Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാട്ടിന്റെ കാര്യത്തിൽ ഗുരുവായി ആരുമില്ല, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത റാഫി സാഹിബിനെ മനസിൽ ഗുരുവായി പ്രതിഷ്ഠിച്ചു; മുഹമ്മദ് റാഫിയുടെ പാട്ടുകൾ മാത്രം പാട്ടുകൾ പാടി കൊച്ചിൻ ആസാദായി; എന്തിനെക്കാളും സംഗീതത്തെ സ്നേഹിച്ച ആസാദ് കൂടുതലും പാടിയതുകൊച്ചിക്ക് വേണ്ടി; കെച്ചിൻ ആസാദ് വിടവാങ്ങുമ്പോൾ കൊച്ചിക്കാർക്ക് നഷ്ടമാകുന്നത് പ്രിയ പാട്ടുകാരനെ; കൊച്ചിൻ ആസാദ് ഇനി കൊച്ചിക്കാർക്ക് നൊമ്പരമുണർത്തുന്ന ഓർമ്മ

പാട്ടിന്റെ കാര്യത്തിൽ ഗുരുവായി ആരുമില്ല, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത റാഫി സാഹിബിനെ മനസിൽ ഗുരുവായി പ്രതിഷ്ഠിച്ചു; മുഹമ്മദ് റാഫിയുടെ പാട്ടുകൾ മാത്രം പാട്ടുകൾ പാടി കൊച്ചിൻ ആസാദായി; എന്തിനെക്കാളും സംഗീതത്തെ സ്നേഹിച്ച ആസാദ് കൂടുതലും പാടിയതുകൊച്ചിക്ക് വേണ്ടി; കെച്ചിൻ ആസാദ് വിടവാങ്ങുമ്പോൾ കൊച്ചിക്കാർക്ക് നഷ്ടമാകുന്നത് പ്രിയ പാട്ടുകാരനെ; കൊച്ചിൻ ആസാദ് ഇനി കൊച്ചിക്കാർക്ക് നൊമ്പരമുണർത്തുന്ന ഓർമ്മ

സുവർണ പി എസ്

കൊച്ചി: മുഹമ്മദ് റാഫിയുടെ പാട്ടുകൾ മാത്രം പാടിക്കാണ്ടിരുന്ന കൊച്ചിൻ ആസാദ് ഇനി കൊച്ചിക്കാർക്ക് ഓർമ്മ.. കൊച്ചിയുടെ റാഫി എന്നായിരുന്നു ആസാദ് അറിയപ്പെട്ടിരുന്നത്. വർഷങ്ങളോളമായി റാഫിയുടെ പാട്ടുകൾ അതേ ശബ്ദത്തിൽ പാടിക്കേൾപ്പിച്ച ആസാദിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ കൊച്ചിക്കാർക്ക് തീരാനൊമ്പരമായി.

കുട്ടിക്കാലം മുതലേ മുഹമ്മദ് റാഫിയുടെ പാട്ടുകളോട് വലിയ താൽപര്യമായിരുന്നു ആസാദിന്. അതുകെണ്ട് തന്നെ സ്‌കൂൾ പഠനകാലങ്ങളിൽ തന്നെ റാഫിയുടെ പാട്ടുകൾ ആസാദ് പാടുമായിരുന്നു. അങ്ങനെയാണ് കൊച്ചിൻ ആസാദ് എന്ന പേര് വന്നത്. കൊച്ചിൻ ആസാദ് എന്ന പേരിൽ തന്നെയാണ് കേരളം മുഴുവൻ ആസാദ് അറിയപ്പെടുന്നത്. 'ഓ ദുനിയാ കെ രഹ് വാലേ' എന്ന പാട്ട് പാടി ആസാദ് ആസ്വാദകരുടെ ഹൃദയങ്ങൾ വളരെ പെട്ടെന്നാണ് കീഴടക്കിയത്. റാഫിയുടേതിന് സമാനമായ ശബ്ദമായിരുന്നതിനാൽ ആസാദ് പാടുമ്പോൾ സംഗീതപ്രേമികൾ ഒഴുകിയെത്തുമായിരുന്നു. ആദ്യമെല്ലാം കൊച്ചിയിൽ മാത്രം പാടിയിരുന്ന ആസാദ് പിന്നീട് കേരളം മുഴുവൻ റാഫി പാട്ടുകളുമായി എത്തി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ആസാദിനെ തേടി എത്തിയിട്ടുള്ളത്. അത്രയ്ക്കും ആസാദിനെയും ആസാദിന്റെ സംഗീതത്തെയും സംഗീതപ്രേമികൾ സ്നേഹിച്ചിരുന്നു.

സംഗീതപ്രിയനും പാട്ടുകാരനുമായിരുന്ന യൂസഫ് മുഹമ്മദിന്റെ മകനാണ് ആസാദ്. മട്ടാഞ്ചേരിയിൽ അദ്ദേഹം ബോംബെ സലൂൺ എന്ന പേരിൽ ബാർബർ ഷോപ്പും നടത്തിയിരുന്നു. പകൽ സമയങ്ങളിൽ ബാർബറും രാത്രികാലങ്ങളിൽ വേദികളിൽ പാട്ടുകാരനുമായിരുന്നു ആസാദ്. അത്രയധികം ആസാദ് ജോലിയെയും സംഗീതത്തെയും സ്നേഹിച്ചു. ജീവിക്കാൻ വേണ്ടി ബാർബറായ ആസാദ് 23 വർഷം ബഹ്റൈനിൽ ഹെയർകട്ടിങ് സലൂണിൽ ജോലിയെടുത്തപ്പോഴും കൂട്ടിന് സംഗീതമുണ്ടായിരുന്നു. ബഹ്റൈനിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയ ആസാദ് 2003ൽ പാലസ് റോഡിൽ ജന്റ്സ് ബ്യൂട്ടി സലൂൺ ആരംഭിച്ചു. എങ്കിലും സംഗീതത്തിന്റെ കൈവിടാൻ ആസാദ് തയ്യാറല്ലായിരുന്നു. സാധാരണ വേദികളിൽ കേൾക്കാറുള്ള റാഫിയുടെ പാട്ടുകൾ മാത്രമല്ല പാടാൻ ബുദ്ധിമുട്ടുള്ള ഗാനങ്ങളും അദ്ദേഹം പഠിച്ചെടുത്ത് പാടുമായിരുന്നു. എങ്കിലും റാഫിയുടെ പട്ടുകളെക്കുറിച്ച് പഠിക്കാനാണ് ആസാദ് കൂടുതൽ സമയം ചെലവഴിച്ചിരുന്നത്. അതേ റാഫിയുടെ പാട്ടുകൾ പാടിയാണ് ആസാദ് കേരളത്തിലും കേരളത്തിന്റെ പുറത്തും ശ്രദ്ധേയനായത്. പാട്ടിന്റെ കാര്യത്തിൽ ഗുരുവായി ആരുമില്ലെങ്കിലും താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത റാഫി സാഹിബിനെ മനസിൽ ഗുരുവായി പ്രതിഷ്ഠിച്ചയാളാണ് ആസാദ്.

ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിൽപ്പരം പ്രമുഖ വേദികളിൽ ആസാദ് പാടിയിട്ടുണ്ട്. വലിയ ഗായകനായി അറിയപ്പെട്ടപ്പോഴും സാധാരണക്കാരനായി ആസാദ് നടന്നു. എറണാകുളത്ത് ലതാ മങ്കേഷകർ അനുസ്മരണച്ചടങ്ങിൽ ആസാദ് പാടിയിരുന്നു. ആതാണ് ആസാദ് അവസാനമായി പങ്കെടുത്ത പൊതുപരിപാടി. പാട്ടിനെ അത്രത്തോളം സ്നേഹിച്ച ആസാദ് ആര് പാടാൻ വിളിച്ചാലും ചെല്ലുമായിരുന്നു.ബാർബർ ഷോപ്പിലെത്തുന്നവരുമായി പാട്ടുകാര്യം മാത്രമാണ് ആസാദ് ചർച്ച് ചെയ്തിരുന്നത്. എന്തിനെക്കാളെറെയും സംഗീതത്തെ സ്നേഹിച്ച ആസാദ് എന്നാൽ കൂടുതലും കൊച്ചിക്ക് വേണ്ടിയാണ് പാടിയിരുന്നത്. പക്ഷേ ഇനി കൊച്ചിക്ക് വേണ്ടി റാഫിയുടെ പാട്ടുകൾ പാടാൻ ആസാദ് ഇല്ല എന്നതുകൊച്ചിക്കാരുടെ കണ്ണ് നനക്കുകയാണ് ..ഇനി കൊച്ചിക്കാർക്ക് വേണ്ടി മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പാട്ടുപാടാൻ റാഫി ഇല്ല എന്നതാണ് സംഗീതപ്രേമികളെ സങ്കടത്തിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP