Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളത് തിരിച്ചറിയുക അസാധ്യം; മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞു പോയിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു; ഗൾഫിൽ ജോലി ചെയ്യുന്ന ദിലീഷിന് റോഡിനെ കുറിച്ചുള്ള പരിചയമില്ലായ്മ അപകട കാരണമായി; ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയിലെ നേഴ്‌സിന്റെ ജീവനെടുത്തത് 'ഹംപ്' ഒരുക്കിയ ചതി; കാവ്യയ്ക്ക് വിനയായത് 30 അപകടങ്ങളുണ്ടായിട്ടും കണ്ണു തുറക്കാത്ത സംവിധാനങ്ങൾ

മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളത് തിരിച്ചറിയുക അസാധ്യം; മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞു പോയിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു; ഗൾഫിൽ ജോലി ചെയ്യുന്ന ദിലീഷിന് റോഡിനെ കുറിച്ചുള്ള പരിചയമില്ലായ്മ അപകട കാരണമായി; ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയിലെ നേഴ്‌സിന്റെ ജീവനെടുത്തത് 'ഹംപ്' ഒരുക്കിയ ചതി; കാവ്യയ്ക്ക് വിനയായത് 30 അപകടങ്ങളുണ്ടായിട്ടും കണ്ണു തുറക്കാത്ത സംവിധാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയുടെ അപകട മരണവും ചർച്ചയാക്കുന്നത് റോഡ് ഒരുക്കുന്നതിലെ അശാസ്ത്രിയതകൾ. ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ മുന്നറിയിപ്പു സൂചനയില്ലാത്ത ഹംപിൽ തട്ടി തലയടിച്ചു വീണു പരുക്കേറ്റാണ് കാവ്യയുടെ മരണം. ജിഎൽപി സ്‌കൂളിനു സമീപത്തെ ഹംപിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രിയിലെ നഴ്‌സാണ് കാവ്യ. ഗൾഫിൽ ഉദ്യോഗസ്ഥനായ ദിലീഷിന് ഈ റോഡുകളിൽ വാഹനമോടിച്ചുള്ള പരിചയം കുറവാണ്. അതുകൊണ്ടുതന്നെ വെളുത്ത വരകളിട്ട് അപകട സൂചന നൽകാത്ത ഹംപ് ശ്രദ്ധയിൽ പെട്ടില്ല. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. സുഗമമായി യാത്രചെയ്യാവുന്ന മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളതു സ്ഥിര യാത്രക്കാർ അല്ലെങ്കിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഹംപിൽ മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞുപോയി. അപകടം നടന്നതോടെ നാട്ടുകാർ തന്നെ ഹംപിൽ വരകൾ വരച്ചു.

ഇവിടെ അടുത്ത കാലത്തായി 30ലേറെ അപകടങ്ങൾ നടന്നു. ഈ റോഡിലൂടെ വാഹനമോടിച്ചു പരിചയമില്ലാത്ത വാഹനങ്ങളാണു ഹംപിൽ കയറി അപകടത്തിൽപെടുന്നത്. കാവ്യ യാത്ര ചെയ്തിരുന്ന ബൈക്ക് ഹംപിൽ അപ്രതീക്ഷിതമായി കയറിയപ്പോൾ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. കാവ്യയുടെ മരണത്തോടെ നാട്ടുകാരുടെ രോഷവും കൂടി. എല്ലാം സർക്കാർ അനാസ്ഥകാരണമാണെന്ന് അവരും പറയുന്നു. മകളുടെ പിറന്നാൾ ദിവസമായിരുന്നു കാവ്യയുടെ അപകടം. ഉടൻ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും കാവ്യ ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം നടത്തി.

ഭർത്താവ് ദിലീഷിനും മകൾ 2 വയസ്സുകാരി മകൾ അവനിക്കും നിസ്സാര പരുക്കേറ്റിരുന്നു. ഇവർ ആശുപത്രി വിട്ടു. അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. ഇതിനുള്ള ഒരുക്കത്തിനിടയിലാണു മകളെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോകേണ്ടി വന്നത്. ഇത് കാവ്യയുടെ ്‌വസാന യാത്രയായി. ദേശീയ, സംസ്ഥാന പാതകളിൽ ഹംപ് ഇടാൻ അനുവാദമില്ല. മറ്റു റോഡുകളിൽ ഇടാം. പ്രധാന പാതയിലേക്കു വന്നു കയറുന്ന റോഡുകളിൽ ജംക്ഷനു തൊട്ടുമുൻപായി ഹംപ് ഇടാം. ഇതു വെളുത്ത വരകൾകൊണ്ടു മാർക്ക് ചെയ്യുകയും ഹംപ് എത്തുന്നതിനു മുൻപു ഹംപ് എന്നു കാണിക്കുന്ന മുന്നയിപ്പു ബോർഡ് സ്ഥാപിക്കുകയും വേണം.

വേഗം കുറയ്‌ക്കേണ്ട സ്ഥലത്തു സ്ട്രിപ്പുകൾ ഇടാം. പരമാവധി 2 സെന്റീമീറ്റർ ഉയരത്തിലുള്ള സ്ട്രിപ്പുകളെ ഇടാനാകൂ. എത്ര സ്ട്രിപ് വേണമെന്നു അതതു സ്ഥലത്തെ പൊതുമരാമത്തു എൻജിനീയർമാർക്കു തീരുമാനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP