Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിനായി കളം നിറഞ്ഞത് 11 ചാംപ്യൻഷിപ്പുകളിൽ; 1985ലെ ഡൽഹി ദേശീയ ഗെംയിസിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗം; 93ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ജേതാക്കളായപ്പോൾ മികച്ച താരം: കേരളാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡിന്റെ നിര്യാണത്തിൽ അനുശോചിച്ച് കായിക ലോകം

കേരളത്തിനായി കളം നിറഞ്ഞത് 11 ചാംപ്യൻഷിപ്പുകളിൽ; 1985ലെ ഡൽഹി ദേശീയ ഗെംയിസിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗം; 93ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ജേതാക്കളായപ്പോൾ മികച്ച താരം: കേരളാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡിന്റെ നിര്യാണത്തിൽ അനുശോചിച്ച് കായിക ലോകം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കേരള വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ഡാനിക്കുട്ടി ഡേവിഡ് (60) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. രണ്ടാഴ്ചയായി ഇവിടെ ചികിത്സയിൽ ആയിരുന്നു. മല്ലശേരി നെടിയവിളയിൽ കുമ്പഴക്കടവിൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ 7.30 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തിക്കും. 8 മുതൽ 10വരെ കൊന്നപ്പാറയിലുള്ള മോടിയിൽ നെടിയവിളയിൽ വീട്ടിൽ വയ്ക്കും. ശുശ്രൂഷകളും ഇവിടെ നടക്കും. തുടർന്ന് 10.30 മുതൽ 12.30 വരെ പൂങ്കാവ് മല്ലശേരി വൈഎംസിഎ ഹാളിൽ പൊതുദർശനം. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നിനു പൂങ്കാവ് മല്ലശേരി ബെത്‌ലഹെം മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഇന്ത്യൻ വോളിബോളിന്റെ സുവർണകാലത്ത് അറ്റാക്കർ എന്ന നിലയിൽ തിളങ്ങിയ അദ്ദേഹം കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായിരുന്നു. 1993ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ജേതാക്കളായപ്പോൾ ടൂർണമെന്റിലെ മികച്ച താരമായിരുന്ന ഡാനിക്കുട്ടി ഡേവിഡ് ടൈറ്റാനിയത്തിൽ നിന്ന് ഇക്കഴിഞ്ഞ മെയ്‌ 30നാണു വിരമിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ്, റാന്നി സെന്റ് തോമസ് കോളജ് ടീമുകളിലൂടെയാണ് ഡാനിക്കുട്ടിയുടെ വോളിബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്നു കേരള സർവകലാശാല ക്യാപ്റ്റനായി.

1981 മുതൽ 1993 വരെ കേരളത്തിനായി 11 ചാംപ്യൻഷിപ്പുകളിൽ കളം നിറഞ്ഞു കളിച്ചു. 81-82 ലെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ് നേടിയ കേരള സർവകലാശാലാ ടീമിനെ നയിച്ചത് ഡാനിക്കുട്ടിയായിരുന്നു. തുടർന്ന് ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി ജഴ്‌സിയണിഞ്ഞു. 1993ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് ജേതാക്കളായപ്പോൾ ടൂർണമെന്റിലെ മികച്ച താരം അദ്ദേഹമായിരുന്നു. 1985 ലെ ഡൽഹി ദേശീയ ഗെംയിസിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ടീമിലും അംഗമായിരുന്നു.

ഡാനിക്കുട്ടിയുടെ സഹോദരൻ എൻ.ഡി. വർഗീസ് ഇക്കഴിഞ്ഞ 6ന് അന്തരിച്ചിരുന്നു. കോന്നി കൊന്നപ്പാറ മോടിയിൽ വീട്ടിൽ ആനിയമ്മ (മോനി) യാണു ഡാനിക്കുട്ടിയുടെ ഭാര്യ. മക്കൾ: ഡെന്നീസ് ഡാനി, ആനീസ് ഡാനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP