Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാടകത്തിൽ പ്രേംകുമാർ ഗംഭീരമെന്ന് പത്രവാർത്ത; രണ്ട് പ്രേംകുമാറുള്ള സമിതിയിൽ പുകഴ്‌ത്തൽ ആരെപ്പറ്റിയെന്ന് ആശയക്കുഴപ്പവും തർക്കവും; പ്രശ്നം തീർക്കാൻ സ്വയം നിർദ്ദേശിച്ചത് കൂട്ടത്തിൽ ചെറുതായ താൻ ഇനി കൊച്ചുപ്രേമൻ എന്ന പരിഹാരം; വലിയവിളയിലെ രണ്ടു പ്രേംകുമാർമാരിൽ ഒരാൾ കൊച്ചുപ്രേമൻ ആയ കഥ; വിടവാങ്ങിയത് ആ വലിയ മനസ്സ്

നാടകത്തിൽ പ്രേംകുമാർ ഗംഭീരമെന്ന് പത്രവാർത്ത; രണ്ട് പ്രേംകുമാറുള്ള സമിതിയിൽ പുകഴ്‌ത്തൽ ആരെപ്പറ്റിയെന്ന് ആശയക്കുഴപ്പവും തർക്കവും; പ്രശ്നം തീർക്കാൻ സ്വയം നിർദ്ദേശിച്ചത് കൂട്ടത്തിൽ ചെറുതായ താൻ ഇനി കൊച്ചുപ്രേമൻ എന്ന പരിഹാരം; വലിയവിളയിലെ രണ്ടു പ്രേംകുമാർമാരിൽ ഒരാൾ കൊച്ചുപ്രേമൻ ആയ കഥ; വിടവാങ്ങിയത് ആ വലിയ മനസ്സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് കൊച്ചുപ്രേമൻ 'കൊച്ചു'വാണ്.ഷൂട്ടിങ്ങ് ലൊക്കേഷനിലും മറ്റു സിനിമ അനുബന്ധച്ചടങ്ങിലുമൊക്കെ എല്ലവരുടെയും കൊച്ചുവായി എല്ലാവരെയും ചിരിപ്പിച്ച് സന്തോഷിപ്പിച്ച് ചിലപ്പോൾ കലിപ്പിച്ച് നടന്ന വ്യക്തിത്വം. കൊച്ചുപ്രേമനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിച്ചേർന്ന നടി മഞ്ജുപിള്ള പ്രതികരിച്ചത് അവരുടെ സ്വന്തം കൊച്ചുവിനെക്കുറിച്ചാണ്.ദേഷ്യപ്പെട്ട് പിണങ്ങിയാലും പിന്നാലെ വിളിച്ച് ഐ ലവ് യു പറയും..അങ്ങിനെയാണ് കൊച്ചുപ്രേമൻ എന്ന വലിയ മനസുള്ള പ്രേമനെക്കുറിച്ച് ഏവരും പങ്കുവെക്കുന്നത്.

വലിയവിള സ്വദേശിയായ പ്രേംകുമാർ മലയാളസിനിമയുടെ കൊച്ചുപ്രേമനായതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്.സാധാരണ സിനിമക്കാരെ സംബന്ധിച്ച് ഇങ്ങനെയുള്ള പേരുകൾ ഇടുന്നത് സിനിമ സംവിധായകരോ അതുമല്ലെങ്കിൽ അവർ അഭിനയിച്ച ഏതെങ്കിലും സിനിമയുടെ പേര് ചേർത്ത് പ്രേക്ഷകർ വിളിച്ചോ ഒക്കെയാണ്.എന്നാൽ കൊച്ചുപ്രേമന് ആ പേര് നൽകിയത് അദ്ദേഹം തന്നെയാണ്.നാടകത്തിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പവും തർക്കവുമാണ് ഈ പേരിന്റെ പിറവിക്ക് കാരണം.അതിനെപ്പറ്റി അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ..

വലിയവിളയിൽ തന്നെയുള്ള മറ്റൊരു പ്രേമൻ കുടി നാടകത്തിലുണ്ടായിരുന്നു. അതിസുന്ദരനായിരുന്നു അവൻ. കാണാൻ ശിവാജി ഗണേശനെപ്പോലെ.നല്ല ഉയരവും. നല്ല നടനുമായിരുന്നു.അവനും ഞാനും അടുത്ത സുഹൃത്തുക്കൾ. മിക്കവാറും എല്ലാ നാടകത്തിലും ഞങ്ങൾ രണ്ടുപേരുമുണ്ടാകും. തിരുവനന്തപുരം സംഘചേതനയിൽ ഞാനും അവനും ഒരുമിച്ചുണ്ടായിരു ന്നു. ഒരിക്കൽ ഞങ്ങൾ പയ്യന്നൂരിൽ നാടകം അവതരിപ്പിച്ചു.

പിറ്റേദിവസം പത്രത്തിൽ വാർത്ത വന്നു. 'നാടകത്തിൽ പ്രേംകുമാറിന്റെ അഭിനയം അതിഗംഭീരമായി' എന്ന്. എന്നെപ്പറ്റിയാണെന്ന് ഞാനും അവനെപ്പറ്റിയെന്ന് അവനും പറഞ്ഞു. തർക്കമായി, ഒടുവിൽ വഴക്കായി. അന്ന് വൈകുന്നേരം നാടകം അവതരിപ്പിക്കുന്നതിന് മുമ്പ് ഞാൻ തന്നെ ഒരു പരിഹാരം നിർദേശിച്ചു. കൂട്ടത്തിൽ ചെറുത് ഞാനാണല്ലോ. എന്നെ ഇനി കൊച്ചുപ്രേമൻ എന്ന പേര് വിളിച്ചാൽ മതി. അവന് ഉയരക്കൂടുതലുണ്ട്.

അവനെ വലിയ പ്രേമൻ എന്നും വിളിക്കട്ടെ...അവനും അത് സമ്മതമായി. അങ്ങനെ അന്നുമുതൽ ഞാൻ കൊച്ചുപ്രേമനും അവൻ വലിയ പ്രേമനുമായി.അന്നുതൊട്ട് അരങ്ങിൽ കൊച്ചുപ്രേമൻ, വലിയ പ്രേമൻ...എന്ന് അനൗൺസ് ചെയ്തു. എനിക്ക് രാശിയുള്ള പേരായി അത്. അവനും അനിയൻ പ്രസന്നകുമാറും നാടകത്തിലും സീരിയലിലും സിനിമയിലുമൊക്കെ സജീവമായിരുന്നു.അവൻ മരിച്ചുപോയി.ഇങ്ങനെയാണ് അ കഥ ആദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചത്.ഇത്രയെറെ വലിയ മനസിന്റെ ഉടമയായിരുന്നു കൊച്ചുപ്രേമൻ എന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തു.

മരണവിവരം അറിഞ്ഞ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത് മുതൽ മലയാള സിനിമ ടെലിവിഷൻ രംഗം ഒന്നടങ്കം വലിയവിളയിലെ വീട്ടിലേക്ക് ഒഴുകുകയായിരുന്നു. രാത്രി വൈകിയും ഇന്ന് രാവിലെയുമായി നിരവധിപേരാണ് വീട്ടിലേക്കൊഴുകിയെത്തിയത്.നടി മഞ്ജുപിള്ള അമ്മ സംഘടനയ്ക്ക് വേണ്ടി റീത്ത് സമർപ്പിച്ചു.രാവിലെയോടെ നടൻ ഇന്ദ്രൻസും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.നാടക് നു വേണ്ടിയും ഭാരവാഹികൾ റീത്ത് സമർപ്പിച്ചു.

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചുപ്രേമൻ ഏഴുനിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കംകുറിച്ചത്. ചെറുതും വലുതുമായി വേഷങ്ങളിൽ ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഡൽഹിവാല രാജകുമാരൻ, തിളക്കം, പട്ടാഭിഷേകം, ഓർഡിനറി, മായാമോഹിനി, കല്യാണരാമൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അവസാന ചിത്രം ഒരു പപ്പടവട പ്രേമമാണ്. നാടകത്തിലൂടെ അഭിനയത്തിലെത്തിയ കൊച്ചുപ്രേമൻ തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിൽ അഭിനയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP