Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജിലെ പ്രഥമ പ്രിൻസിപ്പൽ; ലണ്ടനിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച മഹാൻ; ഡോ. ഹാനിമാൻ മെമോറിയൽ നാഷനൽ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: ക്വിറ്റ് ഇന്ത്യാ സമരത്തിലടക്കം പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി: അന്തരിച്ചത് അഞ്ച് പതിറ്റാണ്ടിലേറെ കോട്ടയത്ത് ആതുരശുശ്രൂഷാ രംഗത്തു പ്രവർത്തിച്ച പ്രശസ്ത ഹോമിയോ ഡോക്ടർ: ഡോ. രാമൻ ലാൽ പ്രഭുദാസ് പട്ടേൽ ഇന്ത്യയുടെ തീരാനഷ്ടം

കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജിലെ പ്രഥമ പ്രിൻസിപ്പൽ; ലണ്ടനിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച മഹാൻ; ഡോ. ഹാനിമാൻ മെമോറിയൽ നാഷനൽ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: ക്വിറ്റ് ഇന്ത്യാ സമരത്തിലടക്കം പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി: അന്തരിച്ചത് അഞ്ച് പതിറ്റാണ്ടിലേറെ കോട്ടയത്ത് ആതുരശുശ്രൂഷാ രംഗത്തു പ്രവർത്തിച്ച പ്രശസ്ത ഹോമിയോ ഡോക്ടർ: ഡോ. രാമൻ ലാൽ പ്രഭുദാസ് പട്ടേൽ ഇന്ത്യയുടെ തീരാനഷ്ടം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പ്രശസ്ത ഹോമിയോ ഡോക്ടറും പട്ടേൽ ക്ലിനിക് ഉടമയുമായ ഹാനിമാൻ ഹൗസ് (പാരിസ്) ഡോ. രാമൻ ലാൽ പ്രഭുദാസ് പട്ടേൽ (ഡോ. ആർ.പി.പട്ടേൽ 93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വദേശമായ വഡോദരയിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. സംസ്‌കാരം നടത്തി. കോട്ടയം കുറിച്ചിയിലെ ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജ് പ്രഥമ പ്രിൻസിപ്പലായിരുന്നു ഡോ. ആർ.പി.പട്ടേൽ.

1926ൽ വഡോദരയിലെ ശുഭാൻപുര ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കണക്കിൽ ഡിസ്റ്റിങ്ഷനോടെ മെട്രിക്കുലേഷൻ പാസായ അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. കൽക്കട്ട ഹോമിയോ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം ഉന്നത പഠനത്തിനായി ലണ്ടനിലെ റോയൽ ലണ്ടൻ ഹോമിയോപതിക് ഹോസ്പിറ്റലിൽ ചേർന്നു. ഗ്ലാസ്‌ഗോയിൽ ഹോമിയോ ഡോക്ടറായി സേവനം അനുഷ്ഠിച്ച അദ്ദേഹം ജർമനിയിലെ സ്റ്റട്ട്ഗർട്ടിൽ നിന്നും പിജി പഠനവും പൂർത്തിയാക്കി. ഓസ്ട്രിയ, ഇറ്റലി, ഫ്രാൻസ്, ബൽജിയം, നെതർലൻഡ്‌സ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലെ ഹോമിയോ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചു. 1954ൽ ഇന്ത്യയിൽ തിരികെയെത്തി.

മംഗളൂരു മുള്ളേഴ്‌സ് ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ആയിരിക്കെയാണ് 1958ൽ രാജിവച്ച് കുറിച്ചി മെഡിക്കൽ കോളജിൽ ചുമതലയേറ്റത്. അക്കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന ഡോക്ടർ എ.ആർ മേനോനാണ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചത്. തുടർന്ന് അഞ്ച് പതിറ്റാണ്ടിലേറെ കോട്ടയത്ത് ആതുരശുശ്രൂഷാ രംഗത്തു പ്രവർത്തിച്ചു. ഡോക്ടറുടെ ആവശ്യപ്രകാരം ഹോമിയോ കോളേജിലെ കിടത്തി ചികിത്സയ്ക്കായി ഡോക്ടർ എ.ആർ മേനോൻ 100 ബെഡുകൾ അനുവദിച്ച് നൽകുകയും ചെയ്തു.

വഡോദരയിലെ സയൻസ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം 1947ൽ കൊൽക്കത്തയിലെ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ചേർന്നു. 1951ൽ ഡിഎംഎസ് ജനറൽ കൗൺസിൽ ആൻഡ് സ്റ്റേറ്റ് ഫാക്കൽറ്റി ഓഫ് ഹോമിയോപ്പതിക് മെഡിസിൻ നേടി. ഉന്നത വിദ്യാഭ്യാസം യുകെയിലായിരുന്നു. റോയൽ ലണ്ടൻ ഹോമിയോപ്പതിക് ഹോസ്പിറ്റലിൽ നിന്നു പിജി നേടി.

1962ൽ അമേരിക്കൻ ഫൗണ്ടേഷൻ ഓഫ് ഹോമിയോപ്പതി (യുഎസ്എ) ബിരുദാനന്തര ബിരുദം നേടി.ഡോ. ഹാനിമാൻ മെമോറിയൽ നാഷനൽ അവാർഡും ഹോമിയോപ്പതിക് ഫിസിഷ്യൻ ഓഫ് മിലേനിയം അവാർഡും ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ കമലാ ബെൻ പട്ടേൽ. മക്കൾ: ഡോ. അരുൺ ആർ. പട്ടേൽ, ഇന്ദ്ര ആർ. പട്ടേൽ, ഡോ. ജവാഹർ ആർ. പട്ടേൽ, ജ്യോതി ആർ. പട്ടേൽ. മരുമക്കൾ: പല്ലവി എ. പട്ടേൽ, സുമൻ ഐ.പട്ടേൽ, ജ്യോതി ജെ. പട്ടേൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP