കവേയാണ് അക്ഷയ് അപ്രതീക്ഷിത ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്.

സ്ഥലം മാറ്റം ലഭിച്ച വിവരം വീട്ടുകാരെ സന്തോഷപൂർവ്വം അറിയിക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ഓണത്തിന് നാട്ടിൽ വന്നിരുന്നു അക്ഷയ്. നാട്ടിൽ വിശാലമായ സൗഹൃദത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ അക്ഷയുടെ വിയോഗം സുഹൃത്തുക്കളിലും ബന്ധുക്കളിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. വേണു -പ്രിയാ ദബതികളുടെ മകനായ അക്ഷയ് അവിവാഹിതനാണ് .പ്ലസ് ടു വിദ്യാർത്ഥിയായ അർജ്ജുൻ ഏക സഹോദരനാണ്.

ഇന്ന് വൈകിട്ട് 8 മണിക്ക് തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കും. രാഷ്ട്രീയ റെയ്ഫിൾസിലെ ജവാന്മാരും മൃതദേഹത്തെ അനുഗമിക്കും. തുടർന്ന് ഇന്ന്
ആർമി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിക്കും. ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷം 12 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ പ്രമുഖർ ധീരജവാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വീട് സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP