Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഒരു പക്ഷേ ഞാൻ മരിച്ചു പോയാൽ പ്രിയമുണ്ടായിരുന്നതൊന്നും എന്നെ ഓർമ്മിപ്പിക്കാൻ കൊണ്ടുവരരുത്; എന്റെ വീടിനെക്കുറിച്ചോ കാടിനെക്കുറിച്ചോ പുഴയെക്കുറിച്ചോ പറയരുത്..; അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരി കൃഷ്ണ സാജന് ആശാലതയുടെ ഈ കവിത സമർപ്പിച്ച ശാരദക്കുട്ടിയുടെ ബാഷ്പാഞജ്‌ലി

ഒരു പക്ഷേ ഞാൻ മരിച്ചു പോയാൽ പ്രിയമുണ്ടായിരുന്നതൊന്നും എന്നെ ഓർമ്മിപ്പിക്കാൻ കൊണ്ടുവരരുത്; എന്റെ വീടിനെക്കുറിച്ചോ കാടിനെക്കുറിച്ചോ പുഴയെക്കുറിച്ചോ പറയരുത്..; അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരി കൃഷ്ണ സാജന് ആശാലതയുടെ ഈ കവിത സമർപ്പിച്ച ശാരദക്കുട്ടിയുടെ ബാഷ്പാഞജ്‌ലി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി സൗഹൃദം സജീവമാക്കിയിരുന്ന കൃഷ്ണ സാജന് ആദരാജ്ഞ്ജലി അർപ്പിച്ച് ശാരദക്കുട്ടി. ആശാലത എഴുതിയ കവിത സമർപ്പിച്ചാണ് ശാരദക്കുട്ടി ആദരാജ്ഞലി അർപ്പിച്ചത്. ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിലാണ് ശാരദക്കുട്ടി കൃഷ്ണ സാജന് ആദരാജ്ഞലി അർപ്പിക്കുന്നത്. ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ച കവിത ഇങ്ങനെ:

ഒരുപക്ഷേ

Stories you may Like

ഒരുപക്ഷേ ഞാൻ മരിച്ചു പോയാൽ
പ്രിയമുണ്ടായിരുന്നതൊന്നും
എന്നെ ഓർമ്മിപ്പിക്കാൻ കൊണ്ടുവരരുത്

എന്റെ വീടിനെക്കുറിച്ചോ
കാടിനെക്കുറിച്ചോ
പുഴയെക്കുറിച്ചോ പറയരുത്

എന്റെ വീട്ടുകാർ
എന്റെ കൂട്ടുകാർ
കാണാൻ വരരുത്
- നിങ്ങളെയോർത്ത് ഞാൻ കരഞ്ഞുകൊണ്ടിരിക്കും

നഷ്ടപ്രണയം
മണ്ണിലാഴ്‌ത്തിക്കുഴിച്ചിട്ട്
ഒരു പവിഴമല്ലിച്ചെടി നടണം
അതിൽ പൂവിരിയുമ്പോൾ
എന്നെ കാണിക്കരുത്
അല്ലെങ്കിലതിനെച്ചൊല്ലി ഞാൻ വിലപിച്ചോണ്ടേയിരിക്കും.

കൂട്ടുകാരീ
എന്റെ വാക്കുകൾ പെറുക്കിയെടുത്ത്
കടലിലൊഴുക്കിക്കളയണം
- ഏറ്റത്തിൽ അവ തിരിച്ചു കരയണയാതിരിക്കാൻ
ഏർപ്പാടാക്കണം.

ഇത്രയേയുള്ളു ചങ്ങാതിച്ചീ പറയാൻ

മതി, ഇത്രയേ ഉള്ളു
ചുണ്ടുകൾകൊണ്ട്
മുദ്ര വക്കാം
നമുക്കിനി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP