Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ കബറടക്കം നാളെ; സഭാ ആസ്ഥാനത്തെ സെന്റ് തോമസ് മാർത്തോമ്മ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ അന്ത്യ കർമ്മങ്ങൾ നടക്കുക ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്; അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ കബറടക്കം നാളെ; സഭാ ആസ്ഥാനത്തെ സെന്റ് തോമസ് മാർത്തോമ്മ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ അന്ത്യ കർമ്മങ്ങൾ നടക്കുക ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്; അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ കബറടക്കം നാളെ നടക്കും. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിലാണ് കബറടക്കം. മെത്രാപ്പൊലീത്തയുടെ കബറടക്കം സംബന്ധിച്ച ക്രമീകരണങ്ങൾ തീരുമാനിക്കാൻ ഇന്ന് രാവിലെ 11 ന് സെനസ് ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് സഭാ കൗൺസിൽ യോഗവും ചേരുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ ആറിന് ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്താ വെച്ചിരിക്കുന്ന മൃതദേഹത്തിൽ മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ . പി ജെ കുര്യൻ, ആന്റോ ആന്റണി എം പി, എം എൽ എ മാരായ വീണാ ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ 2.30ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ഡോ ജോസഫ് മാർത്തോമാ മെത്രാപൊലീത്തയുടെ അന്ത്യം. കുറേ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപത്തി ഒന്നാം അധ്യക്ഷനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിൻഗാമി അയിരുന്നു. 2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു. 1957 ഒക്ടോബർ 18 വൈദികനായി. 1975 ഫെബ്രുവരി 8 എപ്പിസ്‌കോപ്പയായി.1999 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി ടി ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി.

1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പൊലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പൊലീത്തയായി ജോസഫ് മാർത്തോമ്മ എന്ന പേരിൽ മാർ ഐറെനിയോസ് നിയോഗിതനായി. തികച്ചും വേറിട്ട വഴിയിലൂടെയാണ് മനുഷ്യ മനസ്സിലേക്ക് സ്‌നേഹം വിതറുന്ന വൈദിക ശ്രേഷ്ഠനായി മെത്രോപൊലീത്ത മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP