Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവാതിര മുത്തശ്ശി മാലതി ജി. മേനോന്റെ ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ രവിപുരം ശ്മശാനത്തിൽ; 55 വർഷം തിരുവാതിര കളിയുടെ ഗുരുനാഥയായി കുട്ടികളുടെ പ്രിയങ്കരിയായ ഗുരുനാഥയ്ക്ക് ആദരാഞ്ജലികളുമായി അനേകർ

തിരുവാതിര മുത്തശ്ശി മാലതി ജി. മേനോന്റെ ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ രവിപുരം ശ്മശാനത്തിൽ; 55 വർഷം തിരുവാതിര കളിയുടെ ഗുരുനാഥയായി കുട്ടികളുടെ പ്രിയങ്കരിയായ ഗുരുനാഥയ്ക്ക് ആദരാഞ്ജലികളുമായി അനേകർ

സ്വന്തം ലേഖകൻ

കൊച്ചി: തിരുവാതിര അരങ്ങിലെ ആദരണീയ ഗുരുസാന്നിധ്യം മാലതി ജി. മേനോന്റെ (84) ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30-ന് രവിപുരം ശ്മശാനത്തിൽ നടക്കും. 55 വർഷമായി തിരുവാതിര കളിയുടെ ഗുരുനാഥ യായ മാലതി ജി. മേനോൻ തിരുവാതിര മുത്തശ്ശി എന്നാണ് അറിയപ്പെട്ടിരുന്നത്. എറണാകുളം കുമ്പളത്തെ ശ്രീവിലാസത്തിൽ കാർത്യായനി അമ്മയുടെ മകളാണ്.

1993-ൽ പനമ്പിള്ളി നഗർ ഗവൺമെന്റ് ഹൈസ്‌കൂളിൽനിന്ന് അദ്ധ്യാപികയായി വിരമിച്ചു. എറണാകുളത്ത് 'പാർവണേന്ദു സ്‌കൂൾ ഓഫ് തിരുവാതിര' എന്ന തിരുവാതിര സ്‌കൂൾ നടത്തുന്നു. അമ്മ കാർത്യായനി അമ്മയാണ് മാലതിയെ തിരുവാതിര പഠിപ്പിച്ചത്. പിന്നിൽ തിരുവാതിരയുടെ വലിയ അരങ്ങുകളിലൂടെ മാധ്യമ ശ്രദ്ധ നേടിയ മാലതി മേനോൻ ലിംക വേൾഡ് റെക്കോഡ്, ഫോക്ലോർ അക്കാദമി അവാർഡ്, കേരള നാടൻകലാ അക്കാദമി ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, ഒപ്പം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

രവിപുരം ആലപ്പാട്ട് റോഡിൽ ജയവിഹാറിൽ കെ.എൻ. ഗോവിന്ദൻകുട്ടി മേനോന്റെ ഭാര്യയാണ്. മക്കൾ: മഹാരാജാസ് കോളേജ് അദ്ധ്യാപിക സുധാ റാണി (മുൻ പ്രിൻസിപ്പൽ വയനാട് ഗവ. കോളേജ്), ഉഷാറാണി (തിരുവനന്തപുരം), ജയപ്രകാശ് (ഇന്റീരിയർ ഡിസൈനർ). മരുമക്കൾ: പി. രഘു (ബിസിനസ്), അജിത് കുമാർ (ഗവ. ജിയോളജി വിഭാഗം), പ്രീത (സെയ്ന്റ് ആന്റണീസ് സ്‌കൂൾ അദ്ധ്യാപിക, എറണാകുളം). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30-ന് രവിപുരം ശ്മശാനത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP