Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണകി എന്ന റേഡിയോ നാടകത്തിലൂടെ മലയാളം തിരിച്ചറിഞ്ഞ ശബ്ദം; ശാലിനി എന്റെ കൂട്ടുകാരിയും കള്ളൻ പവിത്രനും അടക്കം നിരവധി സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിംങ്ങ് ആർട്ടിസ്റ്റ്; ഇന്നത്തെ ചിന്താവിഷയത്തിലും രസതന്ത്രത്തിനും അഭിനയിച്ച് നടിയായും തിളങ്ങി: വിടപറഞ്ഞ ആകാശവാണിയിലെ ആദ്യകാല അനൗൺസർ ടി പി രാധാമണി ബഹുമുഖ പ്രതിഭ

കണ്ണകി എന്ന റേഡിയോ നാടകത്തിലൂടെ മലയാളം തിരിച്ചറിഞ്ഞ ശബ്ദം; ശാലിനി എന്റെ കൂട്ടുകാരിയും കള്ളൻ പവിത്രനും അടക്കം നിരവധി സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിംങ്ങ് ആർട്ടിസ്റ്റ്; ഇന്നത്തെ ചിന്താവിഷയത്തിലും രസതന്ത്രത്തിനും അഭിനയിച്ച് നടിയായും തിളങ്ങി: വിടപറഞ്ഞ ആകാശവാണിയിലെ ആദ്യകാല അനൗൺസർ ടി പി രാധാമണി ബഹുമുഖ പ്രതിഭ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ആകാശവാണിയിലെ റേഡിയോ നാടകങ്ങൾ ഒരുകാലത്ത് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന നാടകങ്ങളാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു നൊസ്റ്റാൾജിയ ആണ് ഈ നാടകങ്ങൾ. എന്തായാലും ഇത്തരം റേഡിയോ നാടകങ്ങളുടെ ജീവനായിരുന്നു ഇന്നലെ വിടപറഞ്ഞ ആകാശവാണിയിലെ ആദ്യ കാല അനൗൺസറായിരുന്ന ടി പി രാധാമണി(82). ഡബ്ബിങ് ആർ്ട്ടിസ്റ്റ് എന്നാൽ എന്താണെന്ന് പോലും അറിയാതിരുന്ന കാലത്ത് വളരെ മികവുറ്റ രീതിയിൽ ശബ്ദം നൽകിയ കലാകാരി കൂടിയായിരുന്നു ടി പി രാധാമണി.

ശബ്ദവിന്യാസ വൈവിധ്യമാണ് റേഡിയോ നാടകങ്ങളിലും ശബ്ദ പ്രക്ഷേപണകലയിലും അവരെ പതിറ്റാണ്ടുകളോളം ജനപ്രിയയായി നിർത്തിയത് സംഭവമായിരുന്നു. 1950-ൽ ആകാശവാണിയിൽ ചേർന്ന രാധാമണി 43 വർഷത്തെ സേവനത്തിനു ശേഷം 1993-ലാണ് വിരമിച്ചത്. ദേവികന്യാകുമാരി, ഏണിപ്പടികൾ, ലൈലാ മജ്നു, ശ്രീഗുരുവായൂരപ്പൻ, പ്രിയമുള്ള സോഫിയ, ശാലിനി എന്റെ കൂട്ടുകാരി, കള്ളൻ പവിത്രൻ, കേൾക്കാത്ത ശബ്ദം, നവംബറിന്റെ നഷ്ടം, പോക്കുവെയിൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശബ്ദം നല്കിയിട്ടുണ്ട്.

ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. കണ്ണകി എന്ന റേഡിയോ നാടകമാണ് അവരെ ആ രംഗത്ത് ഏറെ പ്രശസ്തയാക്കിയത്. സിനിമാ കഥാപാത്രങ്ങൾക്കു ശബ്ദം നല്കുന്ന ഡബ്ബിങ്ങിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാലത്താണ് രാധാമണി തനിമയാർന്ന ശബ്ദത്തിലൂടെ ഈ മേഖലയിൽ സ്ഥാനമുറപ്പിച്ചത്.

അഭിനയത്തിന്റെയും ഡബ്ബിങ്ങിന്റെയും മേഖലയിൽ പേരെടുത്ത കുടുംബമാണ് രാധാമണിയുടേത്. ആകാശവാണിയിലെ പ്രക്ഷേപണ കലാകാരനും നടനും കവിയുമായ പരേതനായ പി.ഗംഗാധരൻനായരാായിരുന്നു രാധാമണിയുടെ ഭർത്താവ്. ആകാശവാണിയിൽ ബാലലോകം അമ്മാവനായി അറിയപ്പെട്ട ഭർത്താവ് പി.ഗംഗാധരൻനായർ, അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. പല പല നാളുകൾ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങി... എന്ന ബാലകവിത അദ്ദേഹത്തിന്റേതാണ്.

നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് രാധാമണി. 1950ൽ സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ നിന്നും ഗാനഭൂഷണം പാസായി. ആ സമയത്ത് തന്നെ, തിരുവനന്തപുരം റേഡിയോ നിലയത്തിൽ ചെറിയ തോതിൽ കച്ചേരികൾ നടത്തുകയായിരുന്നു. പിന്നീടാണ് രാധാമണി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്.

സ്റ്റേജിൽ അഭിനയിച്ച് ഒട്ടും പരിചയമില്ലാതിരുന്ന രാധാമണി പക്ഷേ റേഡിയോ നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സാമൂഹിക നാടകങ്ങൾ, പുരാണ നാടകങ്ങൾ തുടങ്ങി നിരവധി നാടകങ്ങളിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ് രമേശൻ നായർ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാൻസി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്. അറുപതോളം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ദേവി കന്യാകുമാരിയിൽ ദേവിയായി അഭിനയിച്ച വിനോദിനിക്ക് ശബ്ദം നൽകി.

മക്കളായ ആർ.ചന്ദ്രമോഹൻ, എസ്.ബി.ഐ. ജീവനക്കാരനായ ജി.ആർ.നന്ദകുമാർ, മരുമകൾ അമ്പിളി എന്നിവരും ഡബ്ബിങ് മേഖലയിൽ പ്രശസ്തരാണ്. ജി.ആർ.ശ്രീകല (റിട്ട. ചീഫ് മാനേജർ എസ്.ബി.ടി.), ദൂരദർശൻ വാർത്താ അവതാരകനും പ്രോഗ്രാം എക്സിക്യുട്ടീവുമായ ജി.ആർ.കണ്ണൻ എന്നിവരാണ് മറ്റു മക്കൾ. ദൂരദർശൻ വാർത്താവതാരക ഹേമലത, പരേതനായ പ്രദീപ് കുമാർ, ലൗലിക്കുട്ടി പോൾ (പഞ്ചാബ് നാഷണൽ ബാങ്ക്) എന്നിവർ മരുമക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP