Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യൻ അത് ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; പാട്യാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിക്കോളായ് സ്‌നെസറേവിനെ; വിടപറഞ്ഞത് പ്രീജ ശ്രീധരൻ, കവിത റൗത്ത് തുടങ്ങിയവരെ മെഡൽനേട്ടത്തിലെത്തിച്ച ഗുരുനാഥൻ

ഇന്ത്യൻ അത് ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; പാട്യാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിക്കോളായ് സ്‌നെസറേവിനെ; വിടപറഞ്ഞത് പ്രീജ ശ്രീധരൻ, കവിത റൗത്ത് തുടങ്ങിയവരെ മെഡൽനേട്ടത്തിലെത്തിച്ച ഗുരുനാഥൻ

സ്പോർട്സ് ഡെസ്ക്

പട്യാല: ഇന്ത്യൻ അത് ലറ്റിക് കോച്ച് നിക്കോളായ് സ്‌നെസറേവിനെ മരിച്ച നിലയിൽ കണ്ടെത്തി.72 വയസ്സായിരുന്നു.പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. മധ്യ, ദീർഘദൂരയിനങ്ങളിലെ ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളുടെ പരിശീലകനായിരുന്നു നിക്കൊളായ് സ്‌നസരെവ്.

എൻഐഎസിൽ എത്തിയിട്ടും മീറ്റിങ്ങിന് വരാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറി പൂട്ടിയ നിലയിൽ കണ്ടത്. വാതിൽ തകർന്നു അകത്തുകയറിയപ്പോഴാണ് കിടക്കയിൽ മൃതദേഹം കണ്ടത്.എൻഐഎസ്സിലെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മാർച്ച് രണ്ടിനാണ് നിക്കോളായ് ഇന്ത്യയിലെത്തിയത്. ഇന്ന് നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സ് 3യിൽ പങ്കെടുക്കാൻ എൻഐഎസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ട്‌സ്) എത്തിയതായിരുന്നു അദ്ദേഹം. നിലവിൽ ടോക്യോ ഗെയിംസിനുള്ള താരങ്ങളെ പരിശീലിപ്പിക്കുകയായിരുന്നു നിക്കോളായ്.

ബെലാറൂസ് സ്വദേശിയായ ഇദ്ദേഹം 2005ലാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.2019ൽ മടങ്ങിപ്പോയി. ഒളിംപിക്‌സിനു യോഗ്യത നേടിയ സ്റ്റീപ്പിൾചെയ്‌സ് താരം അവിനാശ് സാബ്ലെയെ പരിശീലിപ്പിക്കാൻ കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്.പ്രീജ ശ്രീധരൻ, കവിത റൗത്ത് എന്നിവർ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത് നിക്കൊളായിയുടെ ശിക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP