Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകൾ ബാക്കി വെച്ച് ഹെലിൻ ബോലെക് യാത്രയായി; തുർക്കിയിൽ ഭരണകൂട വിലക്കിനെതിരെ നിരാഹാരമിരുന്ന ഹെലിൻ വിടപറഞ്ഞത് 288-ാം ദിവസം: 28കാരിയായ ഹെലിന് കണ്ണീർ പൂക്കളുമായി ലോകം

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകൾ ബാക്കി വെച്ച് ഹെലിൻ ബോലെക് യാത്രയായി; തുർക്കിയിൽ ഭരണകൂട വിലക്കിനെതിരെ നിരാഹാരമിരുന്ന ഹെലിൻ വിടപറഞ്ഞത് 288-ാം ദിവസം: 28കാരിയായ ഹെലിന് കണ്ണീർ പൂക്കളുമായി ലോകം

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: തുർക്കിയിലെ ഭരണകൂട അനീതിക്കെതിരെ പ്രതിഷേധ സ്വരമായി മാറിയ നാടോടി ഗായിക ഹെലിൻ ബോലെക് (28) നിരാഹാര സമരത്തിനിടെ മരിച്ചു. 288 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ഹെലിന്റെ അന്ത്യം. ഹെലിൻ അംഗമായ ഗ്രൂപ്പ് യോറം എന്ന ബാൻഡിന് സർക്കാർ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളിൽ സമരത്തിലായിരുന്നു ഹെലിനും സഹഗായകൻ ഇബ്രാഹിംഗോക്‌ചെകും. ഭരണ കൂട പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കാതെ നിന്ന ഹെലിനെ തേടി ഒടുവിൽ മരണം എത്തുക ആയിരുന്നു.

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ൽ രംഗത്തു വന്ന ബാൻഡാണിത്. നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിൾസ് പാർട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സർക്കാർ ബാൻഡ് നിരോധിച്ച് ഗായകരെ ജയിലിൽ അടച്ചത്. ഹെലിനും മറ്റും നവംബറിൽ ജയിൽ മോചിതയായെങ്കിലും തെരുവിൽ പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു. ഒടുവിൽ ഇസ്താംബുളിലെ വസതിയിൽ വെച്ച് മരണത്തിന് കീഴടങ്ങുക ആിരുന്നു. ഭരണകൂട അനീതിക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധഗാനങ്ങളിലൂടെ പ്രതികരിച്ചിരുന്ന നാടോടി ഗാന സംഘമായിരുന്നു് യോറം. ഇതേ തുടർന്നാണ് ഭരണകൂടം 2016 മുതൽ ഇത് നിരോധിച്ചത്.

നിയമവിരുദ്ധസംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യോറം ബാൻഡിന് വിലക്കേർപ്പെടുത്തിയത്. സംഘത്തിലെ ഗായകരായ ഹെലിൻ ബോലെക്കും സഹ ബാൻഡ് അംഗമായ ഇബ്രാഹിം ഗോക്സെക്കുമടക്കമുള്ള ആളുകളെ ജയിലിടടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ജയിലിൽ ഇവർ നിരാഹാര സമരം തുടങ്ങിയതോടെ സമ്മർദ്ദത്തിലായ അധികൃതർ ഇവരെ മോചിപ്പിച്ചെങ്കിലും ബാൻഡിന്റെ വിലക്ക് നീക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഹെലിൻ ബോലെകും ഇബ്രാഹിം ഗോക്സെക്കും.

നാടോടിഗാന പരിപാടികൾ അവതരിപ്പിക്കാൻ ഗ്രൂപ്പ് യോറമിനെ അനുവദിക്കണമെന്നും ജയിലിൽ കിടക്കുന്ന സഹ ബാൻഡ് അംഗങ്ങളെ മോചിപ്പിക്കണമെന്നും ഗ്രൂപ്പിനെതിരായ കേസുകൾ പിൻവലിക്കണമെന്നും ജയിൽ മോചിതരായ ഹെലിൻ ബോലക്കും ഇബ്രാഹിം ഗോക്സെക്കും ആവശ്യമുന്നയിച്ചിരുന്നു. ഇബ്രാഹിം ഗോക് സെക്കിന്റെ ഭാര്യ ഉൾപ്പെടെ രണ്ട് യോറം ബാൻഡ് അംഗങ്ങൾ ജയിലിൽ കഴിയുകയാണ്.

കഴിഞ്ഞ മാർച്ച് 11 ന് ബൊലെക്കിനെയും ഇബ്രാഹിം ഗോക്സെക്കിനെയും ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവർ ചികിത്സ നിഷേധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാർജ് വാങ്ങുകയായിരുന്നു എന്ന് അങ്കാറ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഐഎച്ച്ഡി അറിയിച്ചു. മനുഷ്യാവകാശ സംഘടനകൾ തുർക്കി ഭരണകൂടവുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാൻ സാധിച്ചിരുന്നില്ല. ഭരണകൂട നടപടിക്കെതിരെയുള്ള നിരാഹാര സമരം തുർന്നുപോരവെയാണ് യോറം ബാൻഡ് അംഗമായ ഹെലിൻ ബോലെക് മരണമടയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP