Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ഐബിഎമ്മുകളുടെ എംഎക്സി മെമ്മറി ഇരട്ടിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് പിന്നിലെ കരുത്ത്; പന്ത്രണ്ടിലേറെ പേറ്റെന്റുകൾക്ക് ഉടമയായ മലയാളി; ഇൻഫർമേഷൻ തിയറി രംഗത്തെ പ്രമുഖ പാഠപുസ്തകമായ എലിമെന്റ്‌സ് ഓഫ് ഇൻഫർമേഷൻ തിയറിയുടെ സഹരചയിതാവ്; പതിനായിരങ്ങൾക്ക് ഗവേഷക വഴികാട്ടിയായ പ്രൊഫസർ; ഗൂഗിൾ സീനിയർ ഡാറ്റാ സയന്റിസ്റ്റും; കൊച്ചിക്കാരൻ ജോയ് എം തോമസ് 57 വയസ്സിൽ വിടവാങ്ങുന്നത് നിശബ്ദ വിപ്ലവങ്ങൾ ഏറെ നടത്തി; ഓർമ്മയായത് ആരും അറിയാതെ പോയ മഹാൻ

ഐബിഎമ്മുകളുടെ എംഎക്സി മെമ്മറി ഇരട്ടിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് പിന്നിലെ കരുത്ത്; പന്ത്രണ്ടിലേറെ പേറ്റെന്റുകൾക്ക് ഉടമയായ മലയാളി; ഇൻഫർമേഷൻ തിയറി രംഗത്തെ പ്രമുഖ പാഠപുസ്തകമായ എലിമെന്റ്‌സ് ഓഫ് ഇൻഫർമേഷൻ തിയറിയുടെ സഹരചയിതാവ്; പതിനായിരങ്ങൾക്ക് ഗവേഷക വഴികാട്ടിയായ പ്രൊഫസർ; ഗൂഗിൾ സീനിയർ ഡാറ്റാ സയന്റിസ്റ്റും; കൊച്ചിക്കാരൻ ജോയ് എം തോമസ് 57 വയസ്സിൽ വിടവാങ്ങുന്നത് നിശബ്ദ വിപ്ലവങ്ങൾ ഏറെ നടത്തി; ഓർമ്മയായത് ആരും അറിയാതെ പോയ മഹാൻ

മറുനാടൻ മലയാളി ബ്യൂറോ

കലിഫോർണിയ: പ്രശസ്ത ഇൻഫർമേഷൻ തിയറി വിദഗ്ധനും ഗൂഗിൾ സീനിയർ ഡേറ്റ സയന്റിസ്റ്റുമായ കൊച്ചി സ്വദേശി ഡോ. ജോയ് എ തോമസ് (57) അന്തരിച്ചു.

ഇൻഫർമേഷൻ തിയറി രംഗത്തെ ഇതിഹാസമായ പ്രഫ. ടോം കൊവറുമായി ചേർന്ന് ഡോ. ജോയ് രചിച്ച 'എലിമെന്റ്‌സ് ഓഫ് ഇൻഫർമേഷൻ തിയറി' എന്ന പുസ്തകം എറെ ശ്രദ്ധ നേടിയ ഒന്നാണ്. ഇൻഫർമേഷൻ തിയറി രംഗത്തെ പ്രമുഖ പാഠപുസ്തകമായാണ് ഇത് വിലയിരുത്തുന്നു. ഡാറ്റാ മൈനിങ്, ടെക്സ്റ്റ് ക്ലാസിഫിക്കേഷൻ, ഡാറ്റ കംപ്രഷൻ, പ്രകടന വിശകലനം, നെറ്റ്‌വർക്ക് ശേഷി എന്നിവയിലെ പ്രശ്‌നങ്ങളിലേക്ക് ഇൻഫർമേഷൻ ടെക്‌നോളജി പ്രയോഗിക്കുന്നതിൽ ജോയ് തോമസ് പകർന്ന് നൽകിയത് വലിയ അറിവുകളായിരുന്നു.

1948ൽ ക്ലോദ് ഷാനൺ മുന്നോട്ടുവച്ച ആശയമായിരുന്നു പുസ്തകത്തിന്റെ അടിസ്ഥാനം. ലോകമാകെ സ്വീകാര്യത നേടിയ പുസ്തകത്തിന്റെ രചനയ്ക്കായി ഡോ. ജോയിയെപ്പോലെ ഒരാൾക്കുവേണ്ടി പ്രഫ. കൊവർ കാത്തിരുന്നതു പതിറ്റാണ്ടുകളാണ്. പതിനായിരത്തിലേറെപ്പേർ ഡോ. ജോയ് തോമസിന്റെ പുസ്തകങ്ങളെ ആശ്രയിച്ചു ഗവേഷണങ്ങൾ പൂർത്തിയാക്കി.

ഐഐടി പൊതുപ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ജോയ് തോമസ്. മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. യുഎസ് സർവകലാശാലകളിലേക്കുള്ള ആഗോള പ്രവേശന പരീക്ഷ റെക്കോർഡ് സ്‌കോറോടെ വിജയിച്ചു. 1984ൽ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. ഇതിനിടെ പ്രഫ. കൊവറിനെ പരിചയപ്പെട്ടു.

പിന്നീട് ഐബിഎം റിസർച്ചിൽ. തുടർന്നു സിലിക്കൺവാലിയിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പുകളായ സ്ട്രാറ്റിഫൈ, ഇൻസൈറ്റ്‌സ്വൺ സിസ്റ്റംസ് എന്നിവ വൻ വിജയമായി. പന്ത്രണ്ടിലേറെ പേറ്റന്റുകൾക്ക് ഉടമയാണ്. ഐബിഎമ്മിന്റെ 2 പേറ്റന്റ് പുരസ്‌കാരങ്ങൾക്കും അർഹനായി. അദ്ദേഹത്തിന്റെ അൽഗോരിതം സംഭാവനകൾ ഐബിഎമ്മുകളുടെ എംഎക്സി മെമ്മറി ഇരട്ടിപ്പിക്കുന്ന സാങ്കേതികവിദ്യയിലേക്ക് നയിച്ചു.

കൊളംബിയ യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും അഡ്ജക്റ്റ് പ്രൊഫസറായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: ജോഷ്വ, ലിയ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP