Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാക്‌സഫോണിൽ കമ്പം തോന്നിയത് ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിൽ ബാൻഡ് മേളം കണ്ടപ്പോൾ; സംഗീതത്തിലേക്ക് കൈ പിടിച്ച് നടത്തിയത് നാഗസ്വര കലാകാരനായ അച്ഛൻ; പാശ്ചാത്യ വാദ്യോപകരണമായ സാക്‌സഫോണിനെ കർണാടക സംഗീതത്തിന് പരിചയപ്പെടുത്തി; സംഗീതപ്രേമികൾ മണിക്കൂറുകൾ ആസ്വദിച്ച ആ നാദം നിലച്ചു; സാക്‌സാഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് വിടപറയുമ്പോൾ

സാക്‌സഫോണിൽ കമ്പം തോന്നിയത് ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിൽ ബാൻഡ് മേളം കണ്ടപ്പോൾ; സംഗീതത്തിലേക്ക് കൈ പിടിച്ച് നടത്തിയത് നാഗസ്വര കലാകാരനായ അച്ഛൻ; പാശ്ചാത്യ വാദ്യോപകരണമായ സാക്‌സഫോണിനെ കർണാടക സംഗീതത്തിന് പരിചയപ്പെടുത്തി; സംഗീതപ്രേമികൾ മണിക്കൂറുകൾ ആസ്വദിച്ച ആ നാദം നിലച്ചു; സാക്‌സാഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് വിടപറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: സാക്സഫോൺ സംഗീതത്തിന്റെ ചക്രവർത്തി കദ്രി ഗോപാൽനാഥ് അന്തരിച്ചു(69). ഇന്ന് പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സാക്‌സോഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണമായ സാക്‌സോഫോണിന് കർണ്ണാടക സംഗീതവും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം.ബാൻഡ് മേളങ്ങളിൽ കാണപ്പെട്ടിരുന്ന സാക്‌സഫോണിനെ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ചത് ക്ലാസിക്കൽ സംഗീത പരിപാടികളിലായിരുന്നു.

1950ൽ കർണ്ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ് ജനനം. നാദസ്വര വിദ്വാനായ പിതാവ് താനിയപ്പയിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘം സാക്‌സോഫോൺ വായിക്കുന്നത് കണ്ട് ആവേശം കയറിയാണ് ആ സംഗീതോപകരണം അഭ്യസിക്കാൻ തീരുമാനിച്ചത്.1977ൽ മദ്രാസിൽ നിന്നാണു സാക്‌സാഫോണിലെ ആ മാന്ത്രികത തുടങ്ങിയത്. ലോകത്തിലെ പ്രശസ്തമായ രാജ്യാന്തര സംഗീതോൽസവങ്ങളിലും കദ്രി ഗോപാൽനാഥിന്റെ സാക്സ് മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്ഞൻ. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളിൽ അവസരം എന്നിങ്ങനെ നിരവധി 2004ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ബെംഗളൂരു സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകി.

സാക്സോഫോൺ ചക്രവർത്തി, സാക്സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്മ, സംഗീതവൈദ്യരത്‌ന, നാദകലാനിധി, കലൈമാമണി.... കദ്രി ഗോപാൽനാഥിന്റെ ബഹുമതികളുടെ നിര നീളുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ പദവിയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP