Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൊഹീമിയൻ ജീവിതത്തിനിടെ അവിചാരിതമായി അപകടം; ഭൂതത്താൻകെട്ട് നിവാസികൾക്ക് പ്രിയങ്കരനായ കിട്ടു ആശാൻ മുങ്ങി മരിച്ചു

ബൊഹീമിയൻ ജീവിതത്തിനിടെ അവിചാരിതമായി അപകടം; ഭൂതത്താൻകെട്ട് നിവാസികൾക്ക് പ്രിയങ്കരനായ കിട്ടു ആശാൻ മുങ്ങി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം :കിട്ടു ആശാൻ ഇനി ഭൂതത്താൻകെട്ട് നിവാസികൾക്ക് ഒരു ഓർമ്മ മാത്രം .തീരത്തെ കലുങ്കിൽ ഇരിക്കവേ ബാലൻസ് തെറ്റി ദൂതത്താൻകെട്ട് അണക്കെട്ടിനോടനുബന്ധിച്ചുള്ള ജലാശയത്തിൽ പതിച്ച ആശാനെ ജീവനോടെ കരയ്‌ക്കെത്തിക്കാൻ കഴിയാത്തതിൽ നാട്ടുകാരായ രക്ഷാപ്രവർത്തകരുടെ ദുഃഖം വിട്ടൊഴിയുന്നില്ല.

ഭൂതത്താൻ കെട്ട് പൂച്ചകുത്ത് പുത്തൻപുര കിട്ടു നാരായണൻ (80) ആണ് ദാരുണമായി മരണമടഞ്ഞത്. അവ്യക്തമായി ഉച്ചത്തിൽ പാട്ടും സംസാരവുമൊക്കെയായി നടന്നിരുന്ന ആശാന്റ പ്രധാന വിഹാരകേന്ദ്രം ഭൂതത്താൻകെട്ടും പരിസര പ്രദേശങ്ങളുമായിരുന്നു. ദശാബ്ദങ്ങളായി ഭൂതത്താൻകെട്ടിലെ നിറ സാന്നിദ്ധ്യമായിരുന്നു കിട്ടു ആശാൻ.

ഡാമിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. ഡാമിനോടടുത്ത് ജലാശയത്തിന്റെ തീരത്തുള്ള കല്ലിങ്കൽ ഇരിക്കാൻ ശ്രമിക്കവേ നില തെറ്റി താഴെ പതിയ്കുകയായിരുന്നെന്നാണ് സമീപത്തുണ്ടായിരുന്നവരിൽ നിന്നും ലഭിക്കുന്ന വിവരം .ആശാൻ ജലാശയത്തിൽ പതിക്കുന്നത് കണ്ട് തൊട്ടടുത്തുണ്ടായിരുന്ന നാട്ടുകാർ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും അടി ഒഴുക്ക് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ഫലപ്രദമായില്ല.

കോതമംഗലത്തുനിന്നും അഗ്‌നിശമന വിഭാഗം എത്തി , നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. കോതമംഗലം പൊലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.മ്യതദ്ദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ .നാട്ടിൽ കിട്ടു ആശാൻ എന്ന് വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. പറ്റുന്ന ജോലിക്ക് പോയി കിട്ടുന്ന കാശു കൊണ്ട് ലാവിഷായി ജീവിക്കുക എന്നതാണ് കിട്ടു ആശാന്റെ രീതി. ഒരു മകൻ ഉണ്ടെന്നല്ലാതെ ഇയാളെ കുറിച്ച് ഭൂത്തത്താൻകെട്ട് നിവാസികളിൽ കൂടുതൽ പേർക്കും കാര്യമായൊന്നും പറയാനില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP