Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവധിക്കാലം ആഘോഷിക്കാനായി ആവേശപൂർവ്വം ഇറങ്ങിത്തിരിച്ചു.. ചെന്നുപെട്ടത് മരണക്കയത്തിൽ; നരണിപ്പുഴയിൽ ആറ് കുട്ടികളുടെ ജീവനുകൾ മുങ്ങിത്താണത് കടുക്കുഴി എന്ന സ്ഥലത്തുണ്ടായ ജലപ്രവാഹം കാണാൻ വിനോദയാത്രക്ക് പോയപ്പോൾ; വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ കൂടുതൽ പേർ കയറിയതും അപകടമുണ്ടാക്കി; ദുർഘടമായ കയത്തിൽ പെട്ടതും രക്ഷാപ്രവർത്തനം വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു

അവധിക്കാലം ആഘോഷിക്കാനായി ആവേശപൂർവ്വം ഇറങ്ങിത്തിരിച്ചു.. ചെന്നുപെട്ടത് മരണക്കയത്തിൽ; നരണിപ്പുഴയിൽ ആറ് കുട്ടികളുടെ ജീവനുകൾ മുങ്ങിത്താണത് കടുക്കുഴി എന്ന സ്ഥലത്തുണ്ടായ ജലപ്രവാഹം കാണാൻ വിനോദയാത്രക്ക് പോയപ്പോൾ; വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ കൂടുതൽ പേർ കയറിയതും അപകടമുണ്ടാക്കി; ദുർഘടമായ കയത്തിൽ പെട്ടതും രക്ഷാപ്രവർത്തനം വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: അവധിക്കാലങ്ങൾ കേരളത്തിന് വീണ്ടും കണ്ണീർ സമ്മാനിക്കുന്നു. അശ്രദ്ധയ ക്ഷണിച്ചു വരുത്തിയ ദുരന്തമാണ് ഇന്ന് ചങ്ങരംകുളത്ത് ഉണ്ടായതും. ക്രിസ്തുമസ് ആഘോഷത്തിന്റെ തലേന്ന് ആറ് കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. കടുകുഴി എന്ന സ്ഥലത്തുണ്ടായ ജനപ്രവാഹം കാണാനായി ആവേശപൂർവം പുറപ്പെട്ട കുട്ടികളാണ് തോണി മറിഞ്ഞ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ തോണി തുഴഞ്ഞിരുന്ന വേലായുധന്റെ(55) വീട്ടിലെത്തിയ ബന്ധുക്കളാണ് മരിച്ച കുട്ടികൾ. മൃതദേഹം ചങ്ങരംകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇരുപത് വയസിൽ താഴെയുള്ളവരാണ് അപകടത്തിൽ മരിച്ചവർ. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള മേഖലയിലാണ് അപകടം ഉണ്ടായതെന്നതും രക്ഷാപ്രവർത്തനത്തെ ദുഷ്‌ക്കരമാക്കി. അവധി ആഘോഷത്തിനായി ഒത്ത് ചേർന്ന ഒരേ തറവാട്ടിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. പ്രസീന്ന, ആദിദേവ്, വൈഷ്ണ, പൂജ, ജനീഷ, ആദിനാഥ് എന്നിവരാണ് മരിച്ചത്. വാടകയ്‌ക്കെടുത്ത വള്ളമാണ് അപകടത്തിൽ പെട്ടത്. മാപ്പാടിക്കൽ എന്ന കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ശിവജി, ഫാത്തിമ എന്നിവരെ രക്ഷപെടുത്തിയിട്ടുണ്ട്.

വൈകിട്ട് നാലു മണിയോടെയാണ് ഇവർ തോണിയിൽ പോയത്. കോൾ പാടങ്ങളുള്ള മേഖലയിലാണ് അപകടം ഉണ്ടായത്. അപകടവിവരം അറിയാൻ വൈകിയതും സംഭവ സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ വൈകിയതും മരണ സംഖ്യ ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. കായലിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന തോണിയിൽ കൂടുതൽ കുട്ടികൾ കയറിയതും അപകടത്തിന് ഇടയാക്കിയെന്നാമ് കരുതുന്നത്.

നരണിപ്പുഴയിലെയും പനമ്പാടിലെയും കുട്ടികളാണ് മരിച്ചവർ. ഒൻപതു പേരാണ് തോണിയിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട സാധ്യത ഉള്ളതിനാൽ പ്രദേശവാസികൾ ഇവിടെ പൊതുവേ തോണിയാത്ര നടത്താറില്ലെന്നാണ നാട്ടുകാർ പറയുന്നത്. എന്നാൽ, ബണ്ടുപൊട്ടിയുണ്ടായ ജലപ്രവാഹം കാണാൻ വേണ്ടി കുട്ടികൾ വാശിപിടിച്ചപ്പോൾ വേലായുധൻ തോണിയെടുക്കുകയായിരുന്നു എന്നാണ് വിവരം. ഈ യാത്ര കുഞ്ഞുങ്ങളുടെ അന്ത്യയാത്രയുമായി.

ചളി നിറഞ്ഞ പുഴയാണ് നരണി പുഴ. പൊന്നാനി കോൾനിലത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണിത്. ദുരന്തത്തിൽ സ്പീക്കർ ശ്രീ രാമകൃഷ്ണൻ അനുശോചിച്ചു. അത്യന്തം വേദനാജനകമായ ഈ ആകസ്മീക ദുരന്തത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും തീരാസങ്കടത്തിൽ അവർക്കൊപ്പം ചേരുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP