Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈപിടിച്ച് കൊണ്ടുപോകാൻ ഇനി അച്ഛനില്ലെന്ന് ആർച്ച തിരിച്ചറിഞ്ഞത് വിവാഹാനന്തരം വരന്റെ വീട്ടിൽ എത്തിയ ശേഷം; നിലവിളിയോടെ ഓടിയെത്തിയ പെൺമക്കളെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ഒരുനാട്: വിവാഹത്തലേന്ന് കുഴഞ്ഞുവീണ് മരിച്ച അച്ഛന് കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി

കൈപിടിച്ച് കൊണ്ടുപോകാൻ ഇനി അച്ഛനില്ലെന്ന് ആർച്ച തിരിച്ചറിഞ്ഞത് വിവാഹാനന്തരം വരന്റെ വീട്ടിൽ എത്തിയ ശേഷം; നിലവിളിയോടെ ഓടിയെത്തിയ പെൺമക്കളെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ഒരുനാട്: വിവാഹത്തലേന്ന് കുഴഞ്ഞുവീണ് മരിച്ച അച്ഛന് കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: പകുതി പതറി നിർത്തിയ പാട്ടിൽ ജീവൻ വെടിഞ്ഞ അച്ഛനെ ഒരിക്കൽ കൂടി ആർച്ച ഇന്നലെ കണ്ടു. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് യാത്ര അയയ്ക്കാൻ അച്ഛൻ വന്നില്ലെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണെന്ന വിശ്വാസത്തിലായിരുന്നു അവൾ.
മകളുടെ വിവാഹത്തലേന്നുള്ള വിരുന്നിനിടെ അപ്രതീക്ഷിതമായാണ് വിധി മരണത്തിന്റെ രൂപത്തിലെത്തി ആ പിതാവിനെ കൊണ്ടു പോയത്. വിരുന്നിനിടെയുള്ള ഗാനമേളയിൽ പാട്ടു പാടുന്നതിനിടെ കരമന സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വിഷ്ണുപ്രസാദാണ് കുഴഞ്ഞ് വീണ് മരിച്ചത്. വിഷ്ണുപ്രസാദിന്റെ വീട്ടിൽ ഇന്നലെ എത്തിയവരെല്ലാം ആ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ തരിച്ചുനിന്നു. താഴത്തുരുത്ത് ചമ്പോളിൽ വീട്ടുവളപ്പിൽ തിങ്കളാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.

കൊല്ലം പുത്തൻതുറ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ മകളുടെ വിവാഹം ഞായറാഴ്‌ച്ച (മെയ് 26) നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശനിയാഴ്‌ച്ച വൈകുന്നേരം നടത്തിയ വിരുന്നിനിടെ നടത്തിയ ഗാനമേളയിൽ പാട്ടു പാടുന്നതിനിടെ വിഷ്ണു പ്രസാദ് പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹം മാറ്റി വയ്ക്കാൻ കഴിയാതിരുന്ന ബന്ധുക്കൾ മകളെ അച്ഛന്റെ മരണം
അറിയിച്ചില്ല. ചവറ പരിമഠം ക്ഷേത്രത്തിൽവച്ച് വിവാഹം നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്ന വിവാഹം ഞായറാഴ്ച ഓഡിറ്റോറിയത്തിലേക്ക് മാറ്റി നടത്തി. ആർച്ചയെയും അമ്മയെയും സഹോദരിയെയും മരണവിവരം അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. വിഷ്ണുപ്രസാദ് ആശുപത്രിയിൽ ഐസിയുവിലാണെന്നായിരുന്നു ഇവരെ ധരിപ്പിച്ചിരുന്നത്. ആ ഉറപ്പിലാണ് വിവാഹശേഷം ആർച്ച ഭർത്താവ് വിഷ്ണുപ്രസാദിന്റെ കൈപിടിച്ചു കടയ്ക്കലിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയത്. അച്ഛന്റെ അതേ പേരുകാരൻ തന്നെയാണ് ആർച്ചയുടെ ഭർത്താവും.

ഭർതൃവീട്ടിലെത്തിയ ആർച്ച, അച്ഛന്റെ രോഗവിവരം അന്വേഷിച്ചപ്പോഴും ആരും അവളെ ഒന്നുമറിയിച്ചില്ല. അച്ഛന്റെ രോഗത്തെക്കുറിച്ചുള്ള സങ്കടത്തിലായിരുന്നു അവൾ. എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും. അച്ഛൻ മരിച്ച വിവരം വിവാഹദിവസം മകളെ അറിയിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കൾ. ഇന്നലെ രാവിലെ ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്കു പോകുംവഴിയാണ് അവൾ മരണവിവരം അറിയുന്നത്.തിങ്കളാഴ്ച വൈകീട്ട് ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടിലെത്തിയപ്പോൾ കൂട്ടക്കരച്ചിലുയർന്നു. വിഷ്ണുപ്രസാദിന്റെ അപ്രതീക്ഷിത വേർപാടിൽ കണ്ണീരൊപ്പാനായില്ലെങ്കിലും നാട്ടുകാർ മുഴുവൻ ആ കുടുംബത്തിനൊപ്പം നിന്നു. അന്തിമോപചാരം അർപ്പിച്ചു.

വിവാഹത്തലേന്ന് അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന് തുടങ്ങുന്ന പാട്ട് പാടുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞുവീണത്. രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ....നിൻ മൗനം, പിൻവിളിയാണോ..എന്ന് പാടിയതും വിഷ്ണുപ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. വേദിയിൽ നിന്ന് പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തത്. ഇതോടെ ഈ അച്ഛന്റെ മരണം സോഷ്യൽ മീഡിയ വേദനയോടെ ചർച്ചയാക്കി. അപ്പോഴും മകൾ ആർച്ച ഒന്നും അറിഞ്ഞിരുന്നില്ല. നെഞ്ചു വേദനയെ തുടർന്ന് അച്ഛൻ ആശുപത്രിയിലാണെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്.

വിവാഹം കഴിഞ്ഞപ്പോഴും അച്ഛൻ എത്തിയില്ല. ഉടൻ വരുമെന്ന് ആശ്വസിപ്പിച്ചു ബന്ധുക്കൾ അവളെ വരനോടൊപ്പം യാത്രയാക്കി. മകൾ സുമംഗലിയാകുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന അച്ഛന്റെ ആത്മാവിന് ശാന്തി നൽകാനായിരുന്നു വീട്ടുകാരും നാട്ടുകാരും ഇത്തരമൊരു ഇടപെടൽ നടത്തിയത്. വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജിൽ കുഴഞ്ഞുവീണാണു വിഷ്ണു പ്രസാദ് മരിച്ചത്. പാട്ടു പാടിക്കൊണ്ടിരുന്ന വിഷ്ണുപ്രസാദ് സ്റ്റേജിൽ വീഴുന്നതു കണ്ട് ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആർച്ചയെ അറിയിച്ചില്ല. വരന്റെ ബന്ധുക്കളിൽ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണു വിവരം അറിയിച്ചത്.

ആർച്ച ഒന്നും അറിയാതിരിക്കാൻ ദുഃഖം ഉള്ളിലൊതുക്കി സന്തോഷം അഭിനയിച്ചു വീട്ടുകാർ. പരിമണം ദുർഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തിൽ കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് ആർച്ചയുടെ കഴുത്തിൽ താലികെട്ടി. തുടർന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. ജെ.സുഷമയാണു വി,്ണുപ്രസാദിന്റെ ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കൾ. മരുമകൻ: വി.ഷാബു.

വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുമൂലം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആർച്ച അറിഞ്ഞില്ല. വിവാഹ വേദിയിലും സന്തോഷം അഭിനയിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കൾ. നിശ്ചയിച്ചുറപ്പിച്ചത് പോലെ വിഷ്ണുപ്രസാദ് ആർച്ചയുടെ കഴുത്തിൽ താലികെട്ടി. തുടർന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി.

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം മക്കളെയും ഭാര്യയെയും അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ഓഡിറ്റോറിയത്തിൽ ആർച്ച വിവാഹിതയായി. കതിർ മണ്ഡപത്തിൽ നിന്നിറങ്ങുമ്പോഴും ആർച്ച അച്ഛന്റെ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നുവെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവൾ ഭർതൃഗൃഹത്തിലേക്ക് യാത്രയായത്. ഒടുവിൽ കാത്തിരുന്നത് ദുരന്ത വാർത്തയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP