Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇങ്ങേ മലയിൽ നിന്നവർ കേട്ടത് അപ്പുറത്തെ മലയിൽ നിന്നൊരു നിലവിളി; ഓടിച്ചെന്ന് നോക്കുമ്പോൾ കണ്ടത് തലയ്ക്ക് പിന്നിലേറ്റ ക്ഷതത്തോടെ മരിച്ചു കിടക്കുന്ന ടാപ്പിങ് തൊഴിലാളിയെ; പുലി ആക്രമിച്ചതെന്ന് സംശയം; സംഭവം തണ്ണിത്തോട് മേടപ്പാറ പ്ലാന്റേഷൻ കോർപ്പറേഷൻ സി ഡിവിഷനിൽ; മരിച്ചത് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു

ഇങ്ങേ മലയിൽ നിന്നവർ കേട്ടത് അപ്പുറത്തെ മലയിൽ നിന്നൊരു നിലവിളി; ഓടിച്ചെന്ന് നോക്കുമ്പോൾ കണ്ടത് തലയ്ക്ക് പിന്നിലേറ്റ ക്ഷതത്തോടെ മരിച്ചു കിടക്കുന്ന ടാപ്പിങ് തൊഴിലാളിയെ; പുലി ആക്രമിച്ചതെന്ന് സംശയം; സംഭവം തണ്ണിത്തോട് മേടപ്പാറ പ്ലാന്റേഷൻ കോർപ്പറേഷൻ സി ഡിവിഷനിൽ; മരിച്ചത് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു

ശ്രീലാൽ വാസുദേവൻ

കോന്നി: പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടത്തിൽ തൊഴിലാളി തലയ്ക്ക് പിന്നിലേറ്റ ക്ഷതത്തോടെ മരിച്ച നിലയിൽ. പുലി കടിച്ചു കൊന്നതാണെന്ന് സംശയം. ഇടുക്കി കഞ്ഞിക്കുഴി വടക്കേതിൽ ബിനീഷ് മാത്യു (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് മേടപ്പാറ എസ്റ്റേറ്റ് സി ഡിവിഷനിലാണ് സംഭവം.

ഇവിടെ 1000 റബർ മരം സ്ളോട്ടർ ടാപ്പിങിന് ബിനീഷ് എടുത്തിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി ഇദ്ദേഹം ഇവിടെ മരങ്ങൾ ടാപ്പിങിന് കരാർ എടുത്തിട്ടുണ്ട്. സ്വയം ടാപ്പിങ് ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് ഉച്ചയക്ക് 12 മണിയോടെ ബിനീഷിന്റെ നിലവിളി തൊട്ടടുത്ത മലമുകളിൽ ടാപ്പ് ചെയ്തിരുന്നവർ കേട്ടു. ഓടി വന്നു നോക്കുമ്പോൾ മരിച്ചു കിടക്കുന്ന ബിനീഷിനെയാണ് കണ്ടത്. തലയ്ക്ക് പിന്നിൽ വന്യമൃഗം കടിച്ചതു പോലെയുള്ള പാടുണ്ടായിരുന്നു.

പുലിയാണ് ആക്രമിച്ചതെന്ന സംശയം വനപാലകർ പ്രകടിപ്പിച്ചു. മൃതദേഹം ഇതു വരെ നീക്കിയിട്ടില്ല. സമീപകാലത്തൊന്നും ഇവിടെ പുലിയെയോ കടുവയെയോ കണ്ടിട്ടില്ല. എന്നാൽ, വന്യമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലമാണിത്. കഴുത്തിലുള്ള പാടുകൾ കണ്ടിട്ടാണ് ആക്രമിച്ചത് പുലിയാണ് എന്നു കരുതുന്നത്. ബഹളം കേട്ട് ആൾക്കാർ ഓടിയെത്തിയതിനാൽ പുലി മൃതദേഹം ഉപേക്ഷിച്ചു പോയതാകാം എന്നു കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP