Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാന്നാറിൽ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചത് ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് പൊട്ടിവീണ വൈദ്യുതി ലൈനുള്ള ഭാഗത്തേക്ക് കുട്ടി കളിക്കാൻ ഇറങ്ങിയപ്പോൾ ആദ്യം രക്ഷിക്കാനെത്തിയത് മഞ്ജു; ഷോക്കേറ്റ് പിടഞ്ഞ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓമനയ്ക്കും വൈദ്യുതാഘാതറ്റു; ഇരുവരും തൽക്ഷണം മരിച്ചു

മാന്നാറിൽ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചത് ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് പൊട്ടിവീണ വൈദ്യുതി ലൈനുള്ള ഭാഗത്തേക്ക് കുട്ടി കളിക്കാൻ ഇറങ്ങിയപ്പോൾ ആദ്യം രക്ഷിക്കാനെത്തിയത് മഞ്ജു; ഷോക്കേറ്റ് പിടഞ്ഞ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓമനയ്ക്കും വൈദ്യുതാഘാതറ്റു; ഇരുവരും തൽക്ഷണം മരിച്ചു

എസ് രാജീവ്‌

മാന്നാർ: ആലപ്പുഴ മാന്നാറിൽ ഒരു കുടുംബത്തിലെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചത് ഏഴു വയസുള്ള കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ. കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. മാന്നാർ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്റെ ഭാര്യ ഓമന ( 65) സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്. മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് റോഡിന് സമീപത്തെ വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. രാവിലെ മഞ്ജുവിന്റെ കുട്ടി കളിക്കാനായി പുറത്തിറങ്ങിയത് പൊട്ടി വീണ വൈദ്യുതി കമ്പിക്ക് സമീപത്തേക്കായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ബുധനൂർ കടമ്പൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. വീടിനോട് ചേർന് കടന്നു പോകുന്ന വൈദ്യുത െൈലനിലേക്ക് മരച്ചില്ല വീണതിനെ തുടർന്ന് പൊട്ടി വീണ കമ്പിയിൽ അറിയാതെ കയറിപ്പിടിച്ച മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഞ്ജുവിന് ഷോക്കേറ്റത്. ഷോക്കേറ്റ് പിടഞ്ഞ മഞ്ജുവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഓമനയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അപകടത്തിൽ നിന്നും പൊള്ളലേറ്റ ഏഴു വയസുകാരനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമനയുടെയും മഞ്ജുവിന്റെയും മൃതേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു വീട്ടിലെ രണ്ട പേർ ഷോക്കേറ്റ് മരിച്ചത് നാടിനെ ഞെട്ടിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP