Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു; അന്ത്യം ചെന്നൈയിൽ വച്ച്; വിടവാങ്ങിയത് അടൂരും അരവിന്ദനും ഷാജി എൻ കരുണും അടക്കമുള്ള പ്രതിഭകളുടെ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സംഗീതകാരൻ

സംഗീത സംവിധായകൻ  ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു; അന്ത്യം ചെന്നൈയിൽ വച്ച്; വിടവാങ്ങിയത് അടൂരും അരവിന്ദനും ഷാജി എൻ കരുണും അടക്കമുള്ള പ്രതിഭകളുടെ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സംഗീതകാരൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാൽ സ്‌കൂളിലെ അമേരിക്കൻ ടീച്ചേഴ്‌സിൽ നിന്ന് രണ്ടുവർഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയിൽ സിക്‌സ്ത്ത് ഗ്രെയ്ഡും പാസായി.

സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ തന്നെ ഇഷ്ടവിനോദങ്ങളായിരുന്നു. കെ.ജി. ജോർജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. പിന്നീട് അരവിന്ദന്റെ തമ്പിൽ അസിസ്റ്റന്റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്.അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ടി. വി. ചന്ദ്രൻ, ഷാജി.എൻ.കരുൺ, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥൻ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.

തുടർച്ചയായി മൂന്നു വർഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരങ്ങൾ നേടി (ഭവം (2002), മാർഗം (2003), സഞ്ചാരം, ഒരിടം (2004))

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP