Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഗുരുവായൂരിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിൽ അപകടം; തലയ്ക്ക് ഏറ്റ ഗുരുതര പരുക്ക് അന്ത്യകാരണമായി; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവ സംവിധായകൻ അന്തരിച്ചു; വിവേക് ആര്യന്റെ മരണത്തിൽ ഞെട്ടി സിനിമാ ലോകം  

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സംവിധായകൻ വിവേക് ആര്യൻ (30) മരിച്ചു. ഡിസംബർ 22ന് രാവിലെ 7ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിൽ തലക്ക് ഗുരതുരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നു. ഭാര്യ അമൃതയോടൊപ്പം സ്‌കൂട്ടറിൽ ഗുരുവായൂരിലെ ബന്ധുവിന്റെ അടുത്തേക്ക് പോകവെ നായ കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽനിന്ന് വീണ് റോഡിൽ തലയിടിച്ചായിരുന്നു അപകടം.

സാരമായ പരുക്കുകളോടെ ആസ്റ്റർ മിംസിലെത്തിച്ച വിവേകിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽനിന്ന് മാറ്റിയിരുന്നു. എന്നാൽ നില വീണ്ടും വഷളാവുകയും ഇന്നലെ അന്ത്യം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 'ഓർമയിൽ ഒരു ശിശിരം' എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു വിവേക് ആര്യൻ. തൃശൂർ മുരിയാട് ആനന്തപുരം പഴയത്തുമനയിലെ പി.എം. ആര്യൻഭാവന ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന്.

Stories you may Like

സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP