Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ തൊഴിൽദിനങ്ങൾ അനായസകരമാക്കിയതിൽ ലാറിയുടെ വിപ്ലവ ആശയങ്ങൾക്ക് നന്ദി പറയണം; 'കട്ട് കോപ്പി പേസ്റ്റി'ന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലർ അന്തരിച്ചു; കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ച ടെസ്ലർക്ക് ആദരാഞ്ജലി അർപ്പിച്ച് ആഗോളസമൂഹവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകൾ കണ്ടുപിടിച്ച കംപ്യൂട്ടർ സയന്റസ്റ്റ് ആയ ലാറി ടെസ്ലർ അന്തരിച്ചു 74 വയസ്സായിരുന്നു. 1945ൽ ന്യൂയോർക്കിൽ ജനിച്ച ടെസ്ലർ, സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽ നന്ന് കംപ്യൂട്ടർ സയൻസ് ബിരുദം നേടി. 1973ൽ സിറോക്സിന്റെ പാലോ ആൾട്ടോ റിസർച്ച് സെന്ററിലാണ് (പിഎആർസി) ലാറി ടെസ്ലറിന്റെ പ്രൊഫഷണൽ കരിയർ തുടങ്ങിയത്. ഇവിടെ വച്ചാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നിവ ടെസ്ലർ ഡെവലപ്പ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായതും അവഗണിക്കാൻ കഴിയാത്തതുമായ കാര്യങ്ങളായി ഇവ മാറി.

ടെസ്ലർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സിറോക്സ് ഇങ്ങനെ ട്വീറ്റ് ചെയ്തു - കട്ട്, കോപ്പി, പേസ്റ്റ്, ഫൈൻഡ്, റീപ്ലേസ് ഇങ്ങനെയൊക്കെയും ഇതിനപ്പമുറവുമായിരുന്നു സിറോക്സിലെ മുൻ ഗവേഷകനായ ലാറി ടെസ്ലർ. നിങ്ങളുടെ തൊഴിൽദിനങ്ങൾ അനായസകരമാക്കിയതിൽ ലാറിയുടെ വിപ്ലവകരമായ ആശയങ്ങൾക്ക് നന്ദി പറയണം. ലാറി തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തെ നമുക്ക് ആഘോഷിക്കാം. ആ ആഘോഷത്തിൽ പങ്കുചേരൂ.

മറ്റ് പല സിറോക്സ് ജീവനക്കാരേയും പോലെ ടെസ്ലറും 1980കളിൽ സ്റ്റീവ് ജോബ്സിന്റെ ആപ്പിളിൽ ചേർന്നു. ആപ്പിൾ കംപ്യൂട്ടറുകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതായും സിറോക്സ് കൂടുതലായും ഫോട്ടോകോപ്പിയർ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്നതായും കണ്ടതുകൊണ്ടാണ് താൻ ആപ്പിളിലേയ്ക്ക് തിരിഞ്ഞത് എന്ന് ടെസ്ലർ പറഞ്ഞിരുന്നു. ലിസ അടക്കമുള്ള ആപ്പിൾ കംപ്യൂട്ടറുകൾ നിർമ്മിക്കുന്നതിൽ ടെസ്ലർ കാര്യമായ സംഭാവനകൾ നൽകി. ആപ്പിൾ വിട്ടതിന് ശേഷം 2001 മുതൽ 2005 വരെ ആമസോണിൽ പ്രവർത്തിച്ചു. 2005 മുതൽ 2008 വരെ യാഹൂവിൽ. 2009 മുതൽ അദ്ദേഹം സ്വതന്ത്ര കൺസൾട്ടന്റ് ആയി പ്രവർത്തിച്ചുവരുകയായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP