Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യ ആതിരയുടെ പ്രസവത്തിന് എത്തുമെന്ന് പറഞ്ഞുപോയ നിതിന്റെ വിയോഗം താങ്ങാനാവാതെ നാട്ടുകാർ; അന്തിമോചാരം അർപ്പിക്കാനെത്തിയപ്പോൾ അച്ഛനും അമ്മയും സഹോദരിയും കരഞ്ഞ് തളർന്നുവീണു; കോവിഡ് ഭീതിക്കിടയിലും ഒരു നോക്ക് കാണാനെത്തിയത് നിരവധിപേർ; കോവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയവർക്കായി നിയമയുദ്ധം നടത്തിയ നിതിൻ ചന്ദ്രൻ ഇനി ഓർമ്മകളിൽ ജീവിക്കും

ഭാര്യ ആതിരയുടെ പ്രസവത്തിന് എത്തുമെന്ന് പറഞ്ഞുപോയ നിതിന്റെ വിയോഗം താങ്ങാനാവാതെ നാട്ടുകാർ; അന്തിമോചാരം അർപ്പിക്കാനെത്തിയപ്പോൾ അച്ഛനും അമ്മയും സഹോദരിയും കരഞ്ഞ് തളർന്നുവീണു; കോവിഡ് ഭീതിക്കിടയിലും ഒരു നോക്ക് കാണാനെത്തിയത് നിരവധിപേർ; കോവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയവർക്കായി നിയമയുദ്ധം നടത്തിയ നിതിൻ ചന്ദ്രൻ ഇനി ഓർമ്മകളിൽ ജീവിക്കും

ജാസിം മൊയ്തീൻ

കോഴിക്കോട്: ഷാർജയിൽ മരിച്ച സാമൂഹിക പ്രവർത്തകൻ നിതിൻ ചന്ദ്രന് ജന്മനാട് കണ്ണീരോടെ വിടനൽകി. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് മൃതദേഹം കാണാൻ അനുമതി നൽകിയിരിക്കുന്നത്. ഒരു മണിയോടെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടത്തി.നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ. ഭാര്യ ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറഞ്ഞിരുന്നു. വിയോഗ വാർത്ത യറിഞ്ഞ് ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയത്.

രാവിലെയാണ് നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് റോഡ് മാർഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. പ്രസവിച്ച് കിടക്കയായിരുന്നു ഭാര്യ ആതിരയെ കാണിക്കാൻ കോഴിക്കോട് മിംസ് ഹോസ്പിറ്റയിൽ കൊണ്ടുപോയശേഷം 12 മണിയോടെയാണ് മൃതദേഹം മുയിപ്പോത്തെ വീട്ടിലെത്തിച്ചത്. നേരത്തെ തയ്യാറാക്കിയ ലിസ്റ്റിലുള്ള ആളുകളെ മാത്രമെ മൃതദേഹം കാണാൻ അനുവദിച്ചൊള്ളൂ. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും വീടിന് പുറത്ത് വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ എത്തിയത്. അന്തിമോചാരം അർപ്പിക്കാനെത്തിയപ്പോൾ അഛനും അമ്മയും സഹോദരിയും കരഞ്ഞ് തളർന്നുവീണു.

പൊലീസ് തിരക്ക് നിയന്ത്രിച്ചു. ബാരികേഡ് കെട്ടി അതിനു നടുവിലായിട്ടാണ് മൃതദേഹം കിടത്തിയത്
കോഴിക്കോട് റൂറൽ എസ്‌പിയടക്കമുള്ള പൊലീസ് സ്ഥലത്തുണ്ടായിരുന്നു. വീടിന്റെ ഗെയ്റ്റ് പൊലീസ് അടച്ചിരുന്നു. ലിസ്റ്റിലുള്ള ആളുകളെ മാത്രമാണ് അകത്ത് നിർത്തിയത്.മാധ്യമങ്ങൾക്കും കുറച്ച് സമയം മാത്രമാണ് അനുവദിച്ചത്.രാവിടെ 8 മണിയോടെ തന്നെ വീട്ടിലേക്ക് ആളുകളെത്തിയിരുന്നു .ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണ് ദഹിപ്പിക്കലടക്കമുള്ള ചടങ്ങുകൾ നടന്നത്. 1 മണിക്ക് തന്നെ വീടിനോട് ചേർന്ന സ്ഥലത്താണ് സംസ്‌ക്കാരച്ചടങ്ങുകൾ നടന്നത്.

പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ ഡോക്ടർമാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിന്റെ വിയോഗ വാർത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. വീൽചെയറിൽ ആതിരയെ മോർച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേർന്ന് സൗകര്യം ഒരുക്കിയിരുന്നത്.

കോവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാർത്തകളിൽ ഇടം നേടുന്നത്. ആദ്യ വിമാനത്തിൽ തന്നെ ആതിര നാട്ടിലെത്തുകയും ചെയ്തു. അതിനിടെയാണ് നിതിന്റെ നിതിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത എത്തുന്നത്. നിതിന്റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചക്ക് പെൺകുഞ്ഞിന് ജന്മം നൽകിയ ആതിരയെ പുറത്ത് നടക്കുന്ന വാർത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. ഫോണോ ടിവിയോ എല്ലാം ഒഴിവാക്കിയാണ് ബന്ധുക്കൾ ആതിരയെ സംരക്ഷിച്ചത്.

രാവിലെ ഡോക്ടർമാരുടെ സംഘം ആതിരയെ നിതിന്റെ മരണ വിവരം അറിയിച്ചത്. ആദ്യം ജീവനില്ലാതെ നിതിനെ കാണേണ്ടെന്ന് പറഞ്ഞ ആതിര പിന്നീട് ഒരു നോക്ക് കണ്ടാൽ മതിയെന്ന് അറിയിക്കുകയായിരുന്നു .ഇതനുസരിച്ചാണ് ആശുപത്രിക്ക് സമീപം അവസാന കൂടിക്കാഴ്‌ച്ചക്കുള്ള സൗകര്യം ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP