Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രശസ്ത ന്യൂറോ സർജൻ ഡോ. എം സാംബശിവന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; വേദപണ്ഡിതൻ കൂടിയായ ഡോക്ടറുടെ നിര്യാണം ചെന്നൈയിൽ; സംസ്‌കാരം നാളെ കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ

പ്രശസ്ത ന്യൂറോ സർജൻ ഡോ. എം സാംബശിവന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; വേദപണ്ഡിതൻ കൂടിയായ ഡോക്ടറുടെ നിര്യാണം ചെന്നൈയിൽ; സംസ്‌കാരം നാളെ കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ

തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സർജൻ ഡോ. എം സാംബശിവൻ (82) അന്തരിച്ചു. ചെന്നൈയിൽ മകന്റെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അഭിഭാഷകനായിരുന്ന മഹാദേവയ്യരുടേയും ആവടി അമ്മാളിന്റെയും മകനാണ്. 1936-ലാണ് അദ്ദേഹം ജനിച്ചത്. ആറ് സ്വർണ മെഡലോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ. സാംബശിവൻ വെല്ലൂരിൽ നിന്നാണ് ന്യൂറോ സർജറിയിൽ എംഎസ് ബിരുദം നേടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗം തലവൻ, മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ന്യൂറോ വിഭാഗം സീനിയർ കൺസൾട്ടന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

വേദ പണ്ഡിതൻ കൂടിയായ ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ആധ്യാത്മിക രംഗത്തും നിറസാന്നിധ്യാമായിരുന്നു. മൃതദേഹം രാത്രി തിരുവനന്തപുരത്തുകൊണ്ടുവരും. തിരുവനന്തപുരത്തെ വസതിയായ മെഡിക്കൽ കോളജ് ടാഗോർ ഗാർഡൻസ് ശിവപ്രിയയിൽ പൊതുദർശനത്തിന് വയ്ക്കും. കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ ഞായറാഴ്ച സംസ്‌കാരം നടക്കും.

ഭാര്യ- ഗോമതി. മക്കൾ- ഡോ. മഹേഷ് സാംബശിവൻ (ന്യൂറോ സർജൻ കോസ്മോ ആശുപത്രി), ശ്രീവിദ്യ, കുമാർ. ഡോ. എം സാംബശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി പ്രൊഫസറായി ദീർഘകാലം സേവനമനുഷ്ഠിച്ച ഡോക്ടർ ആരോഗ്യമേഖലയുടെ വികസനത്തിന് നൽകിയ സംഭാവന വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP