Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

അടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും

അടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും

സി വൈഷ്ണവ്

കണ്ണൂർ: ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്ത കടയുടെ ഉദ്ഘാടനത്തിന് ഭാഗമായുള്ള ചെണ്ടമേളം കാണാനായി നവ്യ സന്തോഷത്തോടെ അങ്ങോട്ടേക്ക് ചെന്നു. ബഹളംകേട്ട് നവ്യ അങ്ങോട്ടേക്ക് നോക്കി. അപകടം ആണെന്ന് മനസ്സിലായി. ആൾക്കൂട്ടത്തിൽനിന്ന് നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാർ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകൻ ആഗ്നേയും അപകടത്തിൽപ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്.

ചിറക്കൽ പള്ളിക്കുളത്ത് ദേശീയപാതയോരത്തെ മലബാർ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന നവ്യ, തൊട്ട് മുന്നിൽ പുതുതായി ആരംഭിച്ച മാർബിൾ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനെത്തിയതായിരുന്നു. ഉദ്ഘാടനം പത്ത് മണിക്ക് കഴിഞ്ഞെങ്കിലും ഷോറൂമിന്റെ മുന്നിൽ ആൾക്കൂട്ടമുണ്ട്. ഒരു ലോറി തളിപ്പറമ്പ് ഭാഗത്തേക്ക് പോയതിന്റെ തൊട്ടുപിന്നാലെ കൂട്ടനിലവിളിയും ആൾക്കാരുടെ പരക്കംപാച്ചിലും. അവിടെ എന്തോ അപകടം നടന്നിട്ടുണ്ട് എന്ന് മനസ്സിലായി.

ആരൊക്കെ ഓടിപ്പോകുന്നത് കണ്ട് നവ്യ ഓടുന്നവരുടെ കൂടെ നവ് ചേർന്നു. റോഡിൽ തലപൊട്ടി, ചോരയിൽ കുളിച്ച്, ചേർന്ന് കിടക്കുന്ന രണ്ട് ശരീരങ്ങൾ. ശരീരങ്ങൾ കണ്ട് നാട്ടുകാർ അടക്കം പകച്ച് പോയിരുന്നു. പെട്ടെന്നാർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലൻസ് വന്നു. നാട്ടുകാർ അത് നിർത്തിച്ച് മൃതദേഹങ്ങൾ അതിലേക്ക് മാറ്റി.

ആൾക്കൂട്ടത്തിൽനിന്ന് നവ്യ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു. നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാർ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകൻ ആഗ്‌നേയും അപകടത്തിൽപ്പെട്ട കാര്യം ആ അമ്മ മനസ്സിലാക്കിയത്. ഞെട്ടലോടെ അല്ലാതെ കണ്ടു നിൽക്കാൻ പറ്റാത്ത കാര്യം. സ്വന്തം അച്ഛനെയും മകനെയും തൊട്ടടുത്ത് നിന്നുകൊണ്ട് രക്ഷിക്കാൻ പോലും കഴിയാത്ത നിമിഷ നേരത്തിനുള്ളിൽ നഷ്ടപ്പെടുക.

അശ്രദ്ധമായി വന്ന ലോറി ആണ് മഹേഷ് ബാബുവിനെയും കൊച്ചുമകൻ ആഗ്‌നേയെയും ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവറുടെ അശ്രദ്ധ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികളിലൊരാളായ സി. വിനോദ് പറഞ്ഞു. മരിച്ച മഹേഷ് ബാബു വിനോദിന്റെ അടുത്ത സുഹൃത്താണ്.

തളാപ്പിലെ എസ്.എൻ. വിദ്യാമന്ദിർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആഗ്‌നേയ്. വെള്ളിയാഴ്ച പകൽ 11-നാണ് അപകടം. ഗ്യാസ് നിറയ്ക്കാനുള്ള സിലിൻഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടി.എൻ. 90- 7925 നമ്പർ ലോറി ഇതേ ദിശയിൽ പോവുകയായിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി രണ്ടുപേരും തത്ക്ഷണം മരിച്ചു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർ കേളകം സ്വദേശി സതിഷ്‌കുമാറിനെ (54) പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

ചിറക്കൽ ക്ഷീരോത്പാദകസംഘത്തിലെ മുൻ ജീവനക്കാരനാണ് മഹേഷ് ബാബു. ഭാര്യ : വിനീത. മകൻ : നിഖിൽ. സഹോദരങ്ങൾ : മോഹനൻ, ബേബി, വാസന്തി, ശൈലജ, ശ്യാമള. മൃതദേഹങ്ങൾ വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP