Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

101-ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞത് ഇന്ത്യയുടെ നൃത്തച്ചുവടുകൾ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നർത്തകി; ഭർത്താവ് ഉദയ് ശങ്കറിന് കീഴിൽ നൃത്തം പഠിക്കാനെത്തിയത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാൽ; 92 വയസു വരെ നൃത്ത വേദിയിൽ സജീവമായിരുന്ന അമല ശങ്കർ വിട പറയുമ്പോൾ കലാരംഗത്തിന് തീരാനഷ്ടം

101-ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞത് ഇന്ത്യയുടെ നൃത്തച്ചുവടുകൾ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നർത്തകി; ഭർത്താവ് ഉദയ് ശങ്കറിന് കീഴിൽ നൃത്തം പഠിക്കാനെത്തിയത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാൽ; 92 വയസു വരെ നൃത്ത വേദിയിൽ സജീവമായിരുന്ന അമല ശങ്കർ വിട പറയുമ്പോൾ കലാരംഗത്തിന് തീരാനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഇന്ത്യയുടെ നൃത്തച്ചുവടുകൾ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നർത്തകി അമലാ ശങ്കർ 101ാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞപ്പോൾ നഷ്ടമായത് നൃത്തവേദികളെ കോരിത്തരിപ്പിച്ച അതുല്യ പ്രതിഭയെ. ലോകത്തിന്റെ പല സ്റ്റേജുകളിലും നടന വിസ്മയമായി മാറിയ അമലാ ശങ്കർ ഇന്നലെയാണ് അന്തരിച്ചത്. കൊൽക്കത്തിലായിരുന്നു അന്ത്യം. നർത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭർത്താവ്. നൃത്തത്തിൽ അമലയുടെ ഗുരുവായിരുന്ന ആനന്ദ് ശങ്കറിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ആനന്ദ ശങ്കർ മകനാണ്. ബംഗാളി നടി മമത ശങ്കർ മകളാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാൽ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴിൽ നൃത്തം പഠിപ്പിക്കാനയച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അമല ഉദയ് ദമ്പതികളുടെ നൃത്തം പിന്നീടു രാജ്യാന്തര പ്രശസ്തി നേടി. അമല ശങ്കറിന്റെ ഭർത്താവ് ഉദയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അമലയും ഉദയ് ശങ്കറും ചേർന്നഭിനയിച്ചിരുന്നു. 1948ലാണ് കൽപന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്.

ഉദയ് ശങ്കർ 1977ൽ ലോകത്തോടു വിടപറഞ്ഞെങ്കിലും 92 വയസു വരെ അമല നൃത്തവേദിയിൽ സജീവമായിരുന്നു. അമല ബ്രഷ് ഉപയോഗിക്കാതെ വിരലുകൾകൊണ്ടു ചെയ്ത പെയിന്റിങ്ങുകളും ഏറെ ശ്രദ്ധേയമായി. മകൻ ആനന്ദ് ശങ്കർ സംവിധാനം ചെയ്ത 'മിസിങ് യു' ആണ് അമലയുടെ അവസാന സ്റ്റേജ് പരിപാടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP