Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തേജസ്വിനി'യിലൂടെയും 'ബഡി ചർച്ച'യിലൂടെയും സ്ത്രീശാക്തീകരണത്തിന് ഊർജ്ജം പകർന്ന വനിതാരത്‌നം; നാരീ ശക്തി പുരസ്‌കാരം നൽകി രാഷ്ട്രപതി ആദരിച്ച് മാസങ്ങൾക്കകം വിട പറഞ്ഞ് ദൂരദർശൻ ആദ്യകാല അവതാരക നീലം ശർമ്മ; മികവിന്റെ പര്യായമായി ദൂരദർശനിൽ 20 വർഷം സേവമനുഷ്ടിച്ച നീലത്തിന് കണ്ണീരോടെ യാത്രയാക്കി മാധ്യമ ലോകം; ട്വിറ്ററിലൂടെ അനുശോചനവുമായി പ്രസാർ ഭാരതി സിഇഒ അടക്കമുള്ളവർ

'തേജസ്വിനി'യിലൂടെയും 'ബഡി ചർച്ച'യിലൂടെയും സ്ത്രീശാക്തീകരണത്തിന് ഊർജ്ജം പകർന്ന വനിതാരത്‌നം; നാരീ ശക്തി പുരസ്‌കാരം നൽകി രാഷ്ട്രപതി ആദരിച്ച് മാസങ്ങൾക്കകം വിട പറഞ്ഞ് ദൂരദർശൻ ആദ്യകാല അവതാരക നീലം ശർമ്മ; മികവിന്റെ പര്യായമായി ദൂരദർശനിൽ 20 വർഷം സേവമനുഷ്ടിച്ച നീലത്തിന് കണ്ണീരോടെ യാത്രയാക്കി മാധ്യമ ലോകം; ട്വിറ്ററിലൂടെ അനുശോചനവുമായി പ്രസാർ ഭാരതി സിഇഒ അടക്കമുള്ളവർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യയുടെ സ്വരവവും ദൃശ്യപ്രതിഫലനവുമായി തിളങ്ങിയ ദൂരദർശന്റെ സ്ഥാപക അവതാരകയായ നീലം ശർമ്മയുടെ വിയോഗത്തിന് പിന്നാലെ നിറകണ്ണുകളോടെ അനുശോചനം രേഖപ്പെടുത്തുകയാണ് മാധ്യമ ലോകം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന നീലം സ്ത്രീശാക്തീകരണത്തിന്റെ പേരിൽ ഏറെ പ്രസിദ്ധിയും അംഗീകാരവും നേടിയ വ്യക്തി കൂടിയായിരുന്നു. ദൂര ദർശനിലെ തേജസ്വിനി, ബഡി ചർച്ച എന്നീ പരിപാടികളാണ് നീലത്തെ സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയാക്കിയത്.

 രാഷ്ട്രപതിയുടെ നാരി ശക്തി പുരസ്‌കാരം തേടിയെത്തി ഒരു വർഷം തികയ്ക്കുന്നതിന് മുൻപാണ് നീലത്തിന്റെ മരണം. ഡൽഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 20 വർഷത്തിലധികം ദൂരദർശനിൽ പ്രവർത്തിച്ച നീലം ശർമ്മ ദൂരദർശനിലെ നിരവധി കർത്തവ്യങ്ങളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദർശൻ അനുസ്മരിച്ചു.1995ലാണ് നീലം ദൂരദർശനിൽ കരിയർ ആരംഭിച്ചത്. നീലത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മാധ്യമപ്രവർത്തകർ അടക്കം ട്വിറ്റർ വഴി അനുശോചനം അറിയിച്ചിരുന്നു.

പ്രസാർ ഭാരതി സിഇഒ ശശി ശേഖറും തന്റെ അനുശോചനം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു. നീലത്തിന്റെ വസ്ത്രധാരണ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പട്ടു സാരികളിൽ തിളങ്ങിയിരുന്ന നീലത്തിനെ വനിതകൾ ഏറെ ഇഷ്ടപ്പെട്ടതിന് കാരണവും ഇതു കൂടിയാണ്. ഇന്ത്യയുടെ സ്വന്തം വസ്ത്രമായ സാരി ആഗോള തലത്തിൽ തന്നെ ടിവിയിലൂടെ ശ്രദ്ധിക്കപ്പെട്ടതും നീലം അവതാരകയായത് മുതലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP