Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മിടുക്കൻ; മികച്ച സഹകാരിയും കർഷകനും; യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ നേതാവ് കോങ്ങാട് രണ്ടാം വട്ടം പന്തളം സുധാകരനെ തോൽപിച്ചത് പതിമൂവായിരത്തോളം വോട്ടുകൾക്ക്; കെ.വി.വിജയദാസിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മിടുക്കൻ; മികച്ച സഹകാരിയും കർഷകനും; യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ നേതാവ് കോങ്ങാട് രണ്ടാം വട്ടം പന്തളം സുധാകരനെ തോൽപിച്ചത് പതിമൂവായിരത്തോളം വോട്ടുകൾക്ക്; കെ.വി.വിജയദാസിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കാട്ടിയ മികവാണ് കെ.വി.വിജയദാസ് എന്ന രാഷ്ട്രീയപ്രവർത്തകനെ വേറിട്ട് നിർത്തുന്നത്. യുവജന പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. മികച്ച സഹകാരിയും കർഷകനുമായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ വി വിജയദാസ് മണ്ഡലത്തിൽ വലിയ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 2011 ലും പാലക്കാട്ടെ കോങ്ങാട് നിന്ന് നിയമസഭാംഗമായി. സിപിഎം ചിറ്റൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.രണ്ടാം തവണയാണ് വിജയദാസ് കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016-ൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

1990ൽ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. 28ാം വയസ്സിൽ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിന്റെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1996ൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

എലപ്പുള്ളിയിൽ കെ വേലായുധന്റെയും എ. താതയുടെയും ആറ് മക്കളിൽ മൂത്ത മകനായി 1959 മെയ് 25ന് ജനനം. യുവജനസംഘടനയായ കെഎസ് വൈഎഫിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് സജീവമാവുന്നത്. 1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തുകൾ രൂപീകരിച്ചതോടെ 1995ൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി.

ജില്ലാ പഞ്ചായത്തിന് കീഴിൽ മീൻവല്ലം ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു.ഏഷ്യയിൽ തന്നെ ഒരു ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ആദ്യ ജലവൈദ്യുത പദ്ധതി. മണ്ഡല പുനർനിർണയത്തിലൂടെ കോങ്ങാട് മണ്ഡലം രൂപീകരിച്ചപ്പോൾ 2011ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 3565 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. 2016ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 13271 വോട്ടായി വർധിപ്പിച്ചത് കെവി വിജയദാസിന്റെ ജനകീയ സ്വാധീനത്തിന് തെളിവാണ്.

സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാർട്ടി പ്രവർത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ച കെവി വിജയദാസ് മികച്ച സഹകാരിയാണ്. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയായിരുന്ന വിജയദാസ് പുതുശേരി, ചിറ്റൂർ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്നു.

പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP