Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം

റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം

അനീഷ് കുമാർ

കണ്ണൂർ: വീട്ടിലേക്ക് പുതിയൊരു പിഞ്ചോമന വരാനുള്ള സന്തോഷത്തിൽ കാത്തിരുന്ന കുടുംബത്തിന് മുന്നിലാണ് വൻ ദുരന്തം എത്തിയത്. കണ്ണൂരിൽ കാർ കത്തിയുണ്ടായ അപകടത്തിൽ ശരിക്കും പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. പ്രസവവേദന തുടങ്ങിയ റീഷയെ ആശുപത്രിയിൽ അഡ്‌മിറ്റാക്കാൻ പോയ വഴിയിലാണ് കാർ തീപിടിച്ചുണ്ടായ അപകടത്തിൽ മരണം സംഭവിച്ചത്.

കണ്ണൂർ പ്രഭാത് ജങ്ഷൻ വിട്ടപ്പോൾ തന്നെ കാറിൽ നിന്നും വയർ കത്തിയതു പോലെയുള്ള മണം ഉയരുന്നുണ്ടായിരുന്നു. ഫയർഫോഴ്‌സ് ഓഫിസിനു സമീപം വിടുമ്പോഴെക്കും അതു ചെറിയ പുകയായി മാറി. ഇത് ഞൊടിയിടയിലാണ് കാറിനെ വിഴുങ്ങിയ തീഗോളമായി മാറിയത്. പ്രജിത്തിന്റെ മനസ്സാന്നിധ്യം കൊണ്ട് രണ്ട് കൂടുതൽ മരണങ്ങൾ ഒഴിവായെങ്കും ഭാര്യയുടെയും സ്വന്തം ജീവനു ഹോമിക്കപ്പെട്ടു.

കാറിൽ നിന്നും പുക ഉയർന്നതിന് ഇടയിലാണ് കാർ നിർത്തിയാണ് പ്രജിത്ത് പുറകിലിരിക്കുന്ന ഭാര്യ റീഷയുടെ പിതാവ് വിശ്വനാഥൻ, അമ്മ ശോഭന , ശോഭനയുടെ അനുജത്തി സജ്‌ന, റീഷയുടെ മൂത്ത മകൾ ഏഴു വയസുകാരി ശ്രീപാർവ്വതി എന്നിവരോട് ഡോർ തുറന്ന് രക്ഷപ്പെടാൻ പറഞ്ഞത്. മുൻപിലെ ഡോർ തുറന്ന് റീഷയും പ്രജീത്തും പുറത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും അപ്പോഴെക്കും കാർ തീഗോളം പോലെ കത്തിയിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയമുള്ളതിനാൽ കാറിനടുത്തേക്ക് ഓടി പോകാനോ ദമ്പതികളെ രക്ഷപ്പെടുത്താനോ നാട്ടുകാർക്കും ഫയർഫോഴ്‌സിനും കഴിഞ്ഞില്ല. കൺമുന്നിൽ രണ്ട് പേർ ജീവനോടെ എരിയുന്നത് കാണേണ്ടി വന്ന നടുക്കത്തിലാണ് നാട്ടുകാരും.

ചെറുകിട കരാർ ജോലി ചെയ്തുവരികയായിരുന്നു പ്രജീത്ത്. മറ്റൊരു യാത്രയ്ക്കിടെ ജില്ലാ ആശുപത്രിയിൽ ഗർഭിണിയായ റീഷയെ പ്രസവത്തിനായി കൊണ്ടുപോകുകയായിരുന്നു ഇവർ. അതുകൊണ്ടാണ വീണ്ടു്കാരെയും ഒപ്പം കൂ്ട്ടിയത്. കുറ്റിയാട്ടൂരിലെ വീട്ടിൽ നിന്നാണ രാവിലെ യാത്ര പുറപ്പെട്ടത്. കുറ്റിയാട്ടൂർ സ്വദേശിനിയായ റിഷ ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്നത് പ്രജീഷാണ്.കാറിന്റെ ഡോർ അടഞ്ഞതാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നത്.

പിൻ ഭാഗത്തുണ്ടായിരുന്ന ഒരു കുട്ടിയുൾപെടെ നാലു പേർ രക്ഷപ്പെട്ടത്. നുറു മീറ്റർ അകലെയുണ്ടായിരുന്ന ഫയർഫോഴ്‌സ് തീ അണച്ചുവെങ്കിലും ഗർഭിണിയായ റിഷയെയും ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. വാതിൽ പൊട്ടിപൊളിഞ്ഞാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. പുറകിൽ അമ്മയും അച്ഛനും കുട്ടിയുമാണുണ്ടായിരുന്ന ത്. റിഷയുടെ ഭർത്താവ് പ്രജിത്താണ് കാർ ഓടിച്ചിരുന്നത്.

നാട്ടുകാർ ഓടിക്കൂടിയെത്തിയാണ് മുൻഭാഗത്തെ വാതിൽ വെട്ടി പൊളിച്ച് റിഷയെയും ഭർത്താവിനെയും ആശുപത്രിയിലെത്തിച്ചത് അപ്പോഴെക്കും ഇവർ മരണമടഞ്ഞിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഏതാണ്ട് പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. കാറിൽ ആറു പേരാണുണ്ടായിരുന്നത്. ഇതിൽ നാലുപേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു തീ ആളി പടർന്നതു കാരണം നാട്ടുകാർക്കും ഫയർഫോഴ്‌സിനും തുടക്കത്തിൽ തീ അണക്കാൻ കഴിഞ്ഞിരുന്നില്ല.

അപകടത്തിൽ മരിച്ച പ്രജീത്താണ് പിൻ ഭാഗത്തെ ഡോർ തുറന്നു കൊടുത്തത്. എങ്ങനെയാണ് തീ പടർന്നതെന്ന് പൊലിസും ഫയർഫോഴ്‌സും അന്വേഷിച്ചു വരികയാണ്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ ഈ കാര്യത്തിൽ വ്യക്തത വരുത്താനാവുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാർ അറിയിച്ചു. ആർടിസ്റ്റ് വിശ്വനാഥൻ (55) ശോഭന (50) സജ്‌ന (42) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP