Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചികിത്സാ ഫീസായി വാങ്ങിയിരുന്നത് വെറും 20 രൂപ; മരുന്നിനെക്കാളും രോഗികൾക്ക് പ്രിയം പുഞ്ചിരിയോടെ മാത്രം പെരുമാറുന്ന കരുണാഭാവം; ഡൽഹിയിൽ മകളെ കാണാൻ പോയത് ഡോക്ടർ തുളസിയുടെ അവസാനയാത്രയെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ; ഒരു നാടിന്റെ മുഴുവൻ പ്രിയങ്കരിയായ ഡോക്ടറുടെ മരണം ട്രെയിൻ വാതിൽക്കൽ നടന്ന കവർച്ചാ ശ്രമത്തിൽ ട്രാക്കിലേക്ക് വീണ്

ചികിത്സാ ഫീസായി വാങ്ങിയിരുന്നത് വെറും 20 രൂപ; മരുന്നിനെക്കാളും രോഗികൾക്ക് പ്രിയം പുഞ്ചിരിയോടെ മാത്രം പെരുമാറുന്ന കരുണാഭാവം; ഡൽഹിയിൽ മകളെ കാണാൻ പോയത് ഡോക്ടർ തുളസിയുടെ അവസാനയാത്രയെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ; ഒരു നാടിന്റെ മുഴുവൻ പ്രിയങ്കരിയായ ഡോക്ടറുടെ മരണം ട്രെയിൻ വാതിൽക്കൽ നടന്ന കവർച്ചാ ശ്രമത്തിൽ ട്രാക്കിലേക്ക് വീണ്

കെ.എം അക്‌ബർ

 തൃശൂർ: ഇറങ്ങാനായി തീവണ്ടിയുടെ വാതിൽക്കൽ നിൽക്കുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗ് കവരാൻ ശ്രമിച്ചവർ പിടിച്ചുതള്ളിയതിനെ തുടർന്ന് ട്രാക്കിൽ വീണ പാണഞ്ചേരി സ്വദേശി ഡോക്ടർ തുളസിക്ക് ദാരുണ്യാന്തം. ഡൽഹി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പട്ടിക്കാട് കീരൻകുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകളായ ഡോ.തുളസി രുദ്രകുമാറാണ് മരിച്ചത്. മകൾ കാർത്തിക താമസിക്കുന്ന ദുർഗ്ഗാവിലേക്ക് ഭർത്താവുമൊത്ത് സന്ദർശനത്തിന് പോയതായിരുന്നു ഡോക്ടർ തുളസി.

മകളുടെ വീട്ടിൽ നിന്ന് ഹരിദ്വാർ ക്ഷേത്രദർശനം കഴിഞ്ഞ് തീവണ്ടിയിൽ മടങ്ങിവരുമ്പോഴായിരുന്നു മോഷ്ടാക്കൾ ആക്രമണത്തിനിരയാക്കിയത്. തീവണ്ടി മുറിയിൽ ഭർത്താവ് രുദ്രകുമാറും മറ്റൊരു മകളായ കാർത്തികയും കാർത്തികയുടെ ഭർത്താവ് പ്രക്ഷോഭും പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. അവരെല്ലാം അൽപ്പം മാറി സീറ്റിൽ ഇരിക്കുകയായിരുന്നു. ഡോക്ടർ തുളസിക്കാകട്ടെ വാതിലിനോട് ചേർന്നുള്ള സീറ്റാണ് കിട്ടിയത്. ബഹളം കേട്ട് രുദ്രകുമാറും മറ്റു ബന്ധുക്കളും എത്തുമ്പോഴേക്കും ഡോ.തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടിരുന്നു.

കുറെ നേരം ബാഗിനുവേണ്ടിയുള്ള പിടിവലി തീവണ്ടിയുടെ വാതിലിനടുത്ത് നടന്നുവെങ്കിലും മറ്റാർക്കും ഇടപെടാനായില്ലത്രേ. റെയിൽവേ പൊലീസ് എത്തി നടപടികൾ ആരംഭിച്ചു. പാണഞ്ചേരിയുടെ ജനകീയ ഡോക്ടറായി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ വനിതയായിരുന്നു തുളസി. 30 വർഷമായി പട്ടിക്കാട്-പീച്ചി റോഡ് ജംഗ്ഷനിൽ തറവാട് വീടിനോട് ചേർന്ന് ക്ലീനിക്ക് നടത്തിവരികയായിരുന്ന ഈ ജനകീയ ഡോക്ടർ വെറും 20 രൂപയാണ് ചികിൽസക്കായി രോഗികളിൽ നിന്നും ഈടാക്കിയിരുന്നത്. ഡോക്ടർ കുറിക്കുന്ന മരുന്നിനേക്കാൾ പ്രിയം ഡോക്ടറുടെ പുഞ്ചിരി തുളുമ്പുന്ന പെരുമാറ്റവും സ്നേഹവായ്പുമായിരുന്നുവെന്നും ഡോക്ടറുടെ പെരുമാറ്റം തന്നെ രോഗം മാറാൻ പകുതി കാരണമാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP