Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചാരകനായി ഫ്രഞ്ച് തെരുവുകളിൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം പിന്നീട് നടന്നു കയറിയത് ഫ്രാൻസിന്റെ അധികാര ഇടനാഴികളെല്ലാം; ഏറ്റവുമൊടുവിൽ വലതുപക്ഷത്തിന്റെ ശക്തനായ പ്രചാരകനായപ്പോഴും ജനത ഒപ്പം നിന്നത് തങ്ങളുടെ 'ബുൾഡോസറി'നോടുള്ള സ്‌നേഹം കൊണ്ട്; മുൻ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് വിട പറഞ്ഞതോടെ ശൂന്യമാകുന്നത് യൂറോപ്പിലെ രാഷ്ട്രീയ അതികായന്റെ കസേര

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചാരകനായി ഫ്രഞ്ച് തെരുവുകളിൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം പിന്നീട് നടന്നു കയറിയത് ഫ്രാൻസിന്റെ അധികാര ഇടനാഴികളെല്ലാം; ഏറ്റവുമൊടുവിൽ വലതുപക്ഷത്തിന്റെ ശക്തനായ പ്രചാരകനായപ്പോഴും ജനത ഒപ്പം നിന്നത് തങ്ങളുടെ 'ബുൾഡോസറി'നോടുള്ള സ്‌നേഹം കൊണ്ട്; മുൻ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് വിട പറഞ്ഞതോടെ ശൂന്യമാകുന്നത് യൂറോപ്പിലെ രാഷ്ട്രീയ അതികായന്റെ കസേര

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാക് അന്തരിച്ചതോടെ അവസാനമായത് യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയജീവിതത്തിന്. ദീർഘകാരം യൂറേപ്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാക്കളിൽ ഒരാളാണ് 86കാരനായ ജാക്  ഷിറാക്. 18 വർഷം പാരീസ് നഗരത്തിന്റെ മേയർ, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ ദീർഘകാലം ഫ്രഞ്ച് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഷിറാക്.

സൈനിക സേവനത്തോടെയാണ് ഷിറാക് ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ ഇറങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചാരകനായി ഫ്രഞ്ച് തെരുവുകളിൽ ലഘുലേഖകളുമായി നടന്ന ഷിറാക് പിന്നീട് ഫ്രഞ്ച് രാഷ്ട്രീയത്തിലെ ഏതാണ്ട് എല്ലാ അധികാര ഇടനാഴികളും നടന്നു കയറി. 1960 കളിൽ, അന്നത്തെ പ്രധാനമന്ത്രി ഷോർഷ് പോംപിദുവിന്റെ ഉപദേശകനായാണു പ്രധാനവേഷം അണിഞ്ഞു തുടങ്ങുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ലഘുലേഖകളുമായി നടന്ന യുവ ഷിറാക്കിൽ നിന്നു തുടങ്ങി ഏറ്റവുമൊടുവിൽ വലതുപക്ഷം ചേർന്ന് കരണംമറിച്ചിലുകളുടെ രാഷ്ട്രീയജീവിതമായിരുന്നെങ്കിലും ഫ്രഞ്ചുകാർക്ക് അദ്ദേഹത്തോട് ഇഷ്ടമായിരുന്നു.

ഘനഗംഭീര ശബ്ദത്തിൽ 'എന്റെ പ്രിയപ്പെട്ട നാട്ടുകാരെ' എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന ഉശിരൻ പ്രസംഗങ്ങൾ എന്നും ജനങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ എല്ലാ അടവുകളും പയറ്റിത്തെളിഞ്ഞതിന്റെ ആത്മവിശ്വാസം. ശക്തിയായി കൈപിടിച്ചു കുലുക്കിയുള്ള ഹാർദവും ദീർഘവുമായ ഹസ്തദാനങ്ങൾ. 5 നേരം കഴിക്കാനുള്ളത് ഒറ്റ ഉച്ചയൂണിൽ ഒതുക്കിയിരുന്ന ഭക്ഷണപ്രിയൻ... ഫ്രഞ്ചുകാർ 'ബുൾഡോസർ' എന്നു വിളിപ്പേരു നൽകി ആഘോഷിച്ച മുൻ പ്രസിഡന്റ് ജാക് ഷിറാക് വിടപറയുന്നതോടെ ശൂന്യമാകുന്നത് ജനപ്രിയനായ രാഷ്ട്രീയ അതികായന്റെ കസേര കൂടിയാണ്.

1995 മുതൽ 2007 വരെ ഫ്രഞ്ച് പ്രസിഡന്റായും 1974 മുതൽ 1976 വരെയും 1986 മുതൽ 1988 വരെയും ഫ്രഞ്ച് പ്രധാനമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. 2003- ഇറാഖ് യുദ്ധക്കാലത്ത് അമേരിക്കൻ നിലപാടുകളോട് വിയോജിച്ച് ശ്രദ്ധേയനായി. 1999-ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തെ ഷിറാക് പിന്തുണച്ചിരുന്നു.പാരിസ് മേയറായിരുന്ന കാലത്തെ അഴിമതിക്കേസിൽ 2011-ൽ ഇദ്ദേഹത്തിന് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. അഡോൾഫ് ഹിറ്റ്ലറുടെ കീഴിൽ നാത്സികൾ യഹൂദവംശഹത്യ നടത്തിയ കാലത്ത് ഫ്രഞ്ച് ഭരണകൂടം ഒത്താശ ചെയ്തുവെന്നു സമ്മതിച്ചു ക്ഷമാപണം നടത്തിയത് അസാധാരണ നടപടിയായി വാഴ്‌ത്തപ്പെട്ടു.

നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്ന് മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏറെനാളായി പക്ഷാഘാതത്തെയും തുടർന്നുണ്ടായ സ്മൃതി നാശത്തെയും തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ ബെർനദെത് ഷോദ്രോ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP