Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

റബ്ബർ കർഷകർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അച്ഛന്റെ വഴി ഉപേക്ഷിക്കാതെ നടന്നു: മരണം വിളിച്ചതും കർഷകന് വേണ്ടിയുള്ള ഡൽഹി യാത്രയിൽ; ആരും തിരിച്ചറിയാതെ റെയിൽവേ സ്റ്റേഷനിൽ തളന്ന് വീണ് മരിച്ചത് മലയോര മേഖലയിലെ കർഷ രോഷത്തിന്റെ പ്രതീകം; പരിചയപ്പെടുന്നവർക്കെല്ലാം ഓർമകൾ സമ്മാനിച്ച സിബി മോനിപ്പള്ളിയെ അകാലത്തിൽ മരണം വിളിക്കുമ്പോൾ ഞെട്ടി വിറച്ച് കർഷക സമൂഹം

റബ്ബർ കർഷകർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അച്ഛന്റെ വഴി ഉപേക്ഷിക്കാതെ നടന്നു: മരണം വിളിച്ചതും കർഷകന് വേണ്ടിയുള്ള ഡൽഹി യാത്രയിൽ; ആരും തിരിച്ചറിയാതെ റെയിൽവേ സ്റ്റേഷനിൽ തളന്ന് വീണ് മരിച്ചത് മലയോര മേഖലയിലെ കർഷ രോഷത്തിന്റെ പ്രതീകം; പരിചയപ്പെടുന്നവർക്കെല്ലാം ഓർമകൾ സമ്മാനിച്ച സിബി മോനിപ്പള്ളിയെ അകാലത്തിൽ മരണം വിളിക്കുമ്പോൾ ഞെട്ടി വിറച്ച് കർഷക സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

മോനിപ്പിള്ളി: റബർ മേഖലയിൽ നിന്നും, പ്രത്യേകിച്ച് കർഷക കോൺഗ്രസ്സ് പോലൊരു വലിയൊരു പ്രസ്ഥാനത്തിന് വേണ്ടി അച്ഛന്റെ വഴി ഉപേക്ഷിക്കാതെ ജീവിതം തന്നെ മാറ്റി വെച്ച വ്യക്തിയായിരുന്നു സിബി മോനിപ്പള്ളി. അപ്രതീക്ഷിതമായി എത്തിയ മരണം മോനിപ്പള്ളി പകലോമറ്റം കിഴക്കേക്കുറ്റ് കുടുംബാംഗങ്ങളെ മാത്രമല്ല, കേരളത്തിലെ കർഷക സമൂഹത്തിന് വരെ തീരാ ദുഃഖമാണ്. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയിൽ ഏറെ ചുക്കാൻ പിടിച്ച വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. 

Stories you may Like

കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും നാഫെഡ് ചെയർമാനുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകൻ നാഫെഡ് ഡയറക്ടർ ബോർഡ് മെമ്പറും കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സിബി മോനിപ്പള്ളി ഇന്നലെ ഡൽഹിയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. നാഫെഡ് ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാനായി ഞായറാഴ്ച കൊച്ചിയിൽ നിന്ന് വിമാനമാർഗം ഡൽഹിക്ക് തിരിച്ച സിബി ഡൽഹിയിൽ നിന്ന് ജയപൂരിലേക്ക് ട്രെയിൻ മാർഗം യാത്രചെയ്യുന്നതിനിടയിൽ സരായ് രോഹില്ല റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. എന്നാൽ സിബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സെന്റ്. ആൽബർട്‌സ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സിബി മുംബൈ ഗവ. ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഡ്രൈബ്യൂണൽ വിഭാഗത്തിലാണ് കൂടുതലും കേസുകൾ കൈകാര്യം ചെയ്തിരുന്നത്.

കർഷക നേതാവും റബർ ബോർഡ് വൈസ്‌ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബർ ബോർഡ് അംഗം, റബർ മാർക്ക് ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്. റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. ഭാര്യ: ബീന, പൂന്താനം മണിമല. മക്കൾ: ആദർശ് ജെ. മോനിപ്പള്ളി (എഞ്ചിനീയർ), അരവിന്ദ് ജെ. മോനിപ്പള്ളി (വിദ്യാർത്ഥി).

പരിചയപ്പെടുന്നവർക്കെല്ലാം ഓർമകൾ സമ്മാനിച്ച സിബി മോനിപ്പിള്ളി വിടവാങ്ങുമ്പോൾ തീരാ ദുഃഖത്തിലാണ് നാട്. കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,  യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എംപി, പ്രഫ. കെ.വി. തോമസ്, കെ.സി. ജോസഫ് എംഎൽഎ തുടങ്ങിയവർ അനുശോചിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP