Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയജലത്തിൽ മുങ്ങിതാഴും മുമ്പ് നിരവധി ജീവനുകൾ കൈപിടിച്ച് ഉയർത്തിയ ജിനീഷ് ജെറോൺ വിടപറഞ്ഞു; സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ പൂന്തുറ സ്വദേശി മത്സ്യത്തൊഴിലാളി മരിച്ചത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; കോസ്റ്റൽ വാരിയേഴ്‌സിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തിന്റെ വിയോഗത്തിൽ തേങ്ങി പൂന്തുറ കടപ്പുറം

പ്രളയജലത്തിൽ മുങ്ങിതാഴും മുമ്പ് നിരവധി ജീവനുകൾ കൈപിടിച്ച് ഉയർത്തിയ ജിനീഷ് ജെറോൺ വിടപറഞ്ഞു; സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ പൂന്തുറ സ്വദേശി മത്സ്യത്തൊഴിലാളി മരിച്ചത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; കോസ്റ്റൽ വാരിയേഴ്‌സിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തിന്റെ വിയോഗത്തിൽ തേങ്ങി പൂന്തുറ കടപ്പുറം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ പ്രളയം ബാധിച്ചപ്പോൾ സഹായിക്കാനായി ഓടിയെത്തി കേരളത്തിന്റെ സ്വന്തം ആർമ്മിയെ പോലെ പ്രവർത്തിച്ചവരാണ് മത്സ്യത്തൊഴിലാളികൾ. ഇവർക്ക് വേണ്ട പരിഗണന നൽകി കേരളം ആദരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരനായ യുവാവിന് അകാലത്തിൽ മരണം. കേരളത്തെ പ്രളയം വലച്ചപ്പോൾ മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവർത്തനം നടത്തിയ ജിനീഷിനെ മരണം കവർന്നു. സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോൺ വാഹനാപകടത്തിൽ മരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാർ ഉച്ചക്കട ഭാഗത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. സുഹൃത്തിനൊപ്പം തമിഴ്‌നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടൻ തന്നെ നാട്ടുകാർ ജിനീഷിനെ ആശുപത്രിയിൽ എത്തിച്ചു.

കോസ്റ്റൽ വാറിയേഴ്‌സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങന്നൂർ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ പങ്കെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജിനേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ തേങ്ങുകയാണ് പൂന്തുറകടപ്പുറം. സൈബർ ലോകവും ധീരനായ ആ യുവാവിന് സല്യൂട്ട് അർപ്പിച്ചു.

ഇക്കഴിഞ്ഞ പ്രളയത്തിൽ ചെങ്ങന്നൂരിൽ എണ്ണൂറോളം പേരെ രക്ഷപ്പെടുത്താൻ കോസ്റ്റർ വാരിയേഴ്‌സിന് സാധിച്ചിരുന്നു. ഈ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ജിനേഷ് ജെറോൺ. രക്ഷാപ്രവർത്തനത്തിനു പോകാൻ തീരുമാനിച്ച് ജിനീഷാണ് മത്സ്യത്തൊഴിലാളികളെ കൂടുതലായി രക്ഷാപ്രവർത്തനത്തിനായി വിളിച്ചു വരുത്തിയിരുന്നത്. വള്ളം വണ്ടിയിൽ കയറ്റിക്കഴിഞ്ഞപ്പോൾ ഒരു എഞ്ചിൻ കൂടി വേണമായിരുന്നു. ജിനീഷ് ഉടൻ തന്നെ തന്റെ വീട്ടിൽ നിന്നും ഒരു എഞ്ചിൻ കൊണ്ടു വന്ന കാര്യം അടക്കം മത്സ്യത്തൊഴിലാളികൾ ഓർക്കുന്നു.

കേളേജിൽ പഠിക്കുന്ന സഹോദരങ്ങൾക്കായി സ്വന്തം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങിയ യുവാവാണ് ജിനീഷ്. അച്ഛനും അമ്മയും വിദ്യാർത്ഥികളായ രണ്ടു സഹോദരങ്ങളുമടങ്ങിയ കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റാൻ മത്സ്യബന്ധനത്തിനിറങ്ങിയ യുവാവ്. തീരത്തോടു ചേർന്നിരിക്കുന്ന വീട് കടലാക്രമണത്തിൽ തകർന്നതിനാൽ ഇപ്പോൾ വാടക വീട്ടിലായിരുന്നു താമസം. ഇടയ്ക്ക് വിദേശത്ത് പോകാൻ ശ്രമിച്ച് 2 ലക്ഷത്തോളം രൂപ കടവുമായാണ് നാട്ടിലെത്തിയത്. ജിനീഷിന്റെ മരണത്തോടെ കുടുംബത്തിന് അത്താണിയെ നഷ്ടമായ അവസ്ഥയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP