Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കഞ്ചാവ് മാഫിയയെ വെട്ടിനിരത്തിയ പെൺപുലി! പാലക്കാടൻ കാട്ടിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ടുകള്ളന്മാരുടേയും പേടിസ്വപ്‌നം; കൃത്യനിർവ്വഹണത്തിനിടെയുണ്ടായ വാഹനാപകടം തകർത്തത് ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ സ്വപ്‌നങ്ങൾ; പാലക്കാട്ടെ യുവ ഫോറസ്റ്റ് ഓഫീസർ ഷാർമിള ജയറാം വിടവാങ്ങുന്നത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയെ; ഷാർമിള വിടവാങ്ങുമ്പോൾ തീരാനഷ്ടം വനംവകുപ്പിനും കാടിന്റെ മക്കൾക്കും

കഞ്ചാവ് മാഫിയയെ വെട്ടിനിരത്തിയ പെൺപുലി! പാലക്കാടൻ കാട്ടിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ടുകള്ളന്മാരുടേയും പേടിസ്വപ്‌നം;  കൃത്യനിർവ്വഹണത്തിനിടെയുണ്ടായ വാഹനാപകടം തകർത്തത് ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ സ്വപ്‌നങ്ങൾ; പാലക്കാട്ടെ യുവ ഫോറസ്റ്റ് ഓഫീസർ ഷാർമിള ജയറാം വിടവാങ്ങുന്നത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയെ;  ഷാർമിള വിടവാങ്ങുമ്പോൾ തീരാനഷ്ടം വനംവകുപ്പിനും കാടിന്റെ മക്കൾക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കാടൻ വനങ്ങളിലെ കഞ്ചാവ് മാഫിയയെ വെട്ടിനിരത്തിയ പെൺപുലി! എന്നും പാലക്കാടൻ കാടുകളിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ട് കള്ളന്മാരുടേയും പേടിസ്വപ്‌നം ഷാർമിള ജയറാം. വനാന്തരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് കൃഷി നടത്തിയിരുന്ന 

കാട്ടുകള്ളന്മാരെ കയ്യോടെ പിടികൂടിയ ധീരയായ ഫോറസ്റ്റ് ഓഫീസർ എന്ന പേരിലാണ് ഷാർമിള ജയറാം ശ്രദ്ധനേടുന്നത്..തീർത്തും അപ്രതീക്ഷിതമായിട്ടാണ് ഒരു വാഹനാപകടത്തിനിടിയിൽ ഷാർമിള അപകടത്തിൽപ്പെട്ട് പിന്നീട് മരണം വരിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെയുണ്ടായ വാഹനാപകടത്തെ തുടർന്ന് ഷർമിള യാത്രയാകുമ്പോൾ നഷ്ടം സർക്കാരിനും വനംവകുപ്പിനും മാത്രമല്ല പാലക്കാടിന്റെ വനയോരമേഖയിലെ പാവപ്പെട്ട ജനങ്ങൾക്കും കൂടിയാണ്.

Stories you may Like

കാടിന് മാത്രമല്ല കാടിന്റെ മക്കൾക്കും കാവലായിരുന്നു ഷർമിള എന്ന യുവ ഉദ്യോഗസ്ഥ. കാടിന്റെ പ്രശ്‌നത്തിന് എപ്പോഴും ഒപ്പം നിന്നവൾ. കാട്ടു കള്ളന്മാരെ കണ്ടം വഴി ഓടിച്ച് കയ്യടി നേടിയ പെൺകരുത്ത്.ഡിസംബർ 24-ന് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. വാഹനം പുഴയിലേക്ക് മറിഞ്ഞു.ഭവാനിപ്പുഴയിലേക്ക് മറിഞ്ഞ വാഹനത്തിൽ നിന്ന് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷർമിളയെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോൾ ഇരുവരും അബോധാവസ്ഥയിലായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ വിടപറഞ്ഞപ്പോഴും ഷർമിള മരണത്തോട് പോരാടിക്കൊണ്ടിരുന്നു. ആ പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പാലക്കാട് യാക്കര സ്വദേശിയാണ് ഷർമിള (32) ഭർത്താവ് വിനോദ്, റിയാൻഷ് (4) ഏകമകനാണ്.

2017ലാണ് ഷർമിള ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. കാടകങ്ങളിലെ കഞ്ചാവ് കൃഷിയെ പലപ്പോഴും വനപാലകർ ഗൗനിച്ചിരുന്നില്ല. പാലക്കാടൻ വനങ്ങളിലെ മാവോവാദികളുടെ സാന്നിധ്യമാണ് കാടുകയറുന്നതിൽ നിന്ന് വനപാലകരെ പിന്തിരിപ്പിരിപ്പിച്ചത്. പക്ഷേ പാലക്കാട്ടുകാരിയായ ഷർമിളയ്ക്ക് കാട് അപരിചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു വനപാലകർ മടിച്ചുനിന്നപ്പോഴും ഷർമിള കാടുകയറി. കഞ്ചാവ് തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു.ഷർമിള കാടുകയറാൻ തുടങ്ങിയതോടെ കഞ്ചാവ് മാഫിയ കാടിറങ്ങിത്തുടങ്ങി.

ഫോറസ്റ്റ് ഓഫീസറുടെ യൂണിഫോമിനും ജോലിക്കും അപ്പുറത്ത് പാലക്കാടൻ ഊരുകളിലെ വികസനത്തിനും ഷർമിള സമയം കണ്ടെത്തി. അവിടുത്തെ മനുഷ്യരുടെ പ്രശ്നങ്ങൾ കേട്ടു. അവരിലൊരാളായി. അങ്ങനെ ഊരുകളുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതാണ് ആരണ്യകം പദ്ധതി. സമാനമനസ്‌കരുടെ പിന്തുണയോടെയായിരുന്നു പദ്ധതി.

കഴിഞ്ഞ പ്രളയത്തിൽ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോൾ ഭവാനിപ്പുഴ കലിതുള്ളിയപ്പോൾ അവിടെയും ഷർമിള രക്ഷയ്ക്കെത്തി.

വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ച് കൃത്യമായി ഊരുകളിലെ അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാൻ ഷർമിളയാണ് നേതൃത്വം നൽകിയത്. ഷർമിള വിടപറയുമ്പോൾ നഷ്ടം വനംവകുപ്പിനോ, കുടംബത്തിനോ മാത്രമല്ല.. എന്നും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പാലക്കാടൻ ഊരുകൾക്ക് കൂടിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP