Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്വാസ തടസ്സം കലശലായപ്പോൾ കളമശ്ശേരിയിലെ ആശുപത്രിയിൽ എത്തി; പരിശോധനയിൽ കണ്ടെത്തിയത് കോവിഡും ന്യുമോണിയയും; അതിവേഗ ശസ്ത്രക്രിയയിൽ ഇരട്ട കുട്ടികളുടെ ജനനം; പിന്നെ അമ്മയുടെ മടക്കവും; തന്റെ കുട്ടികളെ അമ്മ കരുതലിൽ സൂക്ഷിച്ച് കൃഷ്‌ണേന്ദുവിന്റെ യാത്ര പറയൽ

ശ്വാസ തടസ്സം കലശലായപ്പോൾ കളമശ്ശേരിയിലെ ആശുപത്രിയിൽ എത്തി; പരിശോധനയിൽ കണ്ടെത്തിയത് കോവിഡും ന്യുമോണിയയും; അതിവേഗ ശസ്ത്രക്രിയയിൽ ഇരട്ട കുട്ടികളുടെ ജനനം; പിന്നെ അമ്മയുടെ മടക്കവും; തന്റെ കുട്ടികളെ അമ്മ കരുതലിൽ സൂക്ഷിച്ച് കൃഷ്‌ണേന്ദുവിന്റെ യാത്ര പറയൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുള്ളരിങ്ങാട്ടെ വീട്ടിൽ ദുഃഖം മാത്രമാണുള്ളത്. ഇരട്ട കുട്ടികളുടെ വീടായി മാറിയ ഇവിടെ ശോകമൂകമാണ്. കൃഷ്‌ണേന്ദുവിനെ ഓർത്തുള്ള ദുഃഖം. കോവിഡാണ് ഈ യുവതിയുടെ ജീവനെടുത്തത്. കോവിഡ് ശ്വാസം മുട്ടിച്ചപ്പോഴും കൃഷ്‌ണേന്ദു തന്റെ കൺമണികളെ സുരക്ഷിതരാക്കി. അമ്മകരുതലിലിന്റെ മാതൃക തീർത്ത് മരണവും.

മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു (24)വാണ് കോവിഡ് ബാധിച്ച് മരിക്കുംമുൻപ് ഇരട്ടക്കുട്ടികൾക്ക് ജന്മമേകിയത്. വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ. ഒക്ടോബർ പത്തിനായിരുന്നു പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് ശ്വാസ തടസ്സമെത്തിയത്. അത് പിന്നീട് ന്യുമോണിയയായി. എല്ലാം കോവിഡ് വരുത്തി വച്ച പ്രശ്‌നങ്ങൾ.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും. ഇവിടെവച്ചാണ് കോവിഡാണെന്ന് തിരിച്ചറിയുന്നത്. ന്യൂമോണിയ ഗുരുതരമായി ബാധിച്ചെന്ന് മനസ്സിലായി. കൃഷ്‌ണേന്ദുവിന്റെ ആരോഗ്യ നില ആശങ്കപ്പെടുത്തും വിധമായിരുന്നു അപ്പോൾ.

എത്രയുംവേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പുറത്തെടുത്തു. ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്‌ണേന്ദു മരിച്ചു. പിന്നീട്  മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം മുള്ളരിങ്ങാട് സംസ്‌കാരം നടത്തി.

കളമശ്ശേരി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ അതുവരെ കാത്തിരിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒമ്പതു മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പുറത്തെടുക്കുകയായിരുന്നു. അങ്ങനെ ഇരട്ട കുട്ടികൾ ജന്മം നൽകി കൃഷ്‌ണേന്ദു മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP