Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ടാറ്റ കൺസൽറ്റൻസിയുടെ സ്ഥാപകനും ആദ്യ സിഇഒയും; ഐബിഎമ്മിനെ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം:അന്തരിച്ച ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് പത്മഭൂഷൺ എഫ്.സി കോലിക്ക് വിട

ടാറ്റ കൺസൽറ്റൻസിയുടെ സ്ഥാപകനും ആദ്യ സിഇഒയും; ഐബിഎമ്മിനെ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം:അന്തരിച്ച ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് പത്മഭൂഷൺ എഫ്.സി കോലിക്ക് വിട

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു:അന്തരിച്ച 'ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന പത്മഭൂഷൺ എഫ്.സി.കോലിക്ക് രാജ്യത്തിന്റെ ആദരാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു അദ്ദേഹത്തിന്.

രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ടാറ്റ കൺസൽറ്റൻസിയുടെ (ടിസിഎസ്) സ്ഥാപകനും ആദ്യ സിഇഒയും ആയിരുന്നു. തിരുവനന്തപുരത്തെ ടെക്‌നോപാർക്കിന്റെ തുടക്കത്തിൽ ആദ്യ കമ്പനിയായി ടാറ്റ കൺസൽറ്റൻസി എത്തിയതിൽ നിർണായക പങ്കു വഹിച്ചതും അദ്ദേഹമാണ്. 1969ൽ ജെആർഡി ടാറ്റയാണ് കോലിയെ ടിസിഎസിൽ എത്തിച്ചത്.

ഇന്ത്യയുടെ ഐടി വിപ്ലവം പടർന്ന് പന്തലിച്ചത് കോലി ഇട്ട അടിത്തറയിൽ നിന്നാണ്. ബ്രിട്ടിഷ് ഇന്ത്യയിലെ പെഷാവറിൽ ജനിച്ച എഫ്.സി. കോലി ലഹോറിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയശേഷം കാനഡയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

1968ൽ മുംബൈ ആസ്ഥാനമായി ടിസിഎസ് തുടങ്ങിയപ്പോൾ പ്രഥമ സിഇഒ ആയി. ഐബിഎമ്മിനെ 1991ൽ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1995-096 കാലയളവിൽ നാസ്‌കോം പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹത്തെ 2002ലാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP