Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സ്ഥലപ്പേരിനെ ചിരിയുടെ പര്യായമാക്കിയ കലാകാരൻ; ശബ്ദത്തിലും ചലനത്തിലും ചിരി വിടർത്തിയ അഭിനേതാവ്; പരിഭവങ്ങളില്ലാത്ത സിനിമാ സംഘാടകൻ; മാള അരവിന്ദൻ മലയാളത്തിൽ ചിരിതീർത്ത വഴികൾ അറിയുക

സ്ഥലപ്പേരിനെ ചിരിയുടെ പര്യായമാക്കിയ കലാകാരൻ; ശബ്ദത്തിലും ചലനത്തിലും ചിരി വിടർത്തിയ അഭിനേതാവ്; പരിഭവങ്ങളില്ലാത്ത സിനിമാ സംഘാടകൻ; മാള അരവിന്ദൻ മലയാളത്തിൽ ചിരിതീർത്ത വഴികൾ അറിയുക

ആവണി ഗോപാൽ

തിരുവനന്തപുരം: വെറുമൊരു സിനിമാക്കാരൻ എന്നു പറഞ്ഞാൽ മാളാ അരവിന്ദനിലെ കലാകാരനോട് കാണിക്കുന്ന അനാദരവാകും അത്. മലയാളികളികളെ കുടുകുടെ ചിരിപ്പിച്ച സിനിമാക്കാരൻ എന്നതിനൊപ്പം മാളക്കാരുടെ മാണിക്യവും എല്ലാ തികഞ്ഞ മനുഷ്യ സ്‌നേഹിയുമായിരുന്നു അന്തരിച്ച മാള അരവിന്ദൻ. മലയാള സിനിമയിൽ ചിരിയുടെ രാജാക്കന്മാരായവർ എല്ലാം തന്നെ സ്ഥലപ്പേരുമായി ബന്ധപ്പെട്ട് അറിയപ്പെട്ടവരായിരുന്നു. ജഗതിക്കാരൻ ശ്രീകുമാർ ശ്രദ്ധ നേടിയത് പോലെ തന്നെയായിരുന്നു മാളക്കാരൻ അരവിന്ദൻ. മാളയെന്നാൽ അതിന് അർത്ഥം തന്നെ ചിരി എന്നായിരുന്നു. പപ്പു, മാള, ജഗതി ത്രയം മലയാള സിനിമയിലെ എക്കാലത്തെയു മികച്ച ഹാസ്യ ജോഡികളായിരുന്നു. ഇവരുടെ ഓരോ ചേഷ്ടകൾ പോലും മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

ശബ്ദംകൊണ്ടും ശരീരം കൊണ്ടും ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ഹാസ്യനടനുണ്ടാകാനും കുറവാണ്. ഉടലോടെ ആടുന്നവൻ എന്ന് മാളയെ വിശേഷിപ്പിച്ചത് ലോഹിതദാസാണ്. പെട്ടന്നുള്ള അംഗവിക്ഷേപങ്ങൾകൊണ്ട് ആൾക്കാരെ ഉൾക്കൊള്ളാനുള്ള കഴിവ് മുൻനിർത്തിയാണ് മാളയെ അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്. സല്ലാപത്തിലെ ആശാരിയിലും മീശമാധവനിലെ മുള്ളാണി പപ്പനിലുമൊക്കെ മലയാളികളും ഇത് കണ്ടതാണ്. കാലിൽ മുള്ളുള്ളതുകൊണ്ട് ഞൊണ്ടി നടക്കുന്ന പപ്പനെ മറ്റാര് അവതരിപ്പിച്ചാൽ ശരിയാകും?

Stories you may Like

നാടൻ കലകളോടുള്ള സ്‌നേഹം കൊണ്ടാണ് മാള അരവിന്ദൻ സിനിമയിൽ എത്തിയത്. അഭിനയത്തിലേക്ക് കടക്കും മുമ്പ് തലബയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടഇനം. നാടക വേദികളിൽ തലബയെ പ്രണയിച്ച് തുടങ്ങി. പിന്നീട് അഭിനയത്തിലേക്കും കടന്നു. നാടകവേദികളിൽ തിളങ്ങി നിന്ന അരവിന്ദനെ സിനിമ തേടിയെത്തുകയായിരുന്നു. നാടകത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയചതോടെയാണ് മാള സിനിമയിലേക്ക് ചുവടുവേച്ചത്. ഗ്രീഷ്മം എന്ന നാടകത്തിന്റെ സിനിമാരൂപാന്തരമായിരുന്നു ആദ്യചിത്രമായ മധുരിക്കുന്ന രാത്രി.

സിനിയിൽ മാള അതിവേഗ് ക്ലിക്കായി. പപ്പു, ജഗതി എന്നിവരുടെയൊപ്പം മാളയും എത്തിയതോടെ അത് അപൂർവകൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുകയാിരുന്നു അവിടെ. അക്കാലത്ത് സിനിമ വിജയിപ്പിക്കാൻ വേണ്ട ചേരുവകളിൽ ഒന്നായി ഉയർന്നുകേട്ടത് മാള അരവിന്ദന്റെ പേരായിരുന്നു. അങ്ങനെ അരവിന്ദൻ സിനിമാക്കാരനായപ്പോൾ മാളക്കാർക്ക് മറ്റൊരു മാണിക്യത്തെ കൂടി ലഭിച്ചു. നാട്ടിൻപുറത്തെ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടുകൂടിയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. തെങ്ങുകയറ്റക്കാരനായും പേടിത്തൊണ്ടൻ പൊലീസുകാരനായും കള്ളനായും ആനപാപ്പാനായും അരവിന്ദൻ തിളങ്ങി നിന്നു.

ഇങ്ങനെ ചിരികൾക്കിടയിലും ആളുകളെ കരയിപ്പിക്കുന്ന കഥാപാത്രങ്ങളെയും മാള അരവിന്ദൻഅവതരിപ്പിച്ചു. ഭൂതക്കണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി ഗൗരവ വേഷത്തിലെത്തിയ ചിത്രങ്ങളിലും അദ്ദേഹം ഭാഗവാക്കായിരുന്നു. അവസാനകാലത്ത് ഗോഡ് ഫോർസെയിലിലെ സഖാവായും ലാൽ ബഹദൂർ ആൻഡ് ശാസ്ത്രിയിലെ ഇടനിലക്കാരനായും മാള തിരിച്ചുവരവറിയിച്ചു. ഹരിശ്രീ അശോകനെ പോലുള്ള നടന്മാർ സിനിമയിൽ ചുവടുറപ്പിച്ചതും മാളയുടെ ശരീര ചലനങ്ങളെ പോലും അനുകരിച്ചായിരുന്നു. തന്നെ അനുകരിച്ചെത്തിയവർ സിനിമയിൽ ചുവടുറപ്പിച്ചപ്പോൾ മാളയുടെ അവസരം കുറയുകയാണ് ചെയ്തതെങ്കിലും ആരോടും പറയാൻ അദ്ദേഹം നിന്നില്ല.

സിനിമാ രംഗത്തിന് പുറമേ നാടക കലാകാരന്മാരുടെ ക്ഷേമത്തിയാനുള്ള സംഘടനയെ രൂപീകരിക്കാൻ മുന്നിൽ നിന്നതും അദ്ദേഹമായിരുന്നു. താരസംഘടനയായ അമ്മയുടെ സംഘാടനകാര്യത്തിലും മാളാ അരവിന്ദൻ മുന്നിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP