Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഒരിക്കലും പിടിതരാത്ത മനസ്സുകളുടെ പിന്നാലെ പായുമ്പോഴും കലകളെ സ്നേഹിച്ച സഹൃദയൻ; പ്രശസ്‌ത മനഃശാസ്ത്രജ്ഞനെന്ന് കേരളം പുകഴ്‌ത്തുമ്പോഴും ഗ്രന്ഥകർത്താവും അദ്ധ്യാപകനും പ്രഭാഷകനുമായി നടന്നത് വ്യത്യസ്ത വഴികളിലൂടെ; അഭിനയവും കാർട്ടുൺ രചനയും ഇഷ്ടപ്പെട്ട ഡോ. പി.എം.മാത്യു വെല്ലൂർ വിടപറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് ജനകീയനായ മനഃശാസ്‌ത്രജ്ഞനെ

ഒരിക്കലും പിടിതരാത്ത മനസ്സുകളുടെ പിന്നാലെ പായുമ്പോഴും കലകളെ സ്നേഹിച്ച സഹൃദയൻ; പ്രശസ്‌ത മനഃശാസ്ത്രജ്ഞനെന്ന് കേരളം പുകഴ്‌ത്തുമ്പോഴും ഗ്രന്ഥകർത്താവും അദ്ധ്യാപകനും പ്രഭാഷകനുമായി നടന്നത് വ്യത്യസ്ത വഴികളിലൂടെ; അഭിനയവും കാർട്ടുൺ രചനയും ഇഷ്ടപ്പെട്ട ഡോ. പി.എം.മാത്യു വെല്ലൂർ വിടപറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് ജനകീയനായ മനഃശാസ്‌ത്രജ്ഞനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡോ. പി എം മാത്യു വെല്ലൂരിന്റെ മരണത്തോടെ വിരാമമാകുന്നത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ജീവിതത്തിന്. പ്രശസ്‌ത മനഃശാസ്‌ത്രജ്ഞനും ഗ്രന്ഥകർത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടപ്പിലായിരുന്നു. 87കാരനായ ഡോക്‌ടർ ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. വിവിധ ആനുകാലികങ്ങളിലും മാധ്യമങ്ങളിലും മനഃശാസ്‌ത്ര സംബന്ധമായ പരിപാടികൾ അവതരിപ്പിച്ചിരുന്ന ഡോക്ടർ മാത്യു വെല്ലൂർ വളരെ പെട്ടെന്നാണ് ജനകീയനായത്. അറിയപ്പെടുന്ന ഒരു പ്രഭാഷകനായിരുന്ന അദ്ദേഹത്തിന് നാടകാഭിനയം, ശില്‌പകല, കാർട്ടൂൺ രചന എന്നിവയിലും താത്‌പര്യമുണ്ടായിരുന്നു‌.

പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയിൽ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് പി.എം.മാത്യു വെല്ലൂർ  ജനിച്ചത്. മനഃശാസ്ത്ര ചികിത്സകനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂർ. മാവേലിക്കരയാണ് ജന്മദേശം. കേരളാ സർവകലാശാലയിൽ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനഃശ്ശാസ്ത്രത്തിൽ ഡിപ്ലോമ. 'ലൈംഗിക ബലഹീനതയുള്ളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്.

വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. മെഡിക്കൽ കോളജിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു. മനഃശ്ശാസ്ത്രം മാസികയുടെയും കുടുംബജീവിതം മാസികയുടെയും ആദ്യകാല പത്രാധിപർ. സർവവിജ്ഞാനകോശത്തിൽ മനഃശാസ്ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം. 1975 മുതൽ തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായും പ്രവർത്തിച്ചു.

കുടുംബജീവിതം, ദാമ്പത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങൾ,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനഃശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നർമം എന്നീ മേഖലകളിലായി 20ഓളം കൃതികൾ രചിച്ചിട്ടുണ്ട്. സൂസി മാത്യുവാണ് ഡോ.പി.എം.മാത്യുവിന്റെ ഭാര്യ. ഡോ.സജ്ജൻ(ഒമാൻ), ഡോ.റേബ(ദുബായ്), ലോല(ദുബായ്) എന്നിവർ മക്കളും ഡോ.ബീനാ, ലാലു വർഗീസ്(ദുബായ്),മാമ്മൻ സാമുവേൽ(ദുബായ്) എന്നിവർ മരുമക്കളുമാണ്. തിരുവനന്തപുരത്ത് പ്ലാമുട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. ഡോ. പി.എം.മാത്യു വെല്ലൂരിന്റെ സംസ്‌കാരം മാവേലിക്കര കരിപ്പുഴയിൽ നടക്കും.

പ്രധാന കൃതികൾ

 • വിവാഹപൂർവ ബന്ധങ്ങൾ
 • മനസ്സ്‌ ഒരു കടങ്കഥ
 • ദാമ്പത്യം ബന്ധം ബന്ധനം[2]
 • അച്‌ഛാ ഞാൻ എവിടെനിന്നു വന്നു?
 • ബാല്യം കൗമാരം യൗവനം വാർദ്ധക്യം
 • അച്‌ഛൻ കുട്ടിയായിരുന്നപ്പോൾ
 • കുടുംബജീവിതം
 • നമ്മുടെ കുട്ടികളെ എങ്ങനെ വളർത്തണം?
 • മനഃശ്ശാസ്ത്രം
 • രതിവിജ്ഞാനകോശം
 • എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം?
 • കുമാരീ കുമാരന്മാരുടെ പ്രശ്നങ്ങൾ
 • മത്തായിച്ചൻ കഥകൾ
 • എവെർഗ്രീൻ മത്തായിച്ചൻ
 • രതിവിജ്‌ഞ്ഞാനകോശം (എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP