Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്‌ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരി

നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്‌ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരി

അനീഷ് കുമാർ

തലശേരി: തിങ്കളാഴ്‌ച്ച പുലർച്ചെ തലശേരി - കോഴിക്കോട് ദേശിയ പാതയിലുണ്ടായ വാഹനാ അപകടത്തിൽ കൊല്ലപ്പെട്ട വൈദികൻ പ്രിയങ്കരനായ അദ്ധ്യാപകനായിരുന്നു. നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ എബ്രഹാമെന്ന മനോജ് സഹപ്രവർത്തകർക്കും ഇതര വൈദികർക്കും പ്രിയങ്കരനായിരുന്നു.

ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന ഫാദർ എബ്രഹാം കൊല്ലപ്പെട്ടത്. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. അബ്രഹാം ( മനോജ് ) ഒറ്റ പ്‌ളാക്കലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വൈദികരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപിച്ചു. ഫാദർ ജോർജ് കരോട്ട് , ഫാദർ ജോൺ മുണ്ടോളി അ, ഫാദർ ജോസഫ് പണ്ടാര പറമ്പിൽ എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് വൈദികർ പാലയിൽ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ വൈദികർ സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പരുക്കേറ്റ വർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലിസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാദർ എബ്രഹാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യുവ വൈദികനായ ഫാദർ എബ്രഹാം കഴിഞ്ഞ കുറെ കാലമായി തലശേരി മൈനർ സെമിനാരിയിൽ ജോലി ചെയ്തു വരികയാണ്. ഫാദർ എബ്രഹാമാണ് കാർ ഓടിച്ചതെന്നാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം. ഫാദർ എബ്രഹാമിന്റെ വിയോഗം തലശേരി ക്ക് കനത്ത ദുഃഖമായി മാറിയിരിക്കുകയാണ്. നിറഞ്ഞ ചിരി ബാക്കിയാക്കി കൊണ്ടാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ഫാദറെ മരണം തട്ടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP