Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

താൻ രുചിച്ച തേനിലെ മായം തിരിച്ചറിഞ്ഞപ്പോൾ തൊട്ട് വേറിട്ട ചിന്തകൾ തുടങ്ങി; മായം കലരാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ദൃഢനിശ്ചയം; 'നേച്ചർ ലോക്കി'ന്റെ കലർപ്പില്ലാത്ത കപ്പയും ചക്കയും കൊണ്ടാട്ടവും ചെമ്പരത്തി താളിയുമെല്ലാം ആമസോൺ വഴി ലോകമറിഞ്ഞു; പതിനെട്ടാം വയസിൽ യുവസംരംഭകനായി പേരെടുത്ത് ഉയരങ്ങളിലേക്ക് കുതിക്കവേ മരണം ടാങ്കർ ലോറിയുടെ രൂപത്തിൽ; എബി ജോസിന് അന്ത്യാഞ്ജലി അർപ്പിച്ച് തൃപ്പുണിത്തുറക്കാർ

താൻ രുചിച്ച തേനിലെ മായം തിരിച്ചറിഞ്ഞപ്പോൾ തൊട്ട് വേറിട്ട ചിന്തകൾ തുടങ്ങി; മായം കലരാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ദൃഢനിശ്ചയം; 'നേച്ചർ ലോക്കി'ന്റെ കലർപ്പില്ലാത്ത കപ്പയും ചക്കയും കൊണ്ടാട്ടവും ചെമ്പരത്തി താളിയുമെല്ലാം ആമസോൺ വഴി ലോകമറിഞ്ഞു; പതിനെട്ടാം വയസിൽ യുവസംരംഭകനായി പേരെടുത്ത് ഉയരങ്ങളിലേക്ക് കുതിക്കവേ മരണം ടാങ്കർ ലോറിയുടെ രൂപത്തിൽ; എബി ജോസിന് അന്ത്യാഞ്ജലി അർപ്പിച്ച് തൃപ്പുണിത്തുറക്കാർ

എം മനോജ് കുമാർ

കൊച്ചി: യുവസംരംഭകന്റെ മരണത്തിൽ വിറങ്ങലിച്ചു കൊച്ചി നഗരം. രാജഗിരി കോളേജിലെ ബി-ടെക് അവസാന വർഷ വിദ്യാർത്ഥിയും നേച്ച്വർ ലോക്കിലൂടെ യുവസംരംഭകനുമായി മാറിയ എബി ജോസിന്റെ അപകട മരണമാണ് കൊച്ചിയിലെ ബിസിനസ് വൃത്തങ്ങളെ നടുക്കിയത്. ഇന്നലെ വൈകീട്ട് രാജഗിരി കോളേജിൽ നിന്ന് മടങ്ങവെ ബിപിസിഎല്ലിന്റെ മുന്നിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചാണ് എബിൻ ജോസ് മരണത്തിനു കീഴടങ്ങിയത്. സന്തത സഹചാരിയായ ബുള്ളറ്റിൽ കോളേജിൽ നിന്ന് മടങ്ങവെയാണ് മരണം നടന്നത്. നേച്ചർ ലോക്കിലൂടെ യുവ സംരംഭകനായി മാറി ശ്രദ്ധ പിടിച്ചു പറ്റവേയാണ് മരണം ടാങ്കർ ലോറിയുടെ രൂപത്തിൽ എബിൻ ജോസിനെ തട്ടിയെടുക്കുന്നത്. പതിനെട്ടാം വയസിലാണ് എബിൻ നേച്ചർ ലോക്കിന് തുടക്കമിടുന്നത്. 22 വയസുള്ളപ്പോൾ തന്നെ എബിൻ തന്റെ ലോകത്ത് നിന്നും വിടപറയുകയും ചെയ്തിരിക്കുന്നു. ഇന്നു വൈകീട്ട് നാല് മണിക്ക് തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലാണ് എബിന്റെ അന്ത്യചടങ്ങുകൾ നടക്കുന്നത്. ഹിന്ദുസ്ഥാൻ ഓർഗാനിക്‌സിൽ സീനിയർ അക്കൗണ്ടന്റായ ജോസ് ജോസഫിന്റെയും ജേയ്‌സിയുടെയും മകനാണ് എബിൻ ജോസ്.

നാച്വർ ലോക്കിന്റെ എൺപതുലക്ഷത്തോളം രൂപയുള്ള പ്രതിവർഷ വിറ്റുവരവ് കോടികളിലേക്ക് പ്രയാണം നടത്തവേയാണ് എബിൻ വിടവാങ്ങുന്നത് എന്നതും ദുഃഖകരമാകുന്നു. താൻ കഴിച്ച ഭക്ഷണത്തിലെ മായം തിരിച്ചറിഞ്ഞാണ് യുവ സംരംഭകൻ എന്ന നിലയിൽ എബിൻ ജോസ് പ്രയാണമാരംഭിക്കുന്നത്. വലിയ വിറ്റുവരവുള്ള സംരംഭമായി മാറികൊണ്ടിരിക്കെയാണ് നാച്വർ ലോക്കിനെ അനാഥമാക്കി എബിൻ കടന്നു പോകുന്നത്. തേനിൽ കലർന്ന മായം കണ്ടപ്പോഴാണ് എബിൻ വഴിമാറി സഞ്ചരിക്കാൻ തുടങ്ങുന്നത്.

നല്ല ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന ദൃഡനിശ്ചയമാണ് നല്ല വ്യവസായ സംരംഭകനായി മാറാൻ എബിനെ സഹായിച്ചതും. ചക്കയും ചക്കക്കുരുവും അതിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങളും ഒപ്പം കപ്പ ഉണ്ടാക്കിയത് തുടങ്ങിയ നാടൻ ഉത്പ്പന്നങ്ങളിലാണ് എബിൻ തന്റെ സാധ്യതകൾ കണ്ടെത്തിയത്. മായം ചേർക്കാത്ത പ്രകൃതി ദത്തമായവ ഉൽപ്പന്നങ്ങൾ ആക്കി ഇറക്കിയപ്പോൾ വൻ ജനപ്രിയത എബിന് കൈവശം വരുകയും ചെയ്തിരുന്നു.

ലോകത്ത് എവിടെ നിന്നും ഒരു മൗസ് ക്ലിക്ക് വഴി നേച്ചർലോക് ഉത്പ്പന്നങ്ങൾ തിരഞ്ഞെടുക്കാം. ആമസോണിൽ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നേച്ചർ ലോക്കിന് അഭിവൃദ്ധി വന്നത്. ഇത് എബിന് ആവേശമാവുകയും ചെയ്തു. നേച്ചർ ലോക്കിന്റെ കപ്പയും ചക്കയും കൊണ്ടാട്ടവും ചെമ്പരത്തി താളിയുമെല്ലാം ആമസോൺ വഴി ലോകമറിഞ്ഞു. പിതാവും പിതാവിന്റെ സഹോദരനുമായിരുന്നു തനിക്ക് ഉണർവ് പകർന്നു നിറഞ്ഞു നിന്നത് എബിൻ അക്കാലയളവിൽ ഓർക്കുകയും അഭിമുഖങ്ങളിൽ പറയുകയും ചെയ്യുന്നു. അപ്പോൾ നേച്ചർ ലോക്കിന്റെ അഭിവൃദ്ധിയുടെയും ഉയർച്ചയുടെയും കാലമായിരുന്നു.

പാലാക്കാരൻ ആയതുകൊണ്ട് പാലായിലെ ഉൽപ്പന്നങ്ങളും ഒപ്പം നേച്ചർ ലോക്ക് വഴി പ്രശസ്തമായി. എഞ്ചിനീയറിങ് വിദ്യാർത്ഥിയായതിനാൽ സഹപാഠികൾ അടക്കമുള്ള 18 പേർക്കാണ് എബിൻ നേച്ചർ ലോക്കിൽ ജോലി നലകിയിരുന്നത്. ഇപ്പോൾ തന്റെ ബിസിനസ് സാമ്രാജ്യം വളർന്നുകൊണ്ടിരിക്കെ അനാഥമാക്കിയാണ് എബിൻ ഇപ്പോൾ കടന്നുപോകുന്നതും. മാതാപിതാക്കൾക്കും എബിനെ അറിയുന്നവർക്കും എബിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയവർക്കുമെല്ലാം എബിന്റെ വേർപാട് വലിയ നഷ്ടമായി മാറുകയാണ്. മറുനാടൻ ബന്ധപ്പെട്ട എബിന്റെ കുടുംബങ്ങളും ഇതേ ചിത്രം തന്നെയാണ് നൽകുന്നതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP