Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നമ്മളൊക്കെ ഇപ്പഴും ജീവിച്ചിരിക്കുന്നതിന് ദൈവത്തിന് നന്ദി;നൊമ്പരമായി കലാഭവൻ കബീറിന്റെ അവസാന പ്രസംഗം; പ്രസംഗത്തിന് രണ്ടുദിവസം ഇപ്പുറം കബീർ മരണപ്പെട്ടത് ഷട്ടിൽ കളിക്കിടെ കുഴഞ്ഞ് വീണ്; വിടപറയുന്നത് കലാഭവൻ മണിക്കൊപ്പം ചേർന്ന് നാടൻപാട്ടിന്റെ വസന്തം തീർത്ത കലാകാരൻ

നമ്മളൊക്കെ ഇപ്പഴും ജീവിച്ചിരിക്കുന്നതിന് ദൈവത്തിന് നന്ദി;നൊമ്പരമായി കലാഭവൻ കബീറിന്റെ അവസാന പ്രസംഗം; പ്രസംഗത്തിന് രണ്ടുദിവസം ഇപ്പുറം കബീർ മരണപ്പെട്ടത് ഷട്ടിൽ കളിക്കിടെ കുഴഞ്ഞ് വീണ്; വിടപറയുന്നത് കലാഭവൻ മണിക്കൊപ്പം ചേർന്ന് നാടൻപാട്ടിന്റെ വസന്തം തീർത്ത കലാകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:മലയാളിയെ ചിരിപ്പിക്കുകയും ആവേശത്തിലാറാടിക്കുകയും ചെയ്ത നിരവധി ഓഡിയോ കാസറ്റുകളുടെ സൃഷ്ടാവിനെയാണ് കലാഭവൻ കബീറിന്റെ നിര്യാണത്തിലുടെ കലാലോകത്തിന് നഷ്ടമാകുന്നത്. കലാഭവൻ കബീറെന്ന പേര് ചിലപ്പോൾ അത്രപെട്ടന്ന് മലയാളി ഓർത്തെടുക്കണമെന്നില്ല. പക്ഷെ കലാഭവൻ മണിയുമായി ചേർന്ന് ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ച ആനവായിൽ അമ്പഴങ്ങ, പുളുമ്പൊ പുളുമ്പൊ ചോപ്പുള്ള മാങ്ങ തുടങ്ങിയ നിരവധി ഹിറ്റ് കാസറ്റുകൾ മലയാളി ഒരുക്കലും മറക്കില്ല. കലാഭവൻ മണിയുടെ ഷോ കളിലും അതിലുപരി ഉത്സവപ്പറമ്പുകളിലെ ഗാനമേളകളിലുമൊക്കെ ആസ്വാദകരെ തുള്ളിച്ചാടിപ്പിച്ചുണ്ട് ഈ കാസറ്റിലെ ഗാനങ്ങൾ.

രണ്ടുദിവങ്ങൾ മുൻപ് കെകെടിഎം കോളജിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിലും പങ്കെടുത്ത് കബീർ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വൈറലാവുകയാണ്.വീണ്ടും ഒത്തുചേരുമ്പോൾ നമ്മളിൽ നിന്ന് കുറച്ച് പേരെ വേർപെട്ട് പോയിട്ടുള്ളു.നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ദൈവത്തോട് നന്ദി പറയണം എന്നായിരുന്നു കബീറിന്റെ പ്രസംഗം.തുടർന്ന് കലാഭവൻ മണിയുടെ മരണശേഷം താൻ കലാരംഗത്ത് നിന്ന് മാറിനിൽപ്പാണെന്നും കബീർ സൂചിപ്പിച്ചിരുന്നു.വികാരപരമായ പ്രസംഗത്തിന് രണ്ടുദിസവം ഇപ്പുറുമുണ്ടായ കബീറിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും സുഹൃത്തുക്കളും. വീഡിയോ കാണുന്നവരിലും നൊമ്പരമാവുകയാണ് കബീറിന്റെ അവസാന പ്രസംഗം.

കലാഭവനിൽ നിന്ന് മണിയുമായി ആരംഭിച്ച ബന്ധം പിന്നീട് മണിക്ക് വ്യക്തമായ ഒരു പ്ലാറ്റ് സൃഷ്ടിച്ചു നൽകുന്നതിൽ വരെ കബീറിനെക്കൊണ്ടെത്തിച്ചു.ഇവിടെ നിന്നാണ് കലാഭവന്മണിയുടെ സൂപ്പർഹിറ്റ് കാസറ്റുകൾ പിറവിയെടുക്കുന്നത്.ആനവായിൽ അമ്പഴങ്ങ, പൂളുമ്മ പൂളുമ്മ ചൊമപ്പുള്ള മാങ്ങ, തൂശിമ്മ കൂന്താരോ, തക്കാ കിലോ മുക്കാളി തുടങ്ങിയവയെല്ലാം മാരുതി കാസറ്റ് പുറത്തിറക്കിയ കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റുകളായിരുന്നു. ഇതോടെ ഈ കൂട്ടുകെട്ട് മലയാള നാടൻപാട്ട് രംഗത്ത് തരംഗമായി മാറി.കലാഭവൻ മണിയുടെ മരണം വരെ തുടർന്ന് ഈ കൂട്ടുകെട്ടിന് ശേഷം കബീർ കലാരംഗത്ത് നിന്ന് തന്നെ പിൻവാങ്ങിയിരുന്നു.

കെകെടിഎം ഗവ.കോളജിലെ പൂർവ വിദ്യാർത്ഥിയായ കബീർ അലുമിനി അസോസിയേഷനിലും പൂർവ വിദ്യാർത്ഥി കൂട്ടായ്മകളിലും സജീവമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടിൽ അക്കാദമിയിൽ ഷട്ടിൽ കളിക്കുന്നതിനിടെ തളർന്നു വീണാണ് മരണം സംഭവിക്കുന്നത്.തൃശൂർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP