Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

എഴുത്തുകാരിയും സ്ത്രീവിമോചനവാദിയുമായ കമല ഭാസിൻ അന്തരിച്ചു; അന്ത്യം അർബുദ ബാധയെത്തുടർന്ന് ഡൽഹിയിൽ; ആദാരാഞ്ജലികൾ നേർന്ന് പ്രമുഖർ

എഴുത്തുകാരിയും സ്ത്രീവിമോചനവാദിയുമായ കമല ഭാസിൻ അന്തരിച്ചു;  അന്ത്യം അർബുദ ബാധയെത്തുടർന്ന് ഡൽഹിയിൽ; ആദാരാഞ്ജലികൾ നേർന്ന് പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിൻ അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.കുറച്ചുമാസങ്ങൾക്ക് മുമ്പ് കമലയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു.ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാർത്ത പങ്കുവെച്ചത്.

ഇന്ത്യയിലേയും ദക്ഷിണേഷ്യൽ മേഖലയിലും സ്ത്രീവിമോചക മൂവ്മെന്റിന്റെ ചാലകശക്തിയായിരുന്നു.ഗ്രാമത്തിൽ ജനിച്ചുവളർന്നതിനാൽ ഇന്ത്യൻ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിലെ ജീവനക്കാരിയായ കമല സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന ആളായിരുന്നു.

കുട്ടികൾക്കുള്ള നഴ്‌സറിപ്പാട്ടുകളിലുടെയാണ് അവർ ശ്രദ്ധേയയാത്. ഹിന്ദിയിൽ എഴുതിത്ത്തുടങ്ങിയ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ 1982ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജെൻസി ഫണ്ട് പാട്ടുകൾ പ്രസിദ്ധീകരിക്കാനായി മുന്നോട്ടു വന്നു. അഞ്ച് ഭാഷകളിലേക്കു കൂടി പാട്ടുകൾ വിവർത്തനം ചെയ്യപ്പെട്ടു.ജോലി ചെയ്യുന്ന അമ്മമാരും കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛന്മാരും നഴ്സറിപ്പാട്ടുകളിൽ ഇടം പിടിച്ചു. പെൺകുട്ടികളും ആൺകുട്ടികളെ പോലെ ഓടിക്കളിച്ചു.ലിംനീതിയെ കുറിച്ച് ബോധമുള്ളവരായി വേണം കുട്ടികൾ വളർന്നു വരാൻ എന്നായിരുന്നു കമലയുടെ കാഴ്ചപ്പാട്.

കവി, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും പ്രശസ്തയാണ്. ഇപ്പോൾ പാക്കിസ്ഥാന്റെ അധീനതയിലുള്ള പഞ്ചാബിലെ ഗുജറാത്ത് ജില്ലയിലെ ഷാഹിദൻവാലി ഗ്രാമത്തിൽ 1946 ലാണ് കമല ഭാസിൻ ജനിച്ചത്. രാജസ്ഥാനിൽ ബിരുദ, ബിരുദാനന്തര പഠനങ്ങൾക്ക് നടത്തി. തുടർന്ന് ഫെല്ലോഷിപ്പോടെ പശ്ചിമ ജർമ്മനിയിലെ മൂൺസ്റ്റർ സർവകലാശാലയിൽ ഉപരിപഠനം നടത്തി.ഗ്രാമങ്ങളിലെയും ഗോത്രവർഗങ്ങളിലെയും അവഗണിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമത്തിനായി 2002-ലാണ് ഫെമിനിസ്ററ് നെറ്റ്‌വർക്കായ സംഗത് കമല സ്ഥാപിക്കുന്നത്.കമലയുടെ രചനകൾ മുപ്പതോളം ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്.ക്യോംകി മേൻ ലഡ്കി ഹൂൺ, മുച്ഛെ പദ്നാ ഹെ എന്നിവ ശ്രദ്ധേയ കൃതികളാണ്.

നീത് കമൽ മകൻ. മകൾ മീട്ടു 2006 ൽ മരിച്ചു.കമല ഭാസിന് ആദരാഞ്ജലികൾ അർപ്പിച്ച് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്.'സ്ത്രീശാക്തീകരണത്തിന്റെ ശബ്ദം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നായിക, മരണമില്ലാത്ത കവി, പ്രചോദനമേകുന്ന കമല ഭാസിന് വിട' തരൂർ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP