Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ പക്ഷാഘാതത്താൽ മരിച്ച ജോബിൻസ് ജോസഫിന്റെ കരളും വൃക്കയും ദോഹ സ്വദേശികൾക്ക് ദാനം നൽകി ജോസഫും സിസിലിയും; മരന്റെ വിയോഗത്തിലും മനസുപതറാതെ അവയവദാനത്തിന് സമ്മതം അറിയിച്ച് മാതാപിതാക്കൾ; മലയാളികളുടെ കാരുണ്യത്തിന് കൂപ്പുകൈയുമായി പ്രവാസി സമൂഹവും

ഖത്തറിൽ പക്ഷാഘാതത്താൽ മരിച്ച ജോബിൻസ് ജോസഫിന്റെ കരളും വൃക്കയും ദോഹ സ്വദേശികൾക്ക് ദാനം നൽകി ജോസഫും സിസിലിയും; മരന്റെ വിയോഗത്തിലും മനസുപതറാതെ അവയവദാനത്തിന് സമ്മതം അറിയിച്ച് മാതാപിതാക്കൾ; മലയാളികളുടെ കാരുണ്യത്തിന് കൂപ്പുകൈയുമായി പ്രവാസി സമൂഹവും

രഞ്ജിത്ത് ബാബു

കണ്ണൂർ: വേർപാടിന്റെ തീരാവേദനയിൽ മനസ്സ് പതറാതെ ഇരുപത്തെട്ടുകാരനായ മകന്റെ അവയവ ദാനത്തിന് സമ്മതം നൽകി മാതാപിതാക്കളുടെ കാരുണ്യം. അയ്യംകുന്ന് പഞ്ചായത്തിലെ ഉരുപ്പുകുറ്റിയിലെ ജോബിൻസ് ജോസഫിന്റെ ആന്തരീക അവയവങ്ങളാണ് മരണ ശേഷം ദോഹയിലുള്ളവർക്ക് നൽകാൻ മാതാപിതാക്കളായ കളത്തിൽ ജോസഫും സിസിലിയും അനുമതി നൽകി മാതൃകയായത്.

കുടുംബത്തിന് താങ്ങാവാൻ കടൽ കടന്ന് ഖത്തറിലെത്തി ജോലി ചെയ്തു വരവേയാണ് ഉരുപ്പുംകുറ്റിയിലെ ജോബിൻ ജോസഫിന് പക്ഷാഘാതം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് മാസം ചികിത്സ നടത്തിയിട്ടും രോഗം മൂർച്ഛിക്കുകയാണ് ഉണ്ടായത്. ദോഹയിലെ ഹമദ് ആശുപത്രിയിലെ ചികിത്സക്കിടയിൽ മൂന്നാഴ്ച മുമ്പ് ബോധം തിരിച്ച് കിട്ടിയെങ്കിലും രോഗം മൂർച്ഛിച്ച് മസ്തിഷ്‌ക്കാഘാതം സംഭവിക്കുകയായിരുന്നു.

ജീവൻ തിരിച്ച് കിട്ടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ആശുപത്രി അധികൃതർ ഹമ്ദ് മെഡിക്കൽ കോർപ്പറേഷന്റെ അവയവദാന ക്യാമ്പയിന്റെ ഭാഗമായി അവയവ ദാനത്തിനുള്ള ശ്രമം നടത്തുകയായിരുന്നു. അതനുസരിച്ച് ജോബിൻസ് ജോസഫിന്റെ അച്ഛനമ്മമാരായ ജോസഫിനോടും സിസിലിയോടും മകന്റെ അവയവ ദാനത്തിന് സമ്മതമാണോ എന്ന് ആശുപത്രി അധികൃതർ അപേക്ഷിച്ചു. മകന്റെ ദാരുണാദ്യത്തിലും ആർക്കെങ്കിലും ജീവൻ നൽകാൻ അവയവങ്ങൾ ഉപകാരപ്പെടട്ടേ എന്നായിരുന്നു ആ മാതാപിതാക്കളുടെ ചിന്ത. അതോടെ നാട്ടിൽ നിന്നുള്ള ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തീകരിക്കപ്പെട്ടു. കഴിഞ്ഞ ബുധനാഴ്‌ച്ചയോടെ ജോബിൻസിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

വൃക്കകളും കരളും എടുത്തതായി ആശുപത്രി അധികൃതർ ഔദ്യോദികമായി തന്നെ അറിയിച്ചു. ഖത്തറിലെത്തി ഒരു വർഷം തികയും മുമ്പ് തന്നെ ജോബിൻസിന് രോഗബാധയുണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദോഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായി ജോലിക്കെത്തിയത്. നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം പ്രിയംങ്കരനായിരുന്നു ജോബിൻസ്. അതുകൊണ്ടു തന്നെ ഉരുപ്പുംകുറ്റി ഗ്രാമം ദുഃഖത്തിൽ വിറങ്ങലിച്ചിരിക്കയാണ്.

ജോബിൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ജനങ്ങളെത്തുകയാണ്. കുടുംബത്തെ കരകയറ്റാനുള്ള ജോബിൻസിന്റെ ശ്രമത്തിനാണ് ഇതോടെ ഭംഗമായത്. റോബിൻ ഏക സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP