Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മുൻ പ്രവേശന പരീക്ഷാ കമ്മിഷണറും മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. പി.ജെ. ജോർജ് പേരേക്കാട്ടിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; ഓപ്പൺ ഹൗസ് എന്ന പേരിൽ എൻജിനിയറിങ് കോളജിലെ ലാബുകൾ ഉൾപ്പടെ ജനങ്ങൾക്കു കാണാനായി തുറന്നിട്ട പേരേക്കോട്ട് തൃശൂരുകാർക്കും പ്രിയപ്പെട്ടവൻ: 36ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പിജെജിക്ക് ആദരാഞ്ജലികളുമായി അനേകം ശിഷ്യന്മാർ

മുൻ പ്രവേശന പരീക്ഷാ കമ്മിഷണറും മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. പി.ജെ. ജോർജ് പേരേക്കാട്ടിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; ഓപ്പൺ ഹൗസ് എന്ന പേരിൽ എൻജിനിയറിങ് കോളജിലെ ലാബുകൾ ഉൾപ്പടെ ജനങ്ങൾക്കു കാണാനായി തുറന്നിട്ട പേരേക്കോട്ട് തൃശൂരുകാർക്കും പ്രിയപ്പെട്ടവൻ: 36ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പിജെജിക്ക് ആദരാഞ്ജലികളുമായി അനേകം ശിഷ്യന്മാർ

മറുനാടൻ മലയാളി ബ്യൂറോ

പാലാ: അന്തരിച്ച മുൻ പ്രവേശന പരീക്ഷാ കമ്മിഷണറും മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും എൻജിനീയറിങ് വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. പി.ജെ. ജോർജ് പേരേക്കോട്ടി(89) ന്റെ സംസ്‌കാരം ഇന്നു നടക്കും. രാാവിലെ 10ന് പൂവത്തോടുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടത്തും 36ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പിജെജി ഡൽഹി ഐഎസ്‌ഐടി എക്‌സിക്യൂട്ടീവ് ഡയറക്ടർ, തൃശൂർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

യുഎസിലെ മിഷിഗൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ അദ്ദേഹം എൻജിനീയറിങ് മേഖലയിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ രചിച്ചു. തൃശൂർ പൂരത്തിന് എൻജിനീയറിങ് കോളജ് പൂരം പവലിയൻ ആദ്യമായി തുറന്ന പി.ജെ. ജോർജ്. ആ വർഷം ഓപ്പൺ ഹൗസ് എന്ന പേരിൽ എൻജിനിയറിങ് കോളജിലെ ലാബുകൾ ഉൾപ്പടെ ജനങ്ങൾക്കു കാണാനായി തുറന്നിട്ടു. പൂരം പോലെ തന്നെ നാട്ടുകാരുടെ ആകർഷണമാണ് പൂരം പവിലിയൻ. ആദ്യമായി തൃശൂർ എൻജിനീയറിങ് കോളജ് കോളജ് പൂരം പവിലിയനിൽ എൻജിനീയറിങ് മേഖലയിലെ വിസ്മയങ്ങൾ അവതരിപ്പിച്ചു. പി.ജെ. ജോർജായിരുന്നു നൂതനമായ ആശയത്തിനു പിന്നിൽ.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല എൻജിനീയറിങ് ഫാക്കൽറ്റി ഡീൻ, ഐഐടി ചെന്നൈ ഫിനാൻസ് കമ്മിറ്റിയുടെയും ബോർഡ് ഓഫ് ഗവേണൻസിന്റെയും മെംബർ, ഗവ. വിദ്യാഭ്യാസ അഡൈ്വസറി ബോർഡ് അംഗം, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സിൻഡിക്കറ്റ് മെംബർ, കേരള സർവകലാശാല സെനറ്റ് മെംബർ, അക്കാദമിക് കൗൺസിൽ മെംബർ, ഓൾ ഇന്ത്യ ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ മെംബർ, ഓൾ ഇന്ത്യ ബോർഡ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മെംബർ, ഓൾ ഇന്ത്യ ബോർഡ് ഓഫ് ടെക്നിഷ്യൻ എജ്യുക്കേഷൻ മെംബർ, കാനഡ-ഇന്ത്യ ഇൻസ്റ്റിറ്റിയൂഷനൽ കോർപറേഷൻ പ്രോജക്ട് ജോയിന്റ് പ്രോജക്ട് സ്റ്റിയറിങ് കമ്മിറ്റി അംഗം, വേൾഡ് ബാങ്ക് പ്രോജക്ട് ഫോർ പോളിടെക്നിക് അഡൈ്വസറി കമ്മിറ്റി അംഗം, എഐസിടി ഡൽഹി സ്റ്റാഫ് ഡവലപ്‌മെന്റ് കമ്മിറ്റി അംഗം, കോഓർഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2001 മുതൽ 2016 വരെ പാലാ സെന്റ് ജോസഫ് എൻജിനീയറിങ് പ്രോജക്ട് ഡയറക്ടറായിരുന്നു.

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ലക്ചറർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നപ്പോൾ ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ മെംബർഷിപ് മൂവായിരത്തിൽ നിന്ന് മുപ്പതിനായിരത്തിലേക്ക് എത്തിച്ചു. എൻജിനീയറിങ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി 35 അവാർഡുകൾ സർക്കാരിന്റെ സഹായത്തോടെ തുടങ്ങി. കേരള ടെക്നിക്കൽ എജ്യുക്കേഷന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കി. 1982-90 കാലഘട്ടത്തിൽ ഈ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പിലാക്കി.

വിശുദ്ധനാടുകളിലേക്ക് ഒരു തീർത്ഥയാത്ര, അമേരിക്കയിലേക്ക് വീണ്ടും, ന്യൂസീലൻഡ് സന്ദർശനം, ചൈന സന്ദർശനം, യൂറോപ്യൻ സന്ദർശനം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.  സഹോദരങ്ങൾ: പി.ജെ. ദേവസ്യ, പെണ്ണമ്മ, ലിസിയമ്മ, പി.ജെ. മാത്തൻ (മുൻ ജനറൽ മാനേജർ, എംടിഎൻഎൽ, മുംബൈ), പി.ജെ. സ്‌കറിയ, പി.ജെ. തോമസ് (സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സീനിയർ മാനേജർ), പി.ജെ. എബ്രഹാം മുൻ ഗ്രൂപ്പ് ഡയറക്ടർ, ഐഎസ്ആർഒ), പരേതരായ റോസമ്മ, പി.ജെ. ജോസഫ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP